സ്റ്റാര്‍ബക്‌സ് കോഫി അനുഭവം ഇനി കേരളത്തിനും; കൊച്ചിയില്‍ ആദ്യത്തെ ഷോപ്പ് തുറന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: ലോകത്തിലെ തന്നെ ഏറ്റവും വലിയ കോഫി ഷോപ്പ് ശൃംഖലയായ സ്റ്റാര്‍ബക്‌സ് തങ്ങളുടെ കേരളത്തിലെ ആദ്യത്തെ ഷോപ്പ് കൊച്ചിയില്‍ തുറന്നു. കൊച്ചിയിലെ ലുലു മാളില്‍ ആദ്യ ഷോപ്പ് ഉദ്ഘാടനം ചെയ്താണ് സ്റ്റാര്‍ബക്‌സ് കേരളത്തിലേക്കുള്ള വരവറിയിച്ചത്. 14ാമത്തെ നഗരങ്ങളിലായി രാജ്യത്തെ 201ആമത് സ്റ്റോറാണ് കൊച്ചിയിലേത്.

 
സ്റ്റാര്‍ബക്‌സ് കോഫി അനുഭവം ഇനി കേരളത്തിനും; കൊച്ചിയില്‍ ആദ്യത്തെ ഷോപ്പ് തുറന്നു

ടാറ്റയുമായി ചേര്‍ന്നാണ് സ്റ്റാര്‍ബക്‌സ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നത്. ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സും യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാറ്റാര്‍ബക്‌സ് കോര്‍പ്പറേഷനും സംയുക്തമായാണ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ടാറ്റ സ്റ്റാര്‍ബക്‌സ് എന്നാണ് ഇന്ത്യയില്‍ അറിയപ്പെടുന്നത്.

കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി ഇന്ത്യയില്‍ ടാറ്റ സ്റ്റാര്‍ബക്‌സ് പ്രവര്‍ത്തിച്ചുവരുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച പ്രീമിയം കോഫി അനുഭവങ്ങള്‍ കേരളത്തിലും എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സംസ്ഥാനത്തെ ആദ്യ ഷോപ്പ് കൊച്ചിയില്‍ ആംരഭിച്ചത്.

അതേസമയം, രാജ്യത്തുടനീളമുള്ള നഗരങ്ങളിലേക്ക് സ്റ്റാര്‍ബക്‌സ് വ്യാപിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് കേരളത്തിലെ ആദ്യത്തെ ഷോപ്പ് കൊച്ചിയില്‍ തുറന്നതെന്ന് ടാറ്റ സ്റ്റാര്‍ബക്‌സ് സിഇഒ നവീന്‍ ഗുര്‍നാനി പത്രക്കുറിപ്പിലൂടെ അറിയിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ കോഫി ഷോപ്പ് ശൃംഖലയാണ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ബക്‌സ്. 70ഓളം രാജ്യങ്ങളിലായി ഏകദേശം 30,000 ഷോപ്പുകളാണ് സ്റ്റാര്‍ ബക്‌സിനുള്ളത്.

ഇ-സഞ്ജീവനി: ഇനി വീട്ടിലിരുന്ന് ഡോക്ടറെ കാണാം, മരുന്നുകളും ലാബ് പരിശോധനകളും സൗജന്യം

കേരളത്തിലെ ആദ്യത്തെ ആപ്പിള്‍ ഐഫോണ്‍ 12 പ്രോ മാക്‌സ് സ്വന്തമാക്കി മമ്മൂട്ടി, വില കേട്ടാൽ അന്തം വിടും

മൊബൈൽ 100 രൂപയ്ക്ക് താഴെ റീച്ചാർജ് ചെയ്യാം; എയര്‍ടെല്‍, വി, ജിയോ എന്നിവയുടെ മികച്ച പ്ലാനുകള്‍

Read more about: kerala kochi shop കേരളം
English summary

Kerala's first Starbucks coffee shop Open in Kochi | സ്റ്റാര്‍ബക്‌സ് കോഫി അനുഭവം ഇനി കേരളത്തിനും; കൊച്ചിയില്‍ ആദ്യത്തെ ഷോപ്പ് തുറന്നു

Kerala's first Starbucks coffee shop Open in Kochi
Story first published: Saturday, October 31, 2020, 19:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X