സംസ്ഥാന ബജറ്റ് 2020: കേന്ദ്ര സർക്കാരിനെ വിമർശിച്ച് തുടക്കം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്ര സർക്കാരിന് വിമർശിച്ച് ബജറ്റ് അവതരത്തിന് തുടക്കം. പൗരത്വ നിമയഭേദഗതിയേയും പൗരത്വ രജിസ്റ്ററിനേയും വിമര്‍ശിച്ചായിരുന്നു തോമസ് ഐസക്ക് ബജറ്റ് അവതരണം ആരംഭിച്ചത്. സാധാരണക്കാരെ കേന്ദ്ര സർക്കാർ സഹായിക്കുന്നില്ലെന്നും കോർപ്പറേറ്റുകൾക്കാണ് കേന്ദ്ര സർക്കാരിന്റെ സഹായം ലഭിക്കുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു.

 

സംസ്ഥാന ബജറ്റ് 2020: കേന്ദ്ര സർക്കാരിനെ വിമർശിച്ച് തുടക്കം

ബജറ്റ് നിര്‍ദ്ദേശങ്ങളിലേക്ക് കടക്കും മുമ്പ് രാജ്യം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ ഗൗരവം ഉൾക്കൊള്ളണമെന്ന് പറഞ്ഞാണ് മന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും ഭാഷ സംസാരിക്കുന്ന കേന്ദ്ര ഭരണാധികാരികൾ. അക്രമവും ഹിംസയുമാണ് കര്‍മ്മമെന്ന് വിശ്വസിക്കുന്ന അണികൾ. വര്‍ഗ്ഗീയതയും വിദ്വേഷവും പ്രചരിപ്പിക്കുന്ന ഭരണകൂടം. ഒരു രാജ്യത്തിന്‍റെ മുന്നിലെ പഥങ്ങൾ എന്ന ആനന്ദനിന്‍റെ രചനയിലൂടെയായിരുന്നു ഐസകിന്‍റെ തുടക്കം.

പിന്നീട് അൻവറലി, ഒ.പി സുരേഷ് എന്നിവരുടെ വരികളും തോമസ് ഐസക്ക് ബജറ്റിൽ വ്യക്തമാക്കി. ഭയം ഒരു രാജ്യമാണ് അവിടെ നിശബ്ദത ഒരു ആഭരണം ആണെന്ന് എഴുതിയ ദ്രുപദ് ഗൗതം എന്ന പതിനഞ്ചുകാരന്റെ വരികളും ബജറ്റ് പ്രസംഗത്തിനിടെ മന്ത്രി പറഞ്ഞു.

പി.എൻ ഗോപീകൃഷ്ണന്‍റെ കവിത, തെരുവിലിറങ്ങിയ യുവാക്കളിലാണ് രാജ്യത്തിന്‍റെ ഭാവി എന്ന് പറയാൻ പ്രഭാവർമയുടെ വരികൾ, വിനോദ് വി ഷാജിയും , റഫീക് അഹമ്മദും, സംയുക്ത സമരത്തിൽ കൈകോർത്ത കേരളത്തെ ഓര്‍മ്മിപ്പിക്കാൻ ബെന്യാമിന്‍റെ മഞ്ഞവെയിൽ മരണങ്ങളും മന്ത്രി ഉദ്ധരിച്ചു. കെജിഎസിന്‍റെ കവിതയും ഐസക് ബജറ്റിൽ ഉദ്ദരിച്ചു.

English summary

Kerala Budget News:| സംസ്ഥാന ബജറ്റ് 2020: കേന്ദ്ര സർക്കാരിനെ വിമർശിച്ച് തുടക്കം

Thomas Isaac's Budget Presentation began by criticizing the Citizenship Rule and the Citizenship Register. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X