പവന് 160 രൂപ ഉയര്‍ന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടര്‍ച്ചയായി വില താഴേക്ക് പോയതിന് ശേഷം ഇന്ന് സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 160 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 34,800 രൂപയാണ്. ഗ്രാമിന് 4,350 രൂപയും. ഇന്നലെ പവന് 80 രൂപ കുറഞ്ഞ് 34,640 രൂപയായിരുന്നു വില. 1,764.44 ഡോളറിലാണ് ട്രോയ് ഔണ്‍സ് ഇന്ന് വ്യാപാരം നടത്തുന്നത്. ദേശീയ വിപണി എംസിഎക്‌സില്‍ ഗോള്‍ഡ് ഒക്ടോബര്‍ ഫ്യൂച്ചര്‍ 10 ഗ്രാമിന് 46,193.00 രൂപയ്ക്കാണ് ഇന്ന് വിനിമയം നടത്തുന്നത്.

 

Also Read : ദിവസം 233 രൂപ നിക്ഷേപത്തില്‍ ഈ എല്‍ഐസി പോളിസി തരും 17 ലക്ഷം രൂപ!

ഈ മാസം ഇതുവരെ

ഈ മാസം ഇതുവരെ

സെപ്റ്റംബര്‍ ഒന്നിന് പവന് 35,440 രൂപയായിരുന്നു വില. സെപ്റ്റംബര്‍ 4, 5, 6 തീയതികളിലായിരുന്നു സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 35,600 രൂപയായിരുന്നു ഈ ദിവസങ്ങളിലെ സ്വര്‍ണവില. സെപ്തംബര്‍ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വര്‍ണ വില ഇപ്പോഴുള്ളത്. ഈ വര്‍ഷം അവസാനത്തോടെ സ്വര്‍ണ വില വീണ്ടും മുകളിലേക്ക് കുതിക്കുമെന്നാണ് വിപണി വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. ഏതായാലും സ്വര്‍ണ നിക്ഷേപകര്‍ക്ക് സ്വര്‍ണം വാങ്ങിക്കൂട്ടുവാനുള്ള അനുയോജ്യമായ സാഹചര്യമാണ് നിലവിലുള്ളത്.

Also Read : ഈ പദ്ധതിയില്‍ നിക്ഷേപം ആരംഭിക്കൂ, നേടാം 5 വര്‍ഷത്തില്‍ 21 ലക്ഷം രൂപ വരെ

ആഗസ്ത് മാസത്തില്‍

ആഗസ്ത് മാസത്തില്‍

ആഗസ്ത് മാസത്തിന്റെ ആരംഭത്തില്‍ പവന് 36,000 രൂപയായിരുന്നു നിരക്ക്. ആഗസ്തിലെ ഏറ്റവും ഉയര്‍ന്ന ഈ നിരക്കില്‍ സ്വര്‍ണം വിനിമയം ചെയ്യപ്പെട്ടത് ആഗസ്ത് 1,2 തീയ്യതികളില്‍ മാത്രമായിരുന്നു. പിന്നീട് സ്വര്‍ണ വില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. ആഗസ്റ്റ് ഒന്‍പത് മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 34,680 രൂപയായിരുന്നു വില. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ആഗസ്റ്റില്‍ സ്വര്‍ണ വിലയില്‍ പവന് 560 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

Also Read : മ്യൂച്വല്‍ ഫണ്ടുകളുടെ എന്‍എഫ്ഒകളില്‍ നിക്ഷേപിക്കുമ്പോള്‍

ജൂലൈ മാസത്തില്‍

ജൂലൈ മാസത്തില്‍

ജൂലൈ മാസത്തില്‍ പവന് 800 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ജൂലൈ 16,20, 30 തിയതികളിലാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,200 രൂപയായിരുന്നു അന്നത്തെ വില. ജൂലൈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണ വ്യാപാരം നടന്ന ദിവസം ജൂലൈ ഒന്നാം തീയ്യതി ആയിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 35,200 രൂപയായിരുന്നു ജൂലൈ ഒന്നാം തീയ്യതിയിലെ സ്വര്‍ണ നിരക്ക്.

Also Read : മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലൂടെ 6 വര്‍ഷത്തില്‍ 30 ലക്ഷം രൂപ നേടാനാകുമോ? എങ്ങിനെ?

പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വര്‍ണ വില

പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വര്‍ണ വില

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണ വില (8 ഗ്രാം, 22 ക്യാരറ്റ്)

മുംബൈ - 35,584 രൂപ

ചെന്നൈ - 34,840 രൂപ

കൊല്‍ക്കത്ത - 36,040 രൂപ

ഡെല്‍ഹി - 35,912 രൂപ

ഹൈദരാബാദ് - 34,840 രൂപ

ബാംഗ്ലൂര്‍ - 35,800 രൂപ

Also Read : ക്രിസില്‍, വാല്യു റിസര്‍ച്ച് എന്നിവയുടെ 5 സ്റ്റാര്‍ റേറ്റിംഗ് ഉള്ള മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി പ്ലാനുകള്‍ ഇവയാണ്!

സ്വര്‍ണത്തില്‍ നിക്ഷേപം

സ്വര്‍ണത്തില്‍ നിക്ഷേപം

നിക്ഷേപം എന്ന രീതിയില്‍ സ്വര്‍ണത്തെ ആശ്രയിക്കുന്നവര്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സ്വര്‍ണ നിരക്കില്‍ ചാഞ്ചാട്ടം ദൃശ്യമായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് ഹ്രസ്വ കാല നേട്ടങ്ങള്‍ക്കായി സ്വര്‍ണ നിക്ഷേപം അനുയോജ്യമല്ലെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അമേരിക്കന്‍ ഡോളര്‍ അടിയുറച്ചുതന്നെ നീങ്ങുമെന്നാണ് സൂചന. അതുകൊണ്ട് വരും ദിവസങ്ങളില്‍ സ്വര്‍ണത്തില്‍ ഇനിയും തിരുത്തല്‍ സംഭവിക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

Also Read : ഈ ചെറുകിട സംരംഭത്തില്‍ നിന്നും നേടാം മാസം 15,000 രൂപയിലേറെ

ഈ വര്‍ഷം അവസാനത്തോടെ വില ഉയര്‍ന്നേക്കാം

ഈ വര്‍ഷം അവസാനത്തോടെ വില ഉയര്‍ന്നേക്കാം

ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താനൊരുങ്ങുന്നവര്‍ക്ക് ഇത് അനുയോജ്യമായ അവസരമാണ്. കോവിഡ് ഒന്നാം തരംഗത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയായ പവന് 42,000 രൂപയിലെത്തിയത്. നിലവില്‍ മറ്റ് ആസ്തികളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വര്‍ണത്തിന് മങ്ങല്‍ ഏറ്റിട്ടുണ്ടെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണ വില കുതിച്ചുയര്‍ന്നേക്കും. ഈ വര്‍ഷം അവസാനത്തോടെ വില വീണ്ടും ഉയരാന്‍ സാധ്യതയുണ്ട് എന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

Also Read : മാസം 90,000 രൂപ വരെ നേടാം; എസ്ബിഐയുടെ ഈ പുതിയ സംവിധാനത്തെക്കുറിച്ച് അറിയാമോ?

വെള്ളി വില

വെള്ളി വില

സംസ്ഥാനത്ത് ഇന്ന് വെള്ളി വില കുറഞ്ഞു. ഒരു ഗ്രാമിന് 59.60 രൂപയാണ് ഇന്നത്തെ വില. പത്ത് ഗ്രാം വെള്ളിക്ക് 596 രൂപയും ഒരു കിലോഗ്രാമിന് 59,600 രൂപയുമാണ് വില. ഇന്നലെ കിലോ ഗ്രാമിന് 64,200 രൂപയായിരുന്നു വില.

Read more about: gold gold price
English summary

Kerala Gold price today 21/09/2021; Pawan rate increased by 160 Rs. | പവന് 160 രൂപ ഉയര്‍ന്നു

Kerala Gold price today 21/09/2021; Pawan rate increased by 160 Rs. |
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X