പവന് 320 രൂപ ഇടിഞ്ഞു; സ്വര്‍ണം ഫെബ്രുവരിയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് ഇന്ന് വില കുറഞ്ഞത്. ഇതോടെ സ്വര്‍ണം പവന് 34,400 രൂപയാണ് വെള്ളിയാഴ്ച്ചത്തെ നിരക്ക്; ഗ്രാമിന് വില 4,300 രൂപ. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലനിലവാരമാണിത്.

വ്യാഴാഴ്ച്ച 34,720 രൂപയായിരുന്നു സ്വര്‍ണം പവന് വില. ഫെബ്രുവരി മാസം ഇതുവരെ സ്വര്‍ണം പവന് 2,400 രൂപ കുറഞ്ഞത് കാണാം. കേന്ദ്ര ബജറ്റ് ദിനമായ ഫെബ്രുവരി ഒന്നിന് 36,800 രൂപയാണ് സ്വര്‍ണം വില രേഖപ്പെടുത്തിയത്. എന്നാല്‍ സ്വര്‍ണത്തിനും വെള്ളിക്കും ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കുമെന്ന് ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു; പിന്നാലെ സ്വര്‍ണത്തിന്റെ വിലയും താഴാന്‍ തുടങ്ങി.

സ്വർണവില ഇന്ന്
 

കേരളത്തില്‍ വെള്ളിക്കും വില കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 67.70 രൂപയാണ് ഇന്നത്തെ നിരക്ക്. ആഗോള വിപണിയില്‍ സ്വര്‍ണത്തിനും വെള്ളിക്കും വില താഴ്ന്നു നില്‍ക്കുന്നതാണ് ഇന്ത്യയിലും വില കുറയാന്‍ കാരണം. വെള്ളിയാഴ്ച്ച രാജ്യത്തെ പ്രമുഖ ചരക്ക് വ്യാപാര ഇടമായ എംസിഎക്‌സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്) 10 ഗ്രാം സ്വര്‍ണത്തിന്റെ വില 46,000 രൂപയ്ക്ക് താഴെ പോയി.

വെള്ളിക്കും വില കുറഞ്ഞു

രാവിലെ 10.40 സമയം ഏപ്രില്‍ സ്വര്‍ണ ഫ്യൂച്ചറുകള്‍ 0.38 ശതമാനം ഇടിഞ്ഞ് 45,950 രൂപയിലെത്തി. വ്യാഴാഴ്ച്ച 46,126 രൂപ എന്ന വിലയ്ക്കായിരുന്നു സ്വര്‍ണം വ്യപാരം അവസാനിപ്പിച്ചത്. വെള്ളിയുടെ ചിത്രവും മറ്റൊന്നല്ല. എംസിഎക്‌സില്‍ വെള്ളി ഫ്യൂച്ചറുകള്‍ 1.05 ശതമാനം തകര്‍ച്ചയോടെ കിലോയ്ക്ക് 67,777 രൂപ രേഖപ്പെടുത്തി.

ആഗോള ചിത്രം

നിലവില്‍ നിക്ഷേപകര്‍ ഒന്നടങ്കം ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിനിലേക്ക് മുഖംതിരിക്കുന്നതാണ് സ്വര്‍ണത്തിനും വെള്ളിയ്ക്കും വിനയാവുന്നത്. ഒപ്പം ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ശക്തി പ്രാപിക്കുന്നതും സ്വര്‍ണവില കുറയാനുള്ള കാരണമാണ്. വെള്ളിയാഴ്ച്ച രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ ഏഴു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് സ്വര്‍ണം വീണിരിക്കുന്നത്. അമേരിക്കന്‍ ട്രഷറി ബോണ്ടുകള്‍ നല്‍കുന്ന നേട്ടം പൊന്നിന്റെ മാറ്റ് കുറയ്ക്കുന്നു.

ഔൺസ് നിരക്ക്

ഇന്ന് സ്വര്‍ണം ഔണ്‍സിന് 1,769.03 ഡോളറാണ് രാജ്യാന്തര വിപണിയില്‍ നിരക്ക്. കഴിഞ്ഞവര്‍ഷം ജൂലായ് രണ്ടിനാണ് സ്വര്‍ണം ഏറ്റവുമൊടുവിലായി ഇത്രയും താണത്. ഈ ആഴ്ച്ച മാത്രം സ്വര്‍ണവിലയില്‍ 3 ശതമാനം ഇടിവുണ്ടായി. അമേരിക്കന്‍ സ്വര്‍ണ ഫ്യൂച്ചറുകള്‍ 0.6 ശതമാനം ഇടിഞ്ഞ് 1,765.30 ഡോളറിലാണ് വന്നുനില്‍ക്കുന്നത്. ഈ അവസരത്തില്‍ പ്രധാന ഇന്ത്യന്‍ നഗരങ്ങളിലെ സ്വര്‍ണവില (10 ഗ്രാം അടിസ്ഥാനപ്പെടുത്തി) ചുവടെ കാണാം.

പ്രധാന നഗരങ്ങളിലെ വില
  • അഹമ്മദാബാദ് - 47,735 രൂപ
  • ബാംഗ്ലൂര്‍ - 47,630 രൂപ
  • ചെന്നൈ - 47,680 രൂപ
  • കൊച്ചി - 47,685 രൂപ
  • ദില്ലി - 47,720 രൂപ
  • ഹൈദരാബാദ് - 47,690 രൂപ
  • മുംബൈ - 47,800 രൂപ

Read more about: kerala gold price
English summary

Kerala Gold Price Records Rs 34,000 For 1 Pavan; Lowest So Far In February

Kerala Gold Price Records Rs 34,000 For 1 Pavan; Lowest So Far In February. Read in Malayalam.
Story first published: Friday, February 19, 2021, 13:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X