ബജറ്റ് തയ്യാറെടുപ്പുകള്‍ ആരംഭിച്ചെന്ന് മന്ത്രി: വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ തുക ചിലവഴിച്ചേക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം: സംസ്ഥാന ബജിന്‍റെ തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി ധനമന്ത്രി തോമസ് ഐസക്. , ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ തുക ചിലവഴിച്ചേക്കുമെന്ന സൂചനയാണ് മന്ത്രി നല്‍കുന്നത്. ബജറ്റ് തയ്യാറെടുപ്പുകളുടെ ഭാഗമായി. യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറുമായിട്ട് മന്ത്രി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ വിസ്മയകരമായ മാറ്റങ്ങളാണ് സർക്കാർ വരുത്തിയത്. ഇനി ഉന്നതവിദ്യാഭ്യാസ മേഖലയെ അടിമുടി മാറ്റണം. കിഫ്ബിയിൽ നിന്ന് ഉന്നതവിദ്യാഭ്യാസത്തിന് പദ്ധതികളുണ്ട്.
പക്ഷേ, വിദ്യാഭ്യാസമെന്നാൽ പശ്ചാത്തല സൌകര്യം മാത്രമല്ലല്ലോ. കോഴ്സുകൾ, ഗവേഷണം, തുടങ്ങിയവയിൽ ഒരു അഴിച്ചുപണി വേണം. ഇതിനെക്കുറിച്ചായിരുന്നു ചർച്ചയെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

 

ധനമന്ത്രി തോമസ് ഐസകിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ബജറ്റിന്റെ തയ്യാറെടുപ്പ് ആരംഭിച്ചു. പദ്ധതി തയ്യാറാക്കുക; പദ്ധതിയേതര ചെലവുകളുടെ കണക്കുകൾക്ക് തയ്യാറാക്കുക; ഇവ രണ്ടും കൂട്ടിയോജിപ്പിച്ച് ബജറ്റിന് അവസാനരൂപം നൽകുക തുടങ്ങിയവയാണ് പണികൾ. ചിലതൊക്കെ മാസങ്ങൾക്കു മുമ്പേ ആരംഭിച്ചു കഴിഞ്ഞു. മേൽപ്പറഞ്ഞ വകയിരുത്തലുകളിൽ കുറവുണ്ടെങ്കിലോ പുതുതായി സ്കീമുകൾ കൂട്ടിച്ചേർക്കണമെങ്കിലോ ബജറ്റ് പ്രസംഗത്തിൽ ഉൾപ്പെടുത്തും. ഇടക്കാല സാമ്പത്തിക കാഴ്ചപ്പാട് സംബന്ധിച്ചും ബജറ്റിന്റെ ജെൻഡർ അവലോകനത്തെക്കുറിച്ചുമുള്ള രേഖകൾ ബജറ്റ് ഡോക്യുമെന്റുകൾക്കൊപ്പം സമർപ്പിക്കും.

ബജറ്റ് തയ്യാറെടുപ്പുകള്‍ ആരംഭിച്ചെന്ന് മന്ത്രി: വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ തുക ചിലവഴിച്ചേക്കും

ഇത്തവണ എക്സ്പെൻഡിച്ചർ കമ്മിറ്റി റിപ്പോർട്ടും ബജറ്റവതരണ വേളയിൽത്തന്നെ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ആദ്യം പറഞ്ഞ രേഖകളുടെ തയ്യാറെടുപ്പ് ആറു മാസം മുമ്പേ തുടങ്ങിയിരുന്നു. മറ്റുള്ളവ അവസാനത്തെ രണ്ടു മാസം കൊണ്ടാണ് തയ്യാറാക്കുന്നത്. ഇത്തവണ ആ സമയം കിട്ടുമോ എന്നറിയില്ല. തിരഞ്ഞെടുപ്പു വരികയാണ്. അതുകൊണ്ട് അവസാനവട്ട പണികളിലേയ്ക്ക് പ്രവേശിച്ചു കഴിഞ്ഞു. ആദ്യത്തെ കോൺഫറൻസ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർമാരുമായിട്ടാണ്. കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ വിസ്മയകരമായ മാറ്റങ്ങളാണ് സർക്കാർ വരുത്തിയത്. ഇനി ഉന്നതവിദ്യാഭ്യാസ മേഖലയെ അടിമുടി മാറ്റണം.

കിഫ്ബിയിൽ നിന്ന് ഉന്നതവിദ്യാഭ്യാസത്തിന് പദ്ധതികളുണ്ട്.
പക്ഷേ, വിദ്യാഭ്യാസമെന്നാൽ പശ്ചാത്തല സൌകര്യം മാത്രമല്ലല്ലോ. കോഴ്സുകൾ, ഗവേഷണം, തുടങ്ങിയവയിൽ ഒരു അഴിച്ചുപണി വേണം. ഇതിനെക്കുറിച്ചായിരുന്നു ചർച്ച. അടുത്ത മൂന്നോ നാലോ വർഷം കൊണ്ട് ഇന്ത്യയിലെ ഏറ്റവും ഉയർന്ന 25 സർവകലാശാലകളിൽ കേരളത്തിലെ സർവകലാശാലകളും സ്ഥാനം പിടിക്കാൻ എന്തുവേണം? ഇതായിരുന്നു ചർച്ച.

 

ടാറ്റയെയും റിലയൻസിനെയും വെട്ടാൻ ആമസോൺ: മരുന്ന് വിപണന രംഗത്ത് കൂടുതൽ നിക്ഷേപത്തിന് ആലോചന

English summary

Kerala budget: Preparations begin, says Finance Minister

Kerala budget: Preparations begin, says Finance Minister
Story first published: Wednesday, December 9, 2020, 19:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X