കല്യാണ്‍ ഐപിഒ വില്‍പ്പന ഇന്ന് അവസാനിക്കും ; ഇതുവരെ ഒന്നര ഇരട്ടിയിലേറെ ചെറുകിട അപേക്ഷകര്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കല്യാണ്‍ ജൂവല്ലേഴ്സിന്റെ പ്രാഥമിക ഓഹരി വില്‍പന ( ഇനീഷ്യല്‍ പബ്ലിക് ഓഫര്‍) രണ്ടാം ദിവസം കടക്കുമ്പോള്‍ ചെറുകിടക്കാരുടെ വിഭാഗത്തില്‍ ഒന്നര ഇരട്ടി അപേക്ഷകരായി. ഇതുവരെ ആകെ 0.91 ഇരട്ടി അപേക്ഷകരാണെത്തിയിട്ടുള്ളത്. ഐപിഒ ഇന്ന് അവസാനിക്കുമ്പോള്‍ അപേക്ഷകരുടെ എണ്ണത്തില്‍ ഇനിയും വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

കല്യാണ്‍ ഐപിഒ വില്‍പ്പന ഇന്ന് അവസാനിക്കും ; ഇതുവരെ ഒന്നര ഇരട്ടിയിലേറെ ചെറുകിട അപേക്ഷകര്‍

10,000 കോടിയിലേറെ രൂപ വാര്‍ഷിക വരുമാനമുള്ള കല്യാണ്‍ ജ്വല്ലേര്‍സിന്റെ ഉടമകളാകാന്‍ ഈ അവസരത്തിനായി കാത്തിരിക്കുകയായിരുന്നു നിക്ഷേപകരെന്ന് ഈ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാണ്. 1,175 കോടി രൂപയുടേതാണ് ഇഷ്യു. 100-120 രൂപ നിലവാരത്തില്‍ വിപണിയില്‍ ലിസ്റ്റ് ചെയ്യുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഓഹരികള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുന്നതോടെ സ്വര്‍ണാഭരണ വ്യവസായത്തില്‍ കേരളത്തില്‍നിന്നുള്ള ആദ്യ ലിസ്റ്റഡ് കമ്പനിയാകും കല്യാണ്‍ ജ്വല്ലേഴ്‌സ്.

ഒരു നൂറ്റാണ്ടിലധികം ബിസിനസ് പാരമ്പര്യമുള്ള കുടുംബത്തിലെ തൃക്കൂര്‍ സീതാറാം കല്യാണരാമന്‍, അദ്ദേഹത്തിന്റെ മക്കളായ ടി.കെ. സീതാറാം (രാജേഷ്), ടി.കെ. രമേശ് എന്നിവര്‍ നേതൃത്വം നല്‍കുന്ന കമ്പനിയാണ് കല്യാണ്‍ ജ്വല്ലേഴ്‌സ്. വിദേശ സ്വകാര്യ നിക്ഷേപ സ്ഥാപനമായ വാര്‍ബഗ് പിന്‍കസിന്റെ അനുബന്ധ സ്ഥാപനമായ ഹൈഡെല്‍ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ സാമ്പത്തിക പിന്തുണയും കല്യാണിനുണ്ട്.

പത്തു രൂപയാണ് ഓഹരികളുടെ മുഖവില. കുറഞ്ഞ മാര്‍ക്കറ്റ് ലോട്ട് 172 ഓഹരികളാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 18. അലോട്‌മെന്റ് നിശ്ചയിക്കുന്നത് 23ന്. റീഫണ്ട് 24ന് ആരംഭിക്കും. അനുവദിക്കപ്പെടുന്ന ഓഹരികള്‍ ബന്ധപ്പെട്ടവരുടെ ഡീമാറ്റ് അക്കൗണ്ടുകളില്‍ 25നു വരവുവയ്ക്കും.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം കല്യാണ്‍ നേടിയ വരുമാനം 10,100.92 കോടി രൂപയായിരുന്നു. അറ്റാദായം 142.28 കോടി രൂപയും.

Read more about: ipo
English summary

kalyan jwellwes first initial public offer will ends today

kalyan jwellwes first initial public offer will ends today ipo got one and half times over subscription for retail applicants
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X