ഈ ഫണ്ടുകളിലെ 10,000 രൂപ പ്രതിമാസ എസ്‌ഐപി നിക്ഷേപത്തിലൂടെ നേടാം 50 ലക്ഷത്തിന് മുകളില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീര്‍ഘകാല നിക്ഷേപങ്ങളിലൂടെ വലിയ നേട്ടങ്ങള്‍ തന്നെ സ്വന്തമാക്കാന്‍ എല്ലാ നിക്ഷേപകര്‍ക്കും സാധിക്കും. 10 വര്‍ഷത്തിന് മുകളിലേക്കുള്ള നിക്ഷേപങ്ങള്‍ ഉയര്‍ന്ന ആദായം നിക്ഷേപകര്‍ക്ക് നല്‍കും. 10 വര്‍ഷത്തെ പ്രതിമാസ എസ്‌ഐപി നിക്ഷേപത്തിലൂടെ മികച്ച നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയ അഞ്ച് ഇക്വിറ്റി ഫണ്ടുകളെക്കുറിച്ചാണ് ഇവിടെ പറയുവാന്‍ പോകുന്നത്.

 
ഈ ഫണ്ടുകളിലെ 10,000 രൂപ പ്രതിമാസ എസ്‌ഐപി നിക്ഷേപത്തിലൂടെ നേടാം 50 ലക്ഷത്തിന് മുകളില്‍

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ടെക്‌നോളജി ഫണ്ട്

10 വര്‍ഷത്തിന് മുകളില്‍ പ്രതിമാസ എസ്‌ഐപി നിക്ഷേപത്തില്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ടെക്‌നോളജി ഫണ്ട് നല്‍കിയിരിക്കുന്നത് 27.8 ശതമാനം ആദായമാണ്. മാസം 10,000 രൂപ വീതം ഈ കാലയളവില്‍ നിക്ഷേപം നടത്തിയിരുന്നുവെങ്കില്‍ ഇപ്പോഴത് 51.5 ലക്ഷം രൂപയായി വളര്‍ന്നിരിക്കും. കമ്പനിയുടെ എയുഎം 5,037 കോടി രൂപയാണ്. സോഫ്റ്റ് വെയര്‍ കമ്പനികളിലാണ് ഈ ഫണ്ട് കൂടുതലായും നിക്ഷേപം നടത്തുന്നത്.

എസ്ബിഐ സ്‌മോള്‍ ക്യാപ് ഫണ്ട്

എസ്ബിഐ സ്‌മോള്‍ ക്യാപ് ഫണ്ട് കഴിഞ്ഞ 10 വര്‍ഷത്തില്‍ നല്‍കിയിരിക്കുന്ന ആദായം 26.6 ശതമാനമാണ്. 10,000 രൂപയുടെ എസ്‌ഐപി നിക്ഷേപം ഇക്കാലയളവില്‍ 48.3 ലക്ഷം രൂപയായി വളര്‍ന്നിട്ടുണ്ടാകും. ഫണ്ടിന്റെ എയുഎം 9.714 കോടി രൂപയാണ്.

നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ ക്യാപ്

കഴിഞ്ഞ 10 വര്‍ഷത്തില്‍ 26.5 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഫണ്ടിലെ എസ്‌ഐപി നിക്ഷേപത്തിനുണ്ടായിരിക്കുന്നത്. 10,000 രൂപയുടെ എസ്‌ഐപി നിക്ഷേപം ഇക്കാലയളവില്‍ 48.1 ലക്ഷം രൂപയായി വളരും. ഫണ്ടിന്റെ എയുഎം 16,633 രൂപയാണ്.

ആദിത്യ ബിര്‍ള ഡിജിറ്റല്‍ ഇന്ത്യ ഫണ്ട്

പത്ത് വര്‍ഷത്തെ എസ്‌ഐപി നിക്ഷേപത്തില്‍ ആദിത്യ ബിര്‍ള ഡിജിറ്റല്‍ ഇന്ത്യ ഫണ്ട് നല്‍കിയിരിക്കുന്നത് 26.4 ശതമാനം ആദായമാണ്. ഈ കാലയളവില്‍ പ്രതിമാസം 10,000 രൂപാ വീതം എസ്‌ഐപി നിക്ഷേപം നടത്തിയാല്‍ ഇപ്പോഴത് 48.03 ക്ഷമായി വളരും. സോഫ്‌റ്റ്വെയര്‍, ടെക്‌നോളജി കമ്പനികളിലും കമ്യൂണിക്കേഷന്‍ മേഖലയിലുമാണ് ഫണ്ട് നിക്ഷേപം നടത്തുന്നത്. ഫണ്ടിന്റെ എയുഎം 2,288 കോടി രൂപയാണ്.

മിറേ അസറ്റ് എമര്‍ജിംഗ് ബ്ലൂചിപ്പ്

ലാര്‍ജ്, മിഡ് ക്യാപ് വിഭാഗത്തിലുള്ള ഫണ്ടാണ് മിറേ അസറ്റ് എമര്‍ജിംഗ് ബ്ലൂചിപ്പ്. കഴിഞ്ഞ 10 വര്‍ഷത്തിലെ എസ്‌ഐപി നിക്ഷേപത്തില്‍ 25.3 ശതമാനം നേട്ടമാണ് ഫണ്ട് ഉണ്ടാക്കിയിരിക്കുന്നത്. ഓരോ മാസവും 10,000 രൂപ വീതം ഇക്കാലയളവില്‍ നിക്ഷേപം നടത്തിയിരുന്നുവെങ്കില്‍ ഇപ്പോഴത് 45.2 ലക്ഷം രൂപയായി മാറിയിട്ടുണ്ടാകും. ഫണ്ടിന്റെ എയുഎം 20,615 കോടിയാണ്.

സിസ്റ്റമറ്റിക്ക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപി പേര് പോലെ തന്നെ അച്ചടക്കമുള്ള നിക്ഷേപമാണ്. ഒരു നിശ്ചിത തുക ഒരു നിശ്ചിത ഇടവേളകളില്‍ മ്യൂച്വല്‍ ഫണ്ട് സ്‌കീമില്‍ നിക്ഷേപിക്കുന്ന രീതിയാണ് എസ്‌ഐപിയുടേത്. നിക്ഷേപകന് അവര്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന തുക, എസ്ഐപി തീയതി, സ്‌കീമുകള്‍ എന്നിവ തീരുമാനിക്കാവുന്നതാണ്. കുട്ടികളുടെ ഭാവി ആവശ്യങ്ങള്‍, വിരമിക്കല്‍, വാഹനം വാങ്ങുക തുടങ്ങിയ വ്യത്യസ്ത ജീവിത ലക്ഷ്യങ്ങള്‍ക്ക് അനുസരിച്ച് ഒരാള്‍ക്ക് അവരുടെ എസ്‌ഐപി ആസൂത്രണം ചെയ്യാന്‍ കഴിയും

എസ്ഐപി ഒരു മ്യൂച്വല്‍ ഫണ്ട് നിക്ഷേപമാണെന്നാണ് പലരുടെയും ധാരണ. എന്നാല്‍ എസ്ഐപി ഒരു നിക്ഷേപ രീതിയാണ്, ഒരു ഫണ്ട് / സ്‌കീം അല്ലെങ്കില്‍ ഒരു സ്റ്റോക്ക് അല്ലെങ്കില്‍ ഇന്‍വെസ്റ്റ്‌മെന്റ് അവന്യൂ അല്ല എന്നതാണ് വസ്തുത. അടിസ്ഥാനപരമായി നിങ്ങള്‍ക്കിഷ്ടമുള്ള ഒരു ഫണ്ടിലോ സ്‌കീമിലോ നിശ്ചിത ഇടവേളകളില്‍ നിക്ഷേപിക്കാനുള്ള മാര്‍?ഗമാണ് മാത്രമാണ് എസ്‌ഐപി.

 

നിക്ഷേപം നടത്തുന്നതിന് മുമ്പ് നിക്ഷേപം അവരുടെ ലക്ഷ്യം നിര്‍വ്വചിക്കേണ്ടതുണ്ട്. ഇത് ഏതുതരം സ്‌കീം തെരഞ്ഞെടുക്കുമെന്ന് വിശകലനം ചെയ്യാന്‍ ജനങ്ങളെ സഹായിക്കും, നിക്ഷേപത്തിന്റെ കാലാവധി, ഇന്‍വെന്‍ഷന്‍ പ്രതീക്ഷിക്കുന്ന വരുമാനം, അങ്ങനെ പലതും.

മുകളില്‍ സൂചിപ്പിച്ച ലേഖനം പൂര്‍ണ്ണമായും വിവര ആവശ്യങ്ങള്‍ക്കുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും രചയിതാവും ഉത്തരവാദികളല്ല.

Read more about: mutual fund
English summary

know the top five equity funds that delivered the best SIP returns over the past 10 years

know the top five equity funds that delivered the best SIP returns over the past 10 years
Story first published: Sunday, October 10, 2021, 14:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X