ജൂണ്‍ 12: സ്വര്‍ണവില ചാഞ്ചാടുന്നു, പവന് 280 രൂപ കുറഞ്ഞു — അറിയാം ഇന്നത്തെ സ്വര്‍ണം, വെള്ളി നിരക്കുകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ചാഞ്ചാടുകയാണ്. ശനിയാഴ്ച്ച പവന് 280 രൂപയും ഗ്രാമിന് 35 രൂപയും കുറഞ്ഞു. പവന് 36,600 രൂപയാണ് ഇന്ന് സ്വര്‍ണവില. ഗ്രാമിന് വില 4,575 രൂപ. ജൂണ്‍ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 36,400 രൂപയാണ് (ജൂണ്‍ 4). ഏറ്റവും ഉയര്‍ന്ന നിരക്കാകട്ടെ - 36,960 രൂപയും (ജൂണ്‍ 3).

 
ജൂണ്‍ 12: സ്വര്‍ണവില ചാഞ്ചാടുന്നു, പവന് 280 രൂപ കുറഞ്ഞു — അറിയാം ഇന്നത്തെ സ്വര്‍ണം, വെള്ളി നിരക്കുകൾ

മെയ് മാസം 1,680 രൂപയാണ് പവന് കൂടിയത്. ഏപ്രിലിലും 1,720 രൂപയുടെ വിലവര്‍ധനവ് പവന്‍ രേഖപ്പെടുത്തുകയുണ്ടായി. ഇതേസമയം, മാര്‍ച്ചില്‍ 1,560 രൂപയും ഫെബ്രുവരിയില്‍ 2,640 രൂപയും പവന് വില കുറഞ്ഞിരുന്നു. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,880 രൂപയും (മെയ് 26) ഏറ്റവും കുറഞ്ഞ നിരക്ക് 35,040 രൂപയുമാണ് (മെയ് 1, 2). സംസ്ഥാനത്തെ വെള്ളി നിരക്കില്‍ ഇന്ന് ചെറിയ മാറ്റമുണ്ട്. 1 ഗ്രാം വെള്ളിക്ക് 72.20 രൂപയാണ് ശനിയാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 577.60 രൂപ.

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണവില ചുവടെ കാണാം (8 ഗ്രാം 22 കാരറ്റ് സ്വര്‍ണം).

  • ബെംഗളൂരു: പവന് 36,600 രൂപ
  • ചെന്നൈ: പവന് 36,840 രൂപ
  • ദില്ലി: പവന് 38,320 രൂപ
  • ഹൈദരാബാദ്: പവന് 36,600 രൂപ
  • കൊല്‍ക്കത്ത: പവന് 38,800 രൂപ
  • മംഗലാപുരം: പവന് 36,600 രൂപ
  • മുംബൈ: പവന് 38,192 രൂപ
  • മൈസൂരു: പവന് 36,600 രൂപ

ദേശീയ വിപണിയിലും ഇന്ന് സ്വര്‍ണവില വില കുറയുകയാണുണ്ടായത്. പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) 10 ഗ്രാമിന് സ്വര്‍ണം 48,894 രൂപ വില രേഖപ്പെടുത്തുന്നു. ഇടിവ് 0.62 ശതമാനം. ഇതേസമയം, വെള്ളിയുടെ കിലോ നിരക്ക് 0.33 ശതമാനം കൂടി 72,260 രൂപയുമായി. ഇന്നലെ സ്വര്‍ണവും വെള്ളിയും 0.4 ശതമാനം വീതം ഇടിഞ്ഞിരുന്നു. കഴിഞ്ഞ മാസം ഏറ്റവും മികച്ച പ്രകടനം കുറിച്ച ചരക്കുകളില്‍ ഒന്നാണ് സ്വര്‍ണം. എംസിഎക്സ് വിലയിലും 1,500 രൂപയോളം വര്‍ധനവിലാണ് സ്വര്‍ണം ദേശീയ വിപണിയില്‍ വില്‍പ്പനയ്ക്ക് വരുന്നത്.

ഇന്ന് ആഗോള കമ്പോളത്തിലുള്ള സ്വര്‍ണവിലയില്‍ കാര്യമായ ചലനങ്ങളില്ല. ഔണ്‍സിന് 1,896 ഡോളര്‍ എന്ന നിരക്കില്‍ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നു. പോയമാസം 1,912.50 ഡോളര്‍ വരെയും സ്വര്‍ണം ഉയര്‍ന്നിരുന്നു. മറ്റു വിലയേറിയ ലോഹങ്ങള്‍ പരിശോധിച്ചാല്‍ വെള്ളിയുടെ ഔണ്‍സ് നിരക്ക് 0.1 ശതമാനം കൂടി 28.15 ഡോളറിലെത്തി. പ്ലാറ്റിനത്തിന്റെ നിരക്കില്‍ മാറ്റമില്ല. 1,150 ഡോളര്‍ നിലവാരത്തില്‍ പ്ലാറ്റിനം ഇടപാടുകള്‍ നടത്തുകയാണ്.

Read more about: gold gold price fuel prices bitcoin
English summary

Kerala Gold Rate Today: 12th June 2021, Gold Rate Goes Down By Rs 280 For One Pavan In Kerala

Kerala Gold Rate Today: 12th June 2021, Gold Rate Goes Down By Rs 280 For One Pavan In Kerala. Read in Malayalam.
Story first published: Saturday, June 12, 2021, 13:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X