പൊന്ന് കുതിച്ചുയരുന്നു, ജൂലായിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ — അറിയാം ഇന്നത്തെ സ്വര്‍ണം, വെള്ളി നിരക്കുകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: കേരളത്തില്‍ പൊന്നിന് 'തീവില'. ജൂലായ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണം ഇന്നുള്ളത്. വ്യാഴാഴ്ച്ച പവന് 200 രൂപയും ഗ്രാമിന് 25 രൂപയും കൂടി. ഇതോടെ സ്വര്‍ണം പവന് 36,120 രൂപയായി; ഗ്രാമിന് വില 4,515 രൂപ.

 

സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് വര്‍ധിച്ചത്. ഇന്നലെ പവന് 80 രൂപയും ഗ്രാമിന് 10 രൂപയും കൂടിയിരുന്നു. ജൂണില്‍ സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലനിലവാരം പവന് 36,960 രൂപയാണ് (ജൂണ്‍ 3). ഏറ്റവും കുറഞ്ഞ വിലനിലവാരം 35,000 രൂപയും (ജൂണ്‍ 30). കഴിഞ്ഞമാസം സ്വര്‍ണം പവന് 1,960 രൂപ കുറയുകയുണ്ടായി.

പൊന്ന് കുതിച്ചുയരുന്നു, ജൂലായിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ — അറിയാം ഇന്നത്തെ നിരക്കുകൾ

ഇതേസമയം, മെയ് മാസം 1,680 രൂപയും ഏപ്രിലില്‍ 1,720 രൂപയും പവന് വില വര്‍ധിച്ചു. മാര്‍ച്ചില്‍ 1,560 രൂപയും ഫെബ്രുവരിയില്‍ 2,640 രൂപയും പവന് വില കുറഞ്ഞിരുന്നു. സംസ്ഥാനത്തെ വെള്ളി നിരക്കിലും ഇന്ന് മാറ്റമുണ്ട്. 1 ഗ്രാം വെള്ളിക്ക് 69.50 രൂപയാണ് വ്യാഴാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 556 രൂപ.

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണവില ചുവടെ കാണാം (8 ഗ്രാം 22 കാരറ്റ് സ്വര്‍ണം).

  • ബെംഗളൂരു: പവന് 36,120 രൂപ
  • ചെന്നൈ: പവന് 36,456 രൂപ
  • ദില്ലി: പവന് 37,648 രൂപ
  • ഹൈദരാബാദ്: പവന് 36,120 രൂപ
  • കൊല്‍ക്കത്ത: പവന് 37,928 രൂപ
  • ലഖ്‌നൗ: പവന് 37,648 രൂപ
  • മുംബൈ: പവന് 37,672 രൂപ
  • സൂറത്ത്: പവന് 37,928 രൂപ

ഇന്ന് ദേശീയ വിപണിയില്‍ സ്വര്‍ണവില കുറയുകയാണ് ചെയ്തത്. പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) 10 ഗ്രാമിന് 48,265 രൂപയാണ് സ്വര്‍ണം വില കുറിക്കുന്നത് (0.1 ശതമാനം നേട്ടം). ബുധനാഴ്ച്ച 1 ശതമാനം മുന്നേറി കഴിഞ്ഞ ഒരു മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് സ്വര്‍ണം എത്തിയിരുന്നു. ഇന്ന് വെള്ളിയില്‍ കാര്യമായ ചലനങ്ങളില്ല. കിലോയ്ക്ക് 69,480 രൂപ നിരക്കില്‍ വെള്ളി വ്യാപാരം പുരോഗമിക്കുന്നു.

 

ഇന്ന് രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില കാര്യമായി ഉയര്‍ന്നിട്ടില്ല. ഔണ്‍സിന് 1,824.81 ഡോളര്‍ എന്ന നിലയില്‍ സ്വര്‍ണ വ്യാപാരം വ്യാഴാഴ്ച്ച പുരോഗമിക്കുന്നത്. ഇന്നലെ കഴിഞ്ഞ നാലു മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍ സ്വര്‍ണമെത്തിയിരുന്നു (1,829.55 ഡോളര്‍).

രാജ്യാന്തര വിപണിയില്‍ വെള്ളി വില ഇന്നിടിഞ്ഞു. വെള്ളിയുടെ ഔണ്‍സ് വില 0.3 ശതമാനം കുറഞ്ഞ് 26.16 ഡോളറിലെത്തി. പ്ലാറ്റിനം നിരക്ക് 0.5 ശതമാനം താഴ്ന്ന് 1,123.83 ഡോളറും രേഖപ്പെടുത്തുന്നു.

Read more about: gold gold rate
English summary

Kerala Gold Rate Today: 15th July 2021, Gold Rate Goes Up By Rs 200 For One Pavan In Kerala

Kerala Gold Rate Today: 15th July 2021, Gold Rate Goes Up By Rs 200 For One Pavan In Kerala. Read in Malayalam.
Story first published: Thursday, July 15, 2021, 11:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X