ഉപയോക്താക്കള്‍ക്ക് ഡെബിറ്റ് കാർഡ്: നിർണ്ണായക നീക്കത്തിന് ഫിനാൻഷ്യൽ കോർപ്പറേഷൻ, അടിമുടി പൊളിച്ചെഴുതി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം: ഡെബിറ്റ് കാർഡ് പുറത്തിറക്കാനുള്ള നീക്കവുമായി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ. പൊതുമേഖലാ ബാങ്കുകളുമായി ചേർന്ന് ബ്രാൻഡ് ചെയ്തതും അഞ്ച് വർഷത്തെ കാലാവധിയുള്ളതുമായ റുപേ പ്ലാറ്റിനം കാർഡുകളാണ് ഇതോടെ വിതരണം ചെയ്യുകയെന്നാണ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടോമിൻ ജെ തച്ചങ്കരി വ്യക്തമാക്കിയത്. റിസർവ് ബാങ്കിന്റെ മാർഗ്ഗനിർദേശങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് കാർഡ് വിതരണം ചെയ്യുകയെന്ന് ഫിനാൻഷ്യൽ കോർപ്പറേഷൻ എംഡി കൂട്ടിച്ചേർത്തു.

 

മാണി സി കാപ്പന് ഒരു കടമ്പകൂടി: ഹൈക്കമാൻഡിന്റെ അനുമതിയ്ക്കായി കാത്തിരിപ്പ്

എടിഎം, പിഒഎസ് മെഷീനുകള്‍, ഓൺലൈൻ ഇടപാടുകള്‍ എന്നിവയും കെഎഫ്സി അനുവദിക്കുന്ന ഈ കാർഡുകള്‍ ഉപയോഗിച്ച് നടത്താൻ സാധിക്കും. കൂടാതെ കെഎഫ്സിയുടെ മൊബൈൽ ആപ്പുമായി ബന്ധിപ്പിച്ച ശേഷം ഉയർന്ന തുകയുടെ സാമ്പത്തിക ഇടപാടുകളും നടത്താൻ സാധിക്കും. കാർഡ് പ്രാബല്യത്തിൽ വന്നതോടെ വായ്പകള്‍ വിതരണം ചെയ്യുന്നതും തുക തിരിച്ചടവും ഈ കാർഡുകള്‍ മുഖേനയായിരിക്കും.

 ഉപയോക്താക്കള്‍ക്ക് ഡെബിറ്റ് കാർഡ്: നിർണ്ണായക നീക്കത്തിന് ഫിനാൻഷ്യൽ കോർപ്പറേഷൻ, അടിമുടി പൊളിച്ചെഴുതി

നേരത്തെ കെഎഫ്സിയിൽ നിന്നെടുക്കുന്ന വായ്പാ തിരിച്ചട് മാസം തോറുമായിരുന്നു. എന്നാൽ പുതിയ പരിഷ്കാരങ്ങള്‍ കൊണ്ടുവന്നതോടെ ആഴ്ചകളുടെയോ ദിവസങ്ങളുടേയോ അടിസ്ഥാനത്തിൽ തിരിച്ചടവ് ഉറപ്പാക്കാൻ സാധിക്കും. നേരത്തെ ഗൂഗിള്‍പേ പോലുള്ള യുപിഐ സേവനങ്ങളെയാണ് തിരിച്ചടവിന് വേണ്ടി ആശ്രയിച്ചിരുന്നത്. തിരിച്ചടവിന് ഡെബിറ്റ് കാർഡിന്റെ വരവ് നിർണ്ണായകമായിത്തീരും.

ഇതിന് പുറമേ കോർപ്പറേഷൻ ജീവനക്കാർക്കും ഡെബിറ്റ് കാർഡ് വിതരണം ചെയ്യും. ഇതോടെ ശമ്പളവും മറ്റ് അലവൻസുകളും ബാങ്ക് അക്കൌണ്ടിലേക്കായിരിക്കും നിക്ഷേപിക്കുക. സംസ്ഥാനത്ത് ആദ്യമായി ഒരു സർക്കാർ സ്ഥാപനം ഡെബിറ്റ് കാർഡുകള്‍ പുറത്തിറക്കുന്നുവെന്ന പ്രത്യേകതയും ഇതിനുണ്ടെന്നും ടോമിൻ ജെ തച്ചങ്കരി വ്യക്തമാക്കി.

English summary

Kerala Financial Corporation launches Debit cards for customers

Kerala Financial Corporation launches Debit cards for customers
Story first published: Monday, February 15, 2021, 17:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X