സ്റ്റാർട്ടപ്പ് കമ്പനികൾക്കായി 10.75 കോടി രൂപയുടെ വായ്പ അനുവദിച്ച് കേരള ഫിനാന്‍ഷ്യൽ കോർപ്പറേഷൻ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം: വിവിധ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കായി 10.75 കോടി രൂപയുടെ വായ്പനുമതികള്‍ പൂര്‍ത്തിയാക്കി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍. നിയോന എംബെഡഡ് ലാബ്സ്, നെട്രോക്‌സ് ഐ ടി സൊല്യൂഷന്‍സ്, ജെന്‍ റോബോട്ടിക്സ് ഇന്നോവേഷന്‍സ് എന്നിങ്ങനെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ക്കാണ് ഇപ്പോൾ വായ്പ അനുവദിച്ചിരിക്കുന്നത്.

 
സ്റ്റാർട്ടപ്പ് കമ്പനികൾക്കായി 10.75 കോടി രൂപയുടെ വായ്പ അനുവദിച്ച് കേരള ഫിനാന്‍ഷ്യൽ കോർപ്പറേഷൻ

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ സ്റ്റാര്‍ട്ടപ്പ് പദ്ധതിയില്‍ വളര്‍ന്നു വന്ന ഒരു സംരംഭമാണ് ജെന്റോബോട്ടിക്‌സ് ഇന്നോവേഷന്‍സ്. മാലിന്യ ശുചികരണത്തിനായി റോബോട്ടുകളെ പ്രയോജനപ്പെടുത്തിയ സംരഭമാണിത്. ഈ സംരംഭകരെ തേടി നിരവധി അംഗീകാരങ്ങള്‍ എത്തിയിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യാതൊരു കൊളാറ്ററല്‍ സെക്യൂരിറ്റിയും ഇല്ലാതെയാണ് വായ്പകള്‍ അനുവദിച്ചിട്ടുള്ളത്.

സ്റ്റാര്‍ട്ടപ്പുകളുടെ വര്‍ക്ക് ഓര്‍ഡറിന്റെ 80 ശതമാനം പരമാവധി 10 കോടി രൂപ വരെ 10 ശതമാനം പലിശയ്ക്ക് ലഭ്യമാക്കും. പര്‍ച്ചേസ് ഓര്‍ഡറുകള്‍ ആണെങ്കില്‍ ഡിസ്‌കൗണ്ട് ചെയ്യുന്നതിനും പദ്ധതി ഉണ്ടാകും. ഇതിന് കൊളാറ്ററല്‍ സെക്യൂരിറ്റിയുടെ ആവശ്യമില്ല.

സര്‍ക്കാരിന്റെ വികസന ലക്ഷണങ്ങളുമായി ബന്ധപ്പെട്ട നൂതന പ്രോട്ടോടൈപ്പുകളുടെ വിപുലീകരണത്തിന് ഒരു കോടി രൂപ വരെ ലഭ്യമാകും. ഒരു സ്റ്റാര്‍ട്ടപ്പ് ഗ്യാരണ്ടി ഫണ്ട് രൂപീകരിക്കുകയും ഇതിലേക്കുള്ള പ്രാഥമിക തുകയായ 25 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തുകയും ചെയ്തിട്ടുണ്ടെന്ന് കെഎഫ്‌സി അറിയിച്ചു.

ദില്ലിയില്‍ ഒരു വീട് വാങ്ങണോ... ഇതാ വില കുറഞ്ഞിട്ടുണ്ട്! എങ്ങനെയെന്നല്ലേ... അറിയാം

പണപ്പെരുപ്പം വര്‍ധിക്കുമെന്ന ആശങ്ക; പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കണമെന്ന് ആര്‍ബിഐ

English summary

Kerala Financial Corporation has sanctioned loans of 10.75 crore to start-up companies

Kerala Financial Corporation has sanctioned loans of 10.75 crore to start-up companies
Story first published: Saturday, February 6, 2021, 20:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X