സംസ്ഥാന ബജറ്റ് 2020: വില കൂടുന്നതും കുറയുന്നതും എന്തിനെല്ലാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധനമന്ത്രി തോമസ് ഐസക്ക് 2020-2021 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. ഇത്തവണത്തെ ബജറ്റ് പ്രഖ്യാപനമനുസരിച്ച് വില കൂടുന്നതും കുറയുന്നതുമായ സാധനങ്ങളും സേവനങ്ങളും എന്തെല്ലാമെന്ന് പരിശോധിക്കാം.

 

വില കുറയുന്നത് എന്തിനെല്ലാം?

 • കാന്‍സര്‍ മരുന്നുകള്‍ക്ക് സംസ്ഥാനത്ത് വില കുറയും.
 • 25 രൂപയ്ക്ക് ഊണ് ലഭിക്കുന്ന 1000 ഭക്ഷണശാലകള്‍ തുടങ്ങും
 • പ്രതിദിനം 250 രൂപ ചെലവ് വരുന്ന 5 മരുന്നുകള്‍ വെറും 28 രൂപയ്ക്ക് ലഭ്യമാക്കും
 • കിടപ്പ് രോഗികള്‍ക്കും മറ്റ് അശരണര്‍ക്കും സൗജന്യമായി ഭക്ഷണം വീട്ടിലെത്തിച്ച് നൽകും
 • പുതുതായി വാങ്ങുന്ന ഇലക്ട്രിക് വാഹനങ്ങളുടെ ഒറ്റത്തവണ നികുതി അഞ്ച് ശതമാനമായി കുറച്ചു
സംസ്ഥാന ബജറ്റ് 2020: വില കൂടുന്നതും കുറയുന്നതും എന്തിനെല്ലാം?

വില കൂടുന്നത് എന്തിനെല്ലാം?

 • ഭൂമിയുടെ ന്യായ വില 10 ശതമാനം വര്‍ധിപ്പിച്ചു
 • വന്‍കിട പദ്ധതികള്‍ക്കടുത്തുള്ള ഭൂമിയുടെ ന്യായ വില 30 ശതമാനം വര്‍ധിപ്പിച്ചു
 • ആഡംബര നികുതിയും വര്‍ധിപ്പിച്ചു.
 • പോക്കുവരവ് ഫീസ് പുതുക്കി
 • വില്ലേജ് ഓഫീസര്‍ നല്‍കുന്ന തണ്ടപേപ്പറിന് നൂറ് രൂപ ഫീസ് ഏര്‍പ്പെടുത്തി
 • ലൊക്കേഷന്‍ മാപ്പിന് ഫീസ് വര്‍ധിപ്പിച്ച് 200 രൂപയാക്കി
 • വാഹന നികുതിയിലും വര്‍ധനവ് പ്രഖ്യാപിച്ചു.
 • 2 ലക്ഷം രൂപ വരെ വിലയുള്ള മോട്ടർ വാഹനങ്ങൾക്ക് 1 ശതമാനം നികുതി വർദ്ധിപ്പിച്ചു
 • 15 ലക്ഷം വരെ വിലയുള്ള വാഹനങ്ങൾക്ക് 2 ശതമാനം നികുതി വര്‍ധിപ്പിച്ചു
 • പുതുതായി വാങ്ങുന്ന ഡീസല്‍-പെട്രോള്‍ ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ച് വര്‍ഷത്തെ ഒറ്റത്തവണനികുതി 2500 രൂപയാക്കി
 • വാഹനപുക പരിശോധന കേന്ദ്രങ്ങളുടെ രജിസ്ട്രേഷന്‍ 25000 ആയി വര്‍ധിപ്പിച്ചു.
 • സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹന നികുതിയില്‍ വര്‍ധനവ് ഏര്‍പ്പെടുത്തി
 • ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളുടെ പരസ്യത്തിന് ചതുരശ്ര അടിക്ക് 20 രൂപയും ഡിജിറ്റല്‍ പരസ്യങ്ങള്‍ക്ക് 40 രൂപയും നികുതി ഏര്‍പ്പെടുത്തി.

English summary

സംസ്ഥാന ബജറ്റ് 2020: വില കൂടുന്നതും കുറയുന്നതും എന്തിനെല്ലാം?

Finance Minister Thomas Isaac has presented the Budget for the financial year 2020-2021. Read in malayalam.
Story first published: Friday, February 7, 2020, 15:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X