പ്രതിരോധ മേഖലയ്ക്ക് വേണ്ടി മാത്രമായുള്ള രാജ്യത്തെ ആദ്യ വ്യവസായ പാര്‍ക്ക് കേരളത്തില്‍ സജ്ജമായി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം: പ്രതിരോധ മേഖലയ്ക്ക് വേണ്ടി മാത്രമായുള്ള രാജ്യത്തെ ആദ്യ വ്യവസായ പാര്‍ക്ക് കേരളത്തില്‍ സജ്ജമായി. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്താണ് 130.84 കോടി രൂപ ചെലവില്‍ കിന്‍ഫ്രയുടെ നേതൃത്വത്തില്‍ പ്രതിരോധ പാര്‍ക്ക് ഒരുങ്ങിയത്. 60 ഏക്കറിലുള്ള പാര്‍ക്കില്‍ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട നിര്‍മ്മാണം, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ടെസ്റ്റിങ് , സര്‍ട്ടിഫിക്കേഷന്‍ എന്നിവയ്ക്കാണ് ഊന്നല്‍ നല്‍കുന്നത് വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്‍ അറിയിച്ചു.

സോപ്പിനും എണ്ണയ്ക്കും കൂടുതല്‍ വില നല്‍കാന്‍ ഒരുങ്ങിക്കോളൂ; വില കൂട്ടാനുറച്ച് എം എ ഫ്‌ സി ജി കമ്പനികള്‍

പ്രതിരോധ മേഖലയിലെ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തമാകാനുള്ള പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചാണ് പദ്ധതി. ആഭ്യന്തര ആവശ്യങ്ങള്‍ക്കായുള്ള നിര്‍മ്മാണങ്ങൾക്ക് പുറമെ കയറ്റുമതിയും ലാമിടുന്നുണ്ട്. 50 കോടിരൂപയാണ് കേന്ദ്ര സഹായം.പ്രതിരോധ നിര്‍മ്മാണം, പ്രതിരോധ ഗതിനിര്‍ണയ ഉത്പന്നങ്ങള്‍, വ്യോമയാന -നാവിക സംവിധാനങ്ങള്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, തന്ത്രപരമായ ആശയവിനിമയ സംവിധാനങ്ങള്‍, വ്യക്തിഗത ഉപകരണങ്ങള്‍ , സുരക്ഷാ വസ്ത്രങ്ങള്‍ തുടങ്ങിയവയ്ക്കാണ് മുന്‍ഗണന.

 പ്രതിരോധ മേഖലയ്ക്ക് വേണ്ടി മാത്രമായുള്ള രാജ്യത്തെ ആദ്യ വ്യവസായ പാര്‍ക്ക് കേരളത്തില്‍ സജ്ജമായി

 

വ്യവസായ ഭൂമി, കെട്ടിട സമുച്ചയം, സംഭരണശാല, കോമണ്‍ ഫെസിലിറ്റി സെന്റര്‍ തുടങ്ങിയവ സംരംഭകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ജലം, വൈദ്യുതി, റോഡ്, ട്രെയിനിംഗ് റൂം, തുടങ്ങി അടിസ്ഥാന സൗകര്യവും തയ്യാറാണ്. 30 വര്‍ഷത്തേക്കാണ് ലീസ് കാലാവധി. കിന്‍ഫ്ര വഴി യോഗ്യരായവര്‍ക്ക് പാര്‍ക്കില്‍ ഭൂമിയും മറ്റ് സൗകര്യങ്ങളും അനുവദിക്കുമെന്നും മന്ത്രി വാര്‍ത്താ കുറിപ്പിലൂടെ ആറിയിച്ചു.

മുഖം മാറ്റി ജനറല്‍ മോട്ടോര്‍സ്; ടെസ്‌ലയുടെ വഴിയെ പോകാന്‍ അമേരിക്കന്‍ നിര്‍മ്മാതാക്കള്‍

ഓഹരി വിപണി: 300 പോയിന്റ് നേട്ടം തൊട്ട് സെന്‍സെക്‌സ്; ടിസിഎസിന് വന്‍കുതിപ്പ്

Read more about: kerala കേരളം
English summary

Kerala has the first industrial park in the country exclusively for the defense sector

Kerala has the first industrial park in the country exclusively for the defense sector
Story first published: Monday, January 11, 2021, 17:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X