ആസ്തികളുടെ കൈമാറ്റം എളുപ്പത്തിലാക്കാന്‍ വില്‍പ്പത്രം നിര്‍ബന്ധമായും തയ്യാറാക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നമ്മുടെ രാജ്യത്ത് 18 വയസ്സ് പൂര്‍ത്തിയായ ഏതൊരു വ്യക്തിക്കും ഒരു വില്‍പത്രം തയ്യാറാക്കുവാന്‍ സാധിക്കും. എന്നാല്‍ കോടതി ഒരു രക്ഷാധികാരിയെ നിയോഗിച്ചിട്ടുണ്ടെങ്കില്‍, 21 വയസ്സ് തികഞ്ഞതിന് ശേഷം മാത്രമേ വില്‍പ്പത്രം തന്റെ ഇഷ്ട പ്രകാരം തയ്യാറാക്കാന്‍ കഴിയൂ. ഒരാള്‍ക്ക് ഇഷ്ടമുള്ളത്ര തവണ തന്റെ വില്‍പ്പത്രത്തില്‍ മാറ്റം വരുത്താനോ അസാധുവാക്കാനോ കഴിയും.

 

വില്‍പ്പത്രം എന്താണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. നമ്മുടെ മരണ ശേഷം നമ്മുടെ സമ്പാദ്യവും സ്വത്തുവകകളുടേയും ഉടമസ്ഥാവകാശം ആര്‍ക്കാണ് അല്ലെങ്കില്‍ ആര്‍ക്കൊക്കെയാണ് എന്ന് വ്യക്തമാക്കുന്ന രേഖയാണ് വില്‍ അഥവാ വില്‍പ്പത്രം. വില്‍പ്പത്രം രേഖപ്പെടുന്നത് നിയമപരമായ പിന്തുടര്‍ച്ചാവകാശികള്‍ക്കും നോമിനികള്‍ക്കും വൈകാരികമായും സാമ്പത്തീകമായും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്ന ഒന്നാണ്.

ആസ്തികളുടെ കൈമാറ്റം എളുപ്പത്തിലാക്കാന്‍ വില്‍പ്പത്രം നിര്‍ബന്ധമായും തയ്യാറാക്കാം

എങ്ങനെയാണ് ഒരു വ്യക്തിയുടെ ആസ്തികളും ബാധ്യതകളും അയാളുടെ മരണ ശേഷം പ്രസ്തുത വ്യക്തിയുടെ പിന്തുടര്‍ച്ചാവകാശികള്‍ക്കിടയില്‍ വിഭജിക്കേണ്ടത് എന്നതാണ് വില്‍പ്പത്രത്തിലൂടെ വ്യക്തമാക്കുന്നത്. അതാണ് വില്‍പ്പത്രത്തിന്റെ ലക്ഷ്യവും. ഏതെങ്കിലും തരത്തിലുള്ള സ്വത്ത് നിങ്ങള്‍ നേടിയാലുടന്‍ നിങ്ങള്‍ക്ക് വില്‍പ്പത്രം തയ്യാറാക്കാവുന്നതാണ്. ഒരു വില്‍പത്രം തയ്യാറാക്കാന്‍ ഒരാള്‍ വിവാഹം കഴിക്കണമെന്ന് പോലും ഇല്ല. പ്രോപ്പര്‍ട്ടികള്‍ കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് ഒന്നില്‍ കൂടുതല്‍ വില്‍പ്പത്രങ്ങള്‍ തയ്യാറാക്കാം. എന്നാല്‍ ഒരു വില്‍പ്പത്രം തയ്യാറാക്കുന്നതാണ് കൂടുതല്‍ സൗകര്യപ്രദം. വില്‍പത്രം ഇന്ത്യയില്‍ തന്നെ തയ്യാറാക്കണമെന്നില്ല. ലോകത്തെവിടെ നിന്നും വില്‍പ്പത്രം തയ്യാറാക്കാവുന്നതാണ്.

വില്‍പ്പത്രം ഒരു സ്റ്റാമ്പ് പേപ്പറില്‍ തയ്യാറാക്കേണ്ട ആവശ്യമില്ല അല്ലെങ്കില്‍ സ്റ്റാമ്പ് ഡ്യൂട്ടി ഇതിന് നല്‍കേണ്ടതില്ല. ഒരു പ്ലെയിന്‍ പേപ്പറില്‍ ഒരു വില്‍പത്രം തയ്യാറാക്കാന്‍ കഴിയും. മാത്രമല്ല സാധാരണ നിയമ പദപ്രയോഗങ്ങള്‍ ഉപയോഗിക്കാതെ ലളിതമായ ഭാഷയില്‍ തയ്യാറാക്കാവുന്നതാണ്. നിങ്ങളുടെ ഉദ്ദേശ്യം അത് വായിക്കുന്നതില്‍ നിന്ന് വ്യക്തമായി പ്രകടമാകണം എന്നതാണ് ആവശ്യം. വില്‍പത്രം സ്വന്തം കൈയ്യക്ഷരത്തിലോ അച്ചടിച്ചോ തയ്യാറാക്കാം.

വില്‍പ്പത്രം തയ്യാറാക്കിയ അതേ ഭാഷയില്‍ അല്ല നിങ്ങള്‍ ഒപ്പിടുന്നതെങ്കില്‍ വില്‍പത്രത്തിന്റെ ഉള്ളടക്കങ്ങള്‍ ആരെങ്കിലും നിങ്ങള്‍ക്ക് വിശദീകരിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ ഉള്ളടക്കങ്ങള്‍ വിശദീകരിക്കുന്ന വ്യക്തിയും വില്‍പ്പത്രത്തില്‍ ഒപ്പിടണം. ഏത് ഭാഷയിലും വില്‍പ്പത്രം തയ്യാറാക്കാന്‍ കഴിയും. ഒരു വ്യക്തിക്ക് തന്റെ സ്വത്ത് ഒരു വില്‍പത്രത്തിലൂടെ ചാരിറ്റികള്‍ ഉള്‍പ്പെടെ ആര്‍ക്കും നല്‍കാവുന്നതാണ്.

 

വില്‍പ്പത്രത്തില്‍ കുറഞ്ഞത് രണ്ട് വ്യക്തികളെയെങ്കിലും സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. അവരില്‍ ഒരാള്‍ നിങ്ങളുടെ കുടുംബ ഡോക്ടറായിരിക്കുന്നതാണ് നല്ലത്. വില്‍പ്പത്രം തയ്യാറാക്കിയ വ്യക്തിയുടെ മാനസിക നിലയെക്കുറിച്ച് ഭാവിയില്‍ എന്തെങ്കിലും തര്‍ക്കം ഉണ്ടായാല്‍ ഡോക്ടറുടെ സാക്ഷ്യപ്പെടുത്തല്‍ സഹായിക്കും.

എന്നാല്‍ വില്‍പ്പത്രത്തിന്റെ ഉള്ളടക്കം സാക്ഷികള്‍ അറിയേണ്ടതില്ല. വില്‍പത്രത്തില്‍ എക്‌സിക്യൂട്ടറായി പേരുള്ള ഒരു വ്യക്തിക്ക് വില്‍പത്രത്തിന് സാക്ഷിയാകാം. ഇന്ത്യന്‍ രജിസ്‌ട്രേഷന്‍ നിയമത്തിന് കീഴില്‍ വില്‍പ്പത്രം നിര്‍ബന്ധിതമായി രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ലെങ്കിലും, വില്‍പത്രത്തിന്റെ വിശ്വാസ്യതയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യുന്നത് നല്ലതാണ്.

വില്‍പത്രത്തില്‍ അടങ്ങിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത് വില്‍പത്രം തയ്യാറാക്കിയ ആളുടെ മരണശേഷം മാത്രമാണ്. ഒരു വ്യക്തി വില്‍പ്പത്രം തയ്യാറാക്കാതെയാണ് മരിക്കുന്നതെങ്കില്‍ മരണപ്പെട്ടയാളുടെ എല്ലാ സ്വത്തുക്കളും പിന്തുടര്‍ച്ച നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് നിയമപരമായ അവകാശികള്‍ക്ക് കൈമാറും. ഹിന്ദുക്കള്‍, ബുദ്ധമതക്കാര്‍, ജൈനന്മാര്‍, സിഖുകാര്‍ എന്നിവര്‍ പിന്തുടരുന്നത് 1956 ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമമാണ്. എന്നിരുന്നാലും, ക്രിസ്ത്യാനികള്‍ക്കും പാര്‍സികള്‍ക്കും വ്യത്യസ്ത അവകാശ നിയമങ്ങളുണ്ട്. മുസ്ലിംകളുടെ കാര്യത്തില്‍, അവരുടെ മതഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി വ്യാഖ്യാനിച്ച നിയമപ്രകാരം സ്വത്തുക്കള്‍ അവകാശികള്‍ക്ക് കൈമാറും.

വില്‍പ്പത്രം എഴുതുന്നതിന് മുമ്പായി തന്റെ പേരിലുള്ള ആസ്തികളും ബാധ്യതകളും പട്ടികപ്പെടുത്തണം. പണം, ഓഹരികള്‍, സ്വര്‍ണം തുടങ്ങിയ മൂവബിള്‍ അസറ്റുകളും, ഭൂമി, കെട്ടിടങ്ങള്‍ തുടങ്ങിയ ഇമ്മൂവബിള്‍ ആസ്തികളുമെല്ലാം ഇതില്‍ ഉള്‍പ്പെടും. ബാധ്യതകളായ വായ്പകള്‍ ഉള്‍പ്പെടെയുള്ളവ ആകെ ആസ്തികളില്‍ നിന്നും കിഴിയ്ക്കണം. ഇത് വില്‍പ്പത്രം എഴുതുന്ന വ്യക്തി, അഥവാ ടെസ്റ്റേറ്ററുടെ ആകെ ആസ്തിയുടെ അളവില്‍ കുറവ് വരുത്തും. ആസ്തികള്‍ ഓരോന്നും ആര്‍ക്ക് ഏത് തരത്തില്‍ വിഭജിക്കണമെന്ന് കൃത്യമായി വ്യക്തമാക്കിയിരിക്കണം. അല്ലാത്ത പക്ഷം അത് ബന്ധുക്കള്‍ക്കിടയില്‍ കലഹത്തിന് കാരണമായേക്കാം.

വില്‍പ്പത്രത്തിന്റെ എക്സീക്യൂട്ടര്‍ ആയി ഒന്നോ അതിലധികമോ വ്യക്തികളെ തെരഞ്ഞെടുക്കണം. വില്‍പ്പത്രത്തില്‍ പറഞ്ഞിരിക്കുന്ന പ്രകാരം ആസ്തിയും ബാധ്യതകളും വിഭജിച്ച് ഒഴിവാക്കുന്ന ചുമതല ഈ എക്സിക്യൂട്ടര്‍ക്ക് ആയിരിക്കും. ഈ എക്സിക്യൂട്ടര്‍ എപ്പോഴും ടെസ്റ്റേറ്ററെക്കാള്‍ പ്രായം കുറഞ്ഞ വ്യക്തി ആയിരിക്കണം. ടെസ്റ്റേറ്ററെക്കാള്‍ മുമ്പ് എക്സിക്യൂട്ടറുടെ മരണം സംഭവിക്കുവാനുള്ള സാധ്യത ഒഴിവാക്കുവാനുള്ള മുന്‍കരുതലാണിത്.

പക്ഷഭേദമില്ലാത്ത രണ്ട് വ്യക്തികള്‍ വില്‍പ്പത്രത്തിന്റെ സാക്ഷികളായുണ്ടായിരിക്കണം. പൂര്‍ണ ബോധത്തോടെയും സ്വയം താത്പര്യത്തോടെയുമാണ് ടെസ്റ്റേറ്റര്‍ വില്‍പ്പത്രം തയ്യാറാക്കിയിരിക്കുന്നതെന്ന് അവര്‍ സാക്ഷ്യം പറയേണ്ടതുണ്ട്. സാധാരണയായി ഡോക്ടര്‍മാര്‍, വക്കീല്‍, സിഎ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെയാണ് ഈ ജോലി ഏല്‍പ്പിക്കാറ്. സാക്ഷിയുടെ പേര്, വിലാസം, ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ എന്നിവയും ചേര്‍ക്കേണ്ടതുണ്ട്.

നിങ്ങളുടെ വില്‍പ്പത്രം രജിസ്റ്റര്‍ ചെയ്യണമെന്ന് നിയമപരമായി നിര്‍ബന്ധമൊന്നുമില്ല. എന്നാല്‍ പിന്‍ഗാമികള്‍ വില്‍പ്പത്രത്തെ എതിര്‍ക്കാന്‍ സാധ്യതയുണ്ട് എന്ന് ടെസ്റ്റേറ്റര്‍ക്ക് തോന്നിയാല്‍ വില്‍പ്പത്രം രജിസ്റ്റര്‍ ചെയ്യാം. ക്യാമറയ്ക്ക് മുന്നില്‍ ടെസ്റ്റേറ്റര്‍ വില്‍പ്പത്രം വായിക്കുന്നതായി ഒരു വീഡിയോയും എടുത്ത് സൂക്ഷിക്കാം. ഇത് മരണശേഷമുള്ള പ്രക്രിയകള്‍ സുതാര്യമാക്കുകയും ചെയ്യും.

Read more about: asset
English summary

know the importance of preparation of will to ensure the smooth hand overring of assets held by you

know the importance of preparation of will to ensure the smooth hand overring of assets held by you
Story first published: Wednesday, October 27, 2021, 12:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X