സ്വര്‍ണത്തിന് രണ്ടാം ദിവസവും വില കുറഞ്ഞു; പവന് ഇടിഞ്ഞത് 280 രൂപ — സ്വര്‍ണം, വെള്ളി നിരക്കുകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന് വില 34,720 രൂപയായി. ഗ്രാമിന് നിരക്ക് 4,340 രൂപ. കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് സ്വര്‍ണം പവന് 360 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

ഇതേസമയം, ഇന്ന് വെള്ളി നിരക്കുകളില്‍ വലിയ മാറ്റമില്ല. വെള്ളി ഗ്രാമിന് 70.20 രൂപയാണ് ഇന്ന് വില. 8 ഗ്രാം വെള്ളിക്ക് വില 561.60 രൂപ. 19 ആം തീയതിയാണ് സ്വര്‍ണം ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലനിലവാരം കാഴ്ച്ചവെച്ചത്. അന്നേ ദിവസം സ്വര്‍ണവില 34,400 രൂപയിലെത്തി. രാജ്യാന്തര വിപണിയിലെ ചലനം പ്രമാണിച്ചാണ് ഇന്ത്യയില്‍ സ്വര്‍ണത്തിന് വില കൂടുന്നതും കുറയുന്നതും.

വിലയിടിവ്
 

രാജ്യത്തെ പ്രമുഖ ചരക്ക് വ്യാപാര ഇടമായ എംസിഎക്‌സിലും (മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്) ഇന്ന് സ്വര്‍ണവില ഇടിഞ്ഞു. 10 ഗ്രാം സ്വര്‍ണത്തിന് 46,448 രൂപയാണ് വ്യാഴാഴ്ച്ച എംസിഎക്‌സില്‍ നിരക്ക്. മറുഭാഗത്ത് വെള്ളിയുടെ കിലോ വില 452 രൂപ വര്‍ധിച്ച് 69,995 രൂപയിലെത്തി. സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ വിലയിടിച്ചലിന് പിന്നില്‍ ഒന്നു രണ്ടു കാരണങ്ങളുണ്ട്. മറ്റു രാജ്യാന്തര കറന്‍സികള്‍ക്കെതിരെ ഡോളര്‍ സൂചിക കരുത്തു പ്രാപിക്കുന്നതാണ് സ്വര്‍ണത്തിന് വില കുറയാനുള്ള ആദ്യ കാരണം.

സുരക്ഷിത നിക്ഷേപം

ഡോളറും സ്വര്‍ണവും നേര്‍ വിപരീതമാണ് ചലിക്കാറ്. അതായത് ഡോളറിന് മൂല്യം വര്‍ധിക്കുമ്പോഴെല്ലാം സ്വര്‍ണത്തിന് വില കുറയും. ഒപ്പം അമേരിക്കന്‍ ബോണ്ടുകള്‍ ഉയര്‍ന്ന നേട്ടം കാഴ്ച്ചവെക്കുന്നതും സ്വര്‍ണവിലയിലെ തിരുത്തലിന് വഴിതെളിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപമായാണ് സ്വര്‍ണം എന്നും അറിയപ്പെടുന്നത്. സ്വര്‍ണത്തില്‍ പണമിറക്കിയാല്‍ നഷ്ടം വരില്ലെന്ന ബോധ്യം നാളിതുവരെ നിക്ഷേപകര്‍ മുറുക്കെപ്പിടിച്ചു.

നിരീക്ഷണം

എന്നാല്‍ അടുത്തകാലത്തായി സ്വര്‍ണത്തില്‍ നിന്ന് മാറി ഓഹരി വിപണികളിലും ക്രിപ്‌റ്റോകറന്‍സികളിലും നിക്ഷേപകര്‍ കൂടുതല്‍ താത്പര്യം പ്രകടിപ്പിക്കുകയാണ്. ബിറ്റ്‌കോയിനടക്കമുള്ള ക്രിപ്‌റ്റോകറന്‍സികളുടെ അമ്പരപ്പിക്കുന്ന കുതിപ്പ് നിക്ഷേപകരുടെ കണ്ണഞ്ചിപ്പിക്കുന്നു. ഈ സാഹചര്യവും പൊന്നിന്റെ മാറ്റ് കുറയ്ക്കുന്നുണ്ട്. എന്തായാലും സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ വീഴ്ച്ച കാര്യമാക്കേണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം.

വില ഉയരും

സ്വര്‍ണത്തിലുള്ള നിക്ഷേപം ഉയര്‍ത്താന്‍ ഇതാണ് അനുയോജ്യമായ സാഹചര്യമെന്ന് ഇവര്‍ പറയുന്നു. നിലവില്‍ പണലഭ്യത ആധാരമാക്കിയാണ് ഓഹരി വിപണികള്‍ വലിയ മുന്നേറ്റം നടത്തുന്നത്. എന്നാല്‍ ഏറെക്കാലം ഈ അവസ്ഥ തുടരില്ലെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ഓഹരി വിപണികളില്‍ തിരുത്തല്‍ സംഭവിച്ചാലുടന്‍ ആളുകള്‍ സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലേക്ക് തിരിയും. അമേരിക്ക പ്രഖ്യാപിക്കാനിരിക്കുന്ന കൂറ്റന്‍ സാമ്പത്തിക ഉത്തേജന പാക്കേജും സ്വര്‍ണവില ഉയര്‍ത്തുമെന്നാണ് കണക്കുകൂട്ടല്‍.

Read more about: kerala gold price
English summary

Kerala Gold Prices: 1 Pavan Rate Sees Rs 280 Decrease On Thursday; Touches Rs 34,720

Kerala Gold Prices: 1 Pavan Rate Sees Rs 280 Decrease On Thursday; Touches Rs 34,720. Read in Malayalam.
Story first published: Thursday, February 25, 2021, 12:23 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X