മുംബൈ: കൊവിഡ് പ്രതിസന്ധിക്കിടെ വളർച്ചയുടെ കണക്കുകൾ പങ്കുവെച്ച് കിയ മോട്ടോഴ്സ്. നവംബറിൽ കിയ മോട്ടോഴ്സ് ഇന്ത്യ മൊത്ത വിൽപ്പനയിൽ 50.1 ശതമാനം വർധനവ് രേഖപ്പെടുത്തിയെന്നാണ് കമ്പനി വ്യക്തമാക്കിയത്. നവംബറിൽ ഇത് 21,022 യൂണിറ്റായി മൊത്ത ഉൽപ്പാദനവും ഉയർന്നിട്ടുണ്ട്. 2019 നവംബറിൽ കമ്പനി 14,005 യൂണിറ്റ് സെൽറ്റോസാണ് വിറ്റതെന്നും കമ്പനി വ്യക്തമാക്കി.
കോംപാക്റ്റ് എസ്യുവി വിപണിയിലാണ് വാഹന നിർമാതാക്കൾ ആധിപത്യം പുലർത്തിയത്. കഴിഞ്ഞ മാസം 11,417 യൂണിറ്റ് സോനെറ്റുകളാണ് വിൽപ്പന നടത്തിയതെന്നും കിയ മോട്ടോഴ്സ് ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി. കഴിഞ്ഞ മാസം 9,205 യൂണിറ്റുമായി സെൽറ്റോസാണ് വിപണിയിൽ മികച്ച പ്രകടനം കാഴ്ചവച്ചത്. കഴിഞ്ഞ മാസം 9,205 യൂണിറ്റുമായി സെൽറ്റോസും വിപണിയിൽ മികച്ച പ്രകടനം കാഴ്ചവച്ചു.
കൊവിഡ് വ്യാപനത്തോടെ പ്രതിസന്ധി നിലനിൽക്കുന്നുണ്ടെന്നും ഉത്സവകാലത്ത് ഞങ്ങളും മികച്ച പ്രതീക്ഷയിലായിരുന്നു. അതിന്റെ ഫലവും വളരെ വലുതാണ്. നഗരത്തെ മാത്രമല്ല, ടയർ II, III, IV വിപണികളിൽ നിന്നുള്ള ഉപഭോക്താക്കളും വ്യക്തിഗത സുരക്ഷ നിലനിർത്തുന്നതിന് വ്യക്തിഗത വാഹനങ്ങളുടെ ആവശ്യകത അംഗീകരിക്കുന്നുണ്ടെന്നാണ് കിയ മോട്ടോഴ്സ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കുഖ്യുൻ ഷിം പറഞ്ഞു.
കൊവിഡ് മൂലം വിപണിയിൽ ഇപ്പോഴും വളരെയധികം അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും, മൊത്തത്തിലുള്ള ഉപഭോക്തൃ വികാരം ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ട്, മാത്രമല്ല ഉപയോക്താക്കൾക്ക് സുരക്ഷിതവും പ്രശ്നരഹിതവുമായ ഉടമസ്ഥാവകാശ അനുഭവം നൽകാൻ കമ്പനി തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
വരും മാസങ്ങളിൽ വിപണി കൂടുതൽ മെച്ചപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ഭാവിയിലും ഇതേ പ്രവണത തുടരാൻ ഞങ്ങൾക്ക് കഴിയുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്," ഷിം പറഞ്ഞു. മെച്ചപ്പെട്ട പ്രതികരണം വിൽപ്പനയെ പ്രോത്സാഹിപ്പിക്കുന്നതുമായ കിയ അതിന്റെ വളർച്ചയുടെ പാത വർദ്ധിപ്പിക്കാനും രാജ്യത്തെ മുൻനിര കാർ നിർമാതാക്കളിൽ ഒരാളായി മാറാനും ആഗ്രഹിക്കുന്നുവെന്ന് വാഹന നിർമാതാക്കൾ പറഞ്ഞു.