ജനുവരിയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണം; അറിയാം ഇന്നത്തെ സ്വര്‍ണവില

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. തിങ്കളാഴ്ച്ച 36,720 രൂപയാണ് സ്വര്‍ണം പവന് വില. പുതുവര്‍ഷം സ്വര്‍ണം കുറിക്കുന്ന ഏറ്റവും കുറഞ്ഞ വിലനിലവാരമാണിത്. ഞായറാഴ്ച്ച 37,040 രൂപയായിരുന്നു പവന് വില. ഇന്ന് 320 രൂപ കുറഞ്ഞു. 4,590 രൂപയാണ് ഗ്രാം അടിസ്ഥാനപ്പെടുത്തിയുള്ള സ്വര്‍ണവില. നേരത്തെ, ജനുവരി 5, 6 തീയതികളില്‍ സ്വര്‍ണം പവന് വില 38,400 രൂപ വരെ രേഖപ്പെടുത്തിയിരുന്നു. ഈ ദിവസങ്ങളില്‍ ഗ്രാം വില 4,800 രൂപയാണ് തൊട്ടത്.

ജനുവരിയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണം; അറിയാം ഇന്നത്തെ സ്വര്‍ണവില

 

ആഭ്യന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ വ്യത്യാസമാണ് തിങ്കളാഴ്ച്ച സംഭവിച്ചത്. 10 ഗ്രാം സ്വര്‍ണത്തിന് 52,860 രൂപയാണ് ഇന്ന് വില. വെള്ളി കിലോയ്ക്ക് 63,900 രൂപ രേഖപ്പെടുത്തുന്നുണ്ട്. ഇതേസമയം, എക്‌സൈസ് തീരുവ, നികുതി, പണിക്കൂലി എന്നിവ അടിസ്ഥാനപ്പെടുത്തി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കും. കൊറോണ ഭീതി മുന്‍നിര്‍ത്തിയുള്ള സാമ്പത്തിക അനിശ്ചിതാവസ്ഥയും അമേരിക്കന്‍ ഡോളറിന് ശക്തി കുറയുന്നതും സ്വര്‍ണവിലയെ പുതിയ കാലത്ത് സ്വാധീനിക്കുന്നുണ്ട്.

Most Read: സോപ്പിനും എണ്ണയ്ക്കും കൂടുതല്‍ വില നല്‍കാന്‍ ഒരുങ്ങിക്കോളൂ; വില കൂട്ടാനുറച്ച് എംഎഫ്‌സിജി കമ്പനികള്‍

പോയവര്‍ഷം മാത്രം 6,657 കോടി രൂപയാണ് സ്വര്‍ണ ഇടിഎഫുകളില്‍ (എക്‌സ്ചഞ്ചേ് ട്രേഡഡ് ഫണ്ടുകള്‍) നിക്ഷേപകര്‍ നിക്ഷേപിച്ചത്. 2019 -ലെ ചിത്രം നോക്കിയാല്‍ സ്വര്‍ണ ഇടിഎഫുകളില്‍ എത്തിയ പണം കേവലം 16 കോടി രൂപ മാത്രമാണ്. കൊറോണ ആശങ്ക കാരണം വന്നുഭവിക്കാവന്ന ആഗോള മാന്ദ്യവും ഓഹരി വിപണികളിലെ തുടര്‍ച്ചയായ ചാഞ്ചാട്ടവും നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിച്ചു. സുരക്ഷിത നിക്ഷേപമെന്ന വിശേഷണം മുറുക്കെപ്പിടിക്കുന്ന സ്വര്‍ണം പോയവര്‍ഷം ഏറ്റവും നേട്ടം കാഴ്ച്ചവെച്ച അസറ്റ് ക്ലാസാണ്; 2020 -ല്‍ 14 സ്വര്‍ണാധിഷ്ഠിത ഇടിഎഫുകളിലായി 6,657 കോടി രൂപ ഒഴുകിയെത്താനുള്ള പ്രധാന കാരണവും ഇതുതന്നെ.

Most Read: ഹ്യുണ്ടായിക്കൊപ്പം കാര്‍ നിര്‍മ്മിക്കാന്‍ ആപ്പിള്‍; ഓഹരി വില കുതിച്ചുയരുന്നു

ഇതേസമയം, വെള്ളിയാഴ്ച്ച രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് നേരിയ ഇടിവ് സംഭവിച്ചിരുന്നു. 3 ശതമാനം നഷ്ടത്തില്‍ 1,900 ഡോളര്‍ നിലവാരത്തിന് താഴേക്ക് സ്വര്‍ണവില ഇടറുന്നത് വിപണി കണ്ടു. അമേരിക്കന്‍ ബോണ്ടുകള്‍ ഉയര്‍ന്ന നേട്ടം കുറിച്ചതും ഡോളര്‍ എതിരാളികള്‍ക്ക് മുന്നില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതും സ്വര്‍ണവിലയില്‍ ദൃശ്യമായി.

Read more about: gold price gold
English summary

Kerala Gold Prices Decrease Today; Pavan Sells At Rs 36,720

Kerala Gold Prices Decrease Today; Pavan Sells At Rs 36,720. Read in Malayalam.
Story first published: Monday, January 11, 2021, 10:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X