ബജറ്റിൽ റബ്ബർ കർഷകർക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സംസ്ഥാന ബജറ്റ് ഇത്തവണ റബര്‍ കർഷകർക്ക് ഗുണം ചെയ്യുമോ? നഷ്ടത്തിലേക്ക് നീങ്ങുന്ന റബര്‍ വ്യവസായത്തെ സംരക്ഷിക്കുന്ന ഇടപെടലുകളാണ് ഇക്കുറിയും റബ്ബർ കര്‍ഷകര്‍ പ്രതീക്ഷിക്കുന്നത്. വില തകര്‍ച്ചയ്ക്കൊപ്പം കൊവിഡ് കാലം റബര്‍ കര്‍ഷകരെ ബാധിച്ചിരുന്നു. ലോക്ഡൗണിന് പിന്നാലെ നേരിയ തോതില്‍ വില വര്‍ധിച്ചെങ്കിലും നിലവില്‍ വീണ്ടും വില കുറയാൻ തുടങ്ങി.

 

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങു വിലയാണ് നിലവിൽ കര്‍ഷകരുടെ ഏക ആശ്വാസം. 150ല്‍ നിന്ന് ഇത് 200ആക്കി ഉയര്‍ത്തണമെന്നാണ് പ്രധാന ആവശ്യം. ആസം, ത്രിപുര ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി 1100 കോടി രൂപയുടെ റബര്‍ ലോണ്‍ പദ്ധതി കേന്ദ്രം ആവിഷ്ക്കരിച്ചിരുന്നു. എന്നാൽ കേരളത്തില്‍ വർഷങ്ങളായി റബര്‍ ആവര്‍ത്തന കൃഷി സബ്സിഡി പോലും കേന്ദ്രം നല്‍കുന്നില്ല.

ബജറ്റിൽ റബ്ബർ കർഷകർക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടോ?

ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്കപ്പുറം കര്‍ഷകരെ സംരക്ഷിക്കാന്‍ ആത്മാര്‍ഥമായ ഇടപെടലാണ് സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. കൊവിഡ് പ്രതിസന്ധി കാലത്ത് ഏവരും ഉറ്റു നോക്കുന്ന ബജറ്റാണ് ഇത്തവണത്തേത്. ക്ഷേമ പെൻഷനുകൾ ഉൾപ്പെടെ ഉയര്‍ന്നേക്കാമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

കൊവിഡ് പ്രതിസന്ധി മറികടന്ന് മുന്നേറാൻ സംസ്ഥാനത്തിന് സഹായകരമാകുന്ന പദ്ധതികൾ ബജറ്റിൽ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് അഭ്യസ്ഥവിദ്യരുടെ തൊഴിലില്ലായ്മ. ബജറ്റിൽ ഈ മേഖലയ്ക്കും ഊന്നൽ നൽകാൻ സാധ്യത കൂടുതലാണ്.

English summary

Kerala budget 2021: Is there any hope for rubber farmers in the budget? | ബജറ്റിൽ റബ്ബർ കർഷകർക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടോ?

Rubber farmers are hoping for interventions that will protect the rubber industry. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X