സ്വര്‍ണവില താഴോട്ട്; പവന് 280 രൂപ ഇടിഞ്ഞു, അറിയാം ഇന്നത്തെ സ്വര്‍ണം, വെള്ളി നിരക്കുകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് ഇന്ന് വില കൂടിയത്. ഇതോടെ തിങ്കളാഴ്ച്ച സ്വര്‍ണം പവന് 33,320 രൂപയായി; ഗ്രാമിന് വില 4,165 രൂപ. ഞായറാഴ്ച്ച 33,600 രൂപയായിരുന്നു പവന് വില. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 33,160 രൂപയാണ് (മാര്‍ച്ച് അഞ്ചിന്). ഏറ്റവും ഉയര്‍ന്ന വിലനിലവാരമാകട്ടെ 34,440 രൂപയും.

 

കഴിഞ്ഞ ഒന്‍പത് ദിവസം കൊണ്ട് പവന് 1,120 രൂപയുടെ വിലയിടിവാണ് സ്വര്‍ണത്തിന് സംഭവിച്ചത്. ഫെബ്രുവരിയിലും സ്വര്‍ണം പവന് 2,640 രൂപ കുറയുകയുണ്ടായി. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,800 രൂപയും ഏറ്റവും കുറഞ്ഞ നിരക്ക് 34,160 രൂപയുമായിരുന്നു (പവന്). വെള്ളി നിരക്കിലും ഇന്ന് മാറ്റം സംഭവിച്ചു. 1 ഗ്രാം വെള്ളിക്ക് 66.02 രൂപയാണ് ചൊവാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 528.16 രൂപ.

ഇന്നത്തെ സ്വർണവില

ഇതേസമയം, ദേശീയ വിപണിയില്‍ സ്വര്‍ണത്തിന് ഇന്ന് വില കൂടി. രാജ്യത്തെ പ്രമുഖ ചരക്ക് വ്യാപാരയിടമായ എംസിഎക്‌സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്) 10 ഗ്രാം സ്വര്‍ണം 0.3 ശതമാനം വര്‍ധനവോടെ 44,360 രൂപ വില രേഖപ്പെടുത്തി. ഇന്നലെ 44,150 രൂപയായിരുന്നു സ്വര്‍ണവില. സ്വര്‍ണത്തിനൊപ്പം വെള്ളിക്കും ഇന്ന് വില വര്‍ധിച്ചു. വെള്ളിയുടെ കിലോ നിരക്ക് 0.5 ശതമാനം ഉയര്‍ന്ന് 66,202 രൂപയിലാണ് എത്തിനില്‍ക്കുന്നത്.

ദേശീയ വിപണിയിൽ

നിലവില്‍ കഴിഞ്ഞ 11 മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ വിലനിലവാരത്തിലാണ് സ്വര്‍ണം തുടരുന്നത്. ഓഗസ്റ്റില്‍ 10 ഗ്രാം സ്വര്‍ണത്തിന് 56,200 രൂപ വരെ വില രേഖപ്പെടുത്തിയിരുന്നു. ഈ വര്‍ഷത്തെ ചിത്രം മാത്രം പരിശോധിച്ചാല്‍ 10 ഗ്രാം സ്വര്‍ണത്തിന് വില 5,500 രൂപയോളം കുറഞ്ഞു.

രാജ്യാന്തര വിപണിയില്‍ ഇന്ന് സ്വര്‍ണവില കൂടുകയാണുണ്ടായത്. എന്നാല്‍ ഡോളര്‍ സൂചിക കരുത്താര്‍ജിച്ചതും യുഎസ് ട്രഷറി വരുമാനം കൂടിയതും സ്വര്‍ണത്തിന്റെ വന്‍കുതിപ്പിന് വിലങ്ങിട്ടു.

ബോണ്ട് വരുമാനം

1,687.90 ഡോളറാണ് ഇന്ന് സ്വര്‍ണത്തിന്റെ ഔണ്‍സ് നിരക്ക്. മറ്റു വിലയേറിയ ലോഹങ്ങള്‍ പരിശോധിച്ചാല്‍, വെള്ളിയുടെ ഔണ്‍സ് നിരക്ക് 25.12 ഡോളറായി ഉയര്‍ന്നു. പ്ലാറ്റിനം 0.1 ശതമാനം വര്‍ധനവോടെ 1,136.57 ഡോളറും വില കുറിക്കുന്നു.

നിലവില്‍ കഴിഞ്ഞ 12 മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് യുഎസ് ട്രഷറി വരുമാനമുള്ളത്. അമേരിക്ക നല്‍കാനിരിക്കുന്ന 1.9 ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജ് വിപണിയില്‍ പണപ്പെരുപ്പം ഉയര്‍ത്തുമെന്ന ആശങ്ക ബോണ്ട് വരുമാനത്തിന് കരുത്ത് പകരുകയാണ്. ബോണ്ട് വരുമാനം കൂടുമ്പോള്‍ പലിശ ലഭിക്കാത്ത സ്വര്‍ണത്തില്‍ നിന്നും ആളുകള്‍ മുഖം തിരിക്കുന്നത് പതിവാണ്. ഡോളര്‍ സൂചികയുടെ മുന്നേറ്റവും സ്വര്‍ണത്തിന് ക്ഷീണം ചെയ്യുന്നുണ്ട്. കഴിഞ്ഞ 3 മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് ഡോളര്‍ ഇപ്പോള്‍ തുടരുന്നത്.

Read more about: kerala gold price
English summary

Kerala Gold Price: Pavan Sees Rs 280 Decrease; 1 Pavan Gold Records Rs 33,320 On Tuesday

Kerala Gold Price: Pavan Sees Rs 280 Decrease; 1 Pavan Gold Records Rs 33,320 On Tuesday. Read in Malayalam.
Story first published: Tuesday, March 9, 2021, 12:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X