Subscribe to GoodReturns Malayalam
For Quick Alerts
For Daily Alerts
തിരുവനന്തപുരം: ജനക്ഷേമ പ്രഖ്യാപനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ അവസാന ബജറ്റ് അവതരിപ്പിച്ചു കഴിഞ്ഞു. ഇത്തവണ ധനമന്ത്രി ടിഎം തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗം 3 മണിക്കൂറും 20 മിനിറ്റുമാണ് നീണ്ടത്. വെള്ളിയാഴ്ച്ച നിയമസഭയില്‍ ധനമന്ത്രി അവതരിപ്പിച്ച ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ ചുവടെ കാണാം.
- അമച്വര്‍ നാടകമേഖലയ്ക്ക് 3 കോടി രൂപ; പ്രഫഷണല്‍ നാടകമേഖലയ്ക്ക് 2 കോടി.
- വീട്ടമ്മമാര്‍ക്ക് ഗൃഹജോലികള്‍ എളുപ്പമാക്കാന്‍ സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതി; ഗാര്‍ഹിക ഉപകരണങ്ങള്‍ക്ക് കെഎസ്എഫ്ഇയില്‍ നിന്ന് വായ്പ ലഭിക്കും.
- ഏപ്രിലില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവ് നടപ്പിലാകും. മൂന്നു ഗഡുക്കളായാണ് കുടിശ്ശിക നല്‍കുക; രണ്ടു ഗഡു പിഎഫില്‍ ലയിപ്പിക്കും.
- വായ്പാ ആപ്പുകള്‍ക്ക് തടയിടാന്‍ നടപടി സ്വീകരിക്കും.
- പ്രളയസെസ് ജൂലായില്‍ അവസാനിക്കും.
- അന്യസംസ്ഥാന ലോട്ടറി നിയന്ത്രിക്കും. കേരള ലോട്ടറി ഭാഗ്യക്കുറി സമ്മാനത്തുക ഉയര്‍ത്തും; ഭാഗ്യക്കുറി ഏജന്റുമാര്‍ക്ക് സമ്മാനവിഹിതം കൂട്ടും.
- സ്ത്രീസംരക്ഷണത്തിന് 20 കോടി രൂപ.
- മീഡിയ അക്കാദമിക്ക് 5 കോടി രൂപ; കേരള മ്യൂസിയത്തിന് 1 കോടി രൂപ.
- എല്ലാ വിദ്യാലയങ്ങളിലും സൗരോര്‍ജ്ജ പാനലുകള്‍.
- ശബരിമല വിമാനത്താവളം, ഇടുക്കി-വയനാട് എയര്‍സ്ട്രിപ്പുകള്‍ക്കായി 9 കോടി.
- കൊച്ചി മെട്രോയുടെ പേട്ട - തൃപ്പൂണിത്തുറ ലൈന്‍ അടുത്ത സാമ്പത്തികവര്‍ഷം പൂര്‍ത്തിയാവും; 1,957 കോടി രൂപ കൂടി ചിലവാക്കി കലൂര്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് ഐടി സിറ്റി വരെ മെട്രോ ലൈന്‍ നീട്ടും.
- കൊച്ചി വാട്ടര്‍ മെട്രോയുടെ 19 വാട്ടര്‍ ജെട്ടികള്‍ ജനുവരിയില്‍ ഉദ്ഘാടനം ചെയ്യും; അടുത്തവര്‍ഷം നിശ്ചയിക്കുന്ന രണ്ടാംഘട്ടത്തില്‍ 19 വാട്ടര്‍ ജെട്ടികള്‍ കൂടി തുറക്കും.
- കെഎസ്ആര്‍ടിസിക്ക് 1,800 കോടി രൂപ.
- വനിതാ ചലച്ചിത്ര സംവിധായകര്‍ക്ക് പരമാവധി 50 ലക്ഷം രൂപ വെച്ച് 3 കോടി; പട്ടികവിഭാഗങ്ങളിലെ സംവിധായകരുടെ സിനിമകള്‍ക്ക് 2 കോടി രൂപ.
- പത്രപ്രവര്‍ത്തക പെന്ഷന് വര്‍ധിപ്പിച്ചു; ജേണലിസ്റ്റ്, നോണ്‍-ജേണലിസ്റ്റ് പെന്‍ഷനില്‍ ആയിരം രൂപ കൂടി. തിരുവനന്തപുരത്ത് വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രത്യേക താമസസൗകര്യം.
- അഴീക്കലില്‍ വന്‍കിട ഹാര്‍ബര്‍ നിര്‍മ്മിക്കും.
- ആശാപ്രവര്‍ത്തകരുടെ ബത്ത ആയിരം രൂപ കൂട്ടി.
- സംസ്ഥാനത്ത് കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് സൗജന്യമായി നല്‍കും.
- മെഡിക്കല്‍ കോളേജുകള്‍ക്ക് 420 കോടി രൂപ അനുവദിക്കും; ഡന്റല്‍ കോളേജുകള്‍ക്ക് 20 കോടി രൂപയും.
- റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് ആദ്യത്തെ 48 മണിക്കൂര്‍ സൗജന്യ ചികിത്സ.
- പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഉച്ചകഴിഞ്ഞും ഒപി, ലാബ്, ഫാര്‍മസി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.
- വിദ്യാലയങ്ങളുടെ പശ്ചാത്തല സൗകര്യവികസനത്തിന് 120 കോടി. ഉച്ചഭക്ഷണ പദ്ധതിക്ക് 526 കോടി. പാചകത്തൊഴിലാളികളുടെ പ്രതിദിന അലവന്‍സ് 50 രൂപ കൂട്ടി; പ്രീപ്രൈമറി ആയമാര്‍ക്ക് 10 വര്‍ഷംവരെ 500 രൂപയും 10 വര്‍ഷത്തിന് മുകളിലുള്ളവര്‍ക്ക് ആയിരം രൂപയും വേതനം വര്‍ധിപ്പിക്കും.
- ലൈഫ് മിഷനിലൂടെ ഒന്നരലക്ഷം വീടുകള്‍ നിര്‍മ്മിക്കും.
- നെല്‍കൃഷി വികസനത്തിന് 116 കോടി. നാളികേര കൃഷിക്ക് 75 കോടിയും വയനാട് കാപ്പിക്ക് 5 കോടിയും പ്രഖ്യാപിച്ചു.
- പ്രവാസി ക്ഷേമനിധിക്ക് 9 കോടി; തൊഴില്‍ പുനരധിവാസത്തിന് 100 കോടി.
- വയനാട് ബ്രാന്‍ഡ് കാപ്പി കിലോയ്ക്ക് 90 രൂപ തറവില നിശ്ചയിച്ചു.
- മത്സ്യബന്ധനമേഖലയ്ക്ക് 1,500 കോടി.
- ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പാക്കാന്‍ 600 കോടി രൂപയുടെ വിവിധ പദ്ധതികള്‍.
- തദ്ദേശസ്ഥാപന ജനപ്രതിനിധികളുെട ഓണറേറിയം 1,000 രൂപ കൂട്ടി.
- മുന്നോക്ക സമുദായത്തിലെ പിന്നാക്കക്കാരുടെ ക്ഷേമത്തിന് 31 കോടി രൂപ നീക്കിവെച്ചു.
- 50 ലക്ഷം കുടുംബങ്ങള്‍ക്ക് 10 കിലോ അരി. നീല, വെള്ള റേഷന്‍ കാര്‍ഡുള്ളവര്‍ക്ക് 15 രൂപ നിരക്കില്‍ 10 കിലോ അരി.
- ബാര്‍ബര്‍ ഷോപ്പുകളുടെ നവീകരണത്തിന് 2 കോടി രൂപ സബ്സിഡി.
- അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതിക്ക് 100 കോടി രൂപ.
- ചാമ്പ്യന്‍സ് ബോട്ട് ലീഗ് പുനരാരംഭിക്കും; 20 കോടി രൂപ വകയിരുത്തി.
- കാരുണ്യപദ്ധതിയില്‍ വയോജനങ്ങള്‍ക്ക് മരുന്നുകള്‍ വീടുകളില്‍ എത്തിക്കും.
- കാര്‍ഷികമേഖലയില്‍ 2 ലക്ഷം തൊഴിലവസരങ്ങള്‍ ഉറപ്പാക്കും. കാര്‍ഷികേതര മേഖലയില്‍ 3 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
- കശുവണ്ടി തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി നല്കാന് 60 കോടി; കയര്‍ മേഖലയില്‍ കുടിശ്ശിക ഒടുക്കാന്‍ 60 കോടി.
- പ്രവാസികള്‍ക്ക് 3,000 രൂപ പെന്ഷന്.
- തൊഴിലുറപ്പ് പദ്ധതിക്ക് ക്ഷേമനിധി നടപ്പാക്കും.
- സര്‍വകലാശാലകളില്‍ 1,000 പുതിയ തസ്തികകള്‍.
- സര്‍വകലാശാലകളുടെ നവീകരണത്തിന് 2,000 കോടി കിഫ്ബി വഴി.
- അഫിലിയേറ്റഡ് കോളേജുകള്‍ക്ക് 1,000 കോടി അനുവദിക്കും.
- ക്ഷേമപെന്ഷന് 1,600 രൂപയായി ഉയര്‍ത്തി.
- റബറിന്റെ തറവില 170 രൂപയായി വര്‍ധിപ്പിച്ചു.
- നെല്ലിന്റെ സംഭരണവില 28 രൂപയായും നാളികേരത്തിന്റെ സംഭരണവില 32 രൂപയായും കൂടി.
- 5 വര്‍ഷംകൊണ്ട് 20 ലക്ഷം പേര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി തൊഴിലവസരം.
- 8 ലക്ഷം അധിക തൊഴില്‍ സൃഷ്ടിക്കും.
- ആരോഗ്യവകുപ്പില്‍ 4,000 തസ്തിക സൃഷ്ടിക്കും
- തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 1,000 കോടി രൂപ അനുവദിക്കും.
- 15,000 കോടി രൂപയുടെ കിഫ്ബി പദ്ധതികള്‍ ഈ വര്‍ഷം പൂര്‍ത്തിയാകും.
- 14 ജില്ലകളില്‍ 600 ഓഫീസുകള്‍ ഉള്‍പ്പെടുന്ന കെ-ഫോണ്‍ പദ്ധതിക്ക് ഫെബ്രുവരിയില്‍ തുടക്കം.
English summary