ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഓഹരി സ്വന്തമാക്കാനൊരുങ്ങി കൊട്ടക് മഹീന്ദ്ര

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊട്ടക് മഹീന്ദ്ര ബാങ്ക്, തങ്ങളുടെ ചെറുകിട എതിരാളികളായ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ലിമിറ്റഡിനെ ഏറ്റെടുക്കാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍. അത്തരമൊരു കരാര്‍ സാധ്യമായാല്‍, ഇന്ത്യന്‍ ബാങ്കിംഗ് മേഖലയില്‍, പ്രത്യേകിച്ച് റീട്ടെയില്‍ വിഭാഗത്തില്‍ കൊട്ടക്കിന്റെ സാന്നിധ്യം ഗണ്യമായി വര്‍ധിക്കുമെന്നത് നിസംശയം പറയാം. കൊട്ടക് മഹീന്ദ്രയുടെ പ്രൊമോട്ടര്‍മാരും ഇന്‍ഡസ്ഇന്‍ഡ്ബാങ്കിലെ അധികൃതരും ഒരു ഷെയര്‍ സ്വാപ്പ് വഴി ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടതായും പറയപ്പെടുന്നു. ഇരു വിഭാഗങ്ങള്‍ക്കിടയിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്, ഇതുവരെ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് വിവരം.

 

2.75 ട്രില്യൺ രൂപയാണ് കോട്ടക് മഹീന്ദ്ര ബാങ്കിന്റെ വിപണി മൂലധനം, ഇൻഡസ്ഇൻഡ് ബാങ്കിന്റെ മൂല്യമാകട്ടെ ഏകദേശം. 50,000 കോടി രൂപയും. എന്നാല്‍, ഇൻഡസ്ഇൻഡ് ബാങ്ക് , ഇൻഡസ്ഇൻഡ് ഇന്റർനാഷണൽ ഹോൾഡിംഗ്സ് ലിമിറ്റഡ് (ഐ‌എ‌എച്ച്‌എൽ) പ്രൊമോട്ടർ ഈ അഭ്യൂഹത്തെ പൂർണ്ണമായും നിഷേധിക്കുകയും അത് അടിസ്ഥാനരഹിതമാണെന്നും പറയുന്നു. ഇൻഡസ്ഇന്ഡ് ബാങ്കിന് വലിയതും സ്ഥിരമായി വളരുന്നതുമായ റീട്ടെയിൽ ക്രെഡിറ്റും ഡെപ്പോസിറ്റ് ബുക്കും ഉള്ളതിനാൽ നിർദ്ദിഷ്ട ലയനം കൊട്ടക്കിന്റെ റീട്ടെയിൽ ബിസിനസ്സ് ശക്തിപ്പെടുത്താൻ സഹായിക്കും. ഇൻഡസ്ഇൻഡിന്റെ റീട്ടെയിൽ വായ്പ പുസ്തകം കൊട്ടക് മഹീന്ദ്ര ബാങ്കിനേക്കാൾ വൈവിധ്യവത്കരിക്കുകയും വേഗത്തിൽ വളരുകയുമാണെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. ഇൻഡസ്ഇൻഡ് ബാങ്കിന്റെ പ്രൊമോട്ടർമാരായ ഹിന്ദുജ കുടുംബം തർക്കത്തിൽ കുടുങ്ങിക്കിടക്കുന്ന സമയത്താണ് ലയന ചർച്ചകൾ നടക്കുന്നത്, ഇതിന്‍റെ വാദം ലണ്ടൻ കോടതിയിൽ കേൾക്കുകയാണ്. സെപ്റ്റംബറിൽ ഇൻഡസ്ഇൻഡ് ബാങ്ക് പ്രമോട്ടർമാർക്കും മറ്റ് നിക്ഷേപകർക്കുമായുള്ള മുൻ‌ഗണനാ അലോട്ട്മെൻറ് വഴി 3,288 കോടി രൂപ സമാഹരിക്കുകയുണ്ടായി.

 ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഓഹരി സ്വന്തമാക്കാനൊരുങ്ങി കൊട്ടക് മഹീന്ദ്ര

ബാങ്കിലെ തങ്ങളുടെ ഓഹരി (26% ആയി) വർദ്ധിപ്പിക്കുന്നതിന് റിസർവ് ബാങ്കിൽ നിന്ന് അനുമതി ലഭിക്കുമെന്ന് ബാങ്കിന്റെ പ്രൊമോട്ടർമാർ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ആ നിർദ്ദേശം റെഗുലേറ്റർ അംഗീകരിച്ചിട്ടില്ല. ജൂൺ പാദത്തിൽ നിഷ്ക്രിയ വായ്പകളുമായി ബന്ധപ്പെട്ട് ഇൻഡസ്ഇന്ഡ് 2,566 കോടി രൂപ വകയിരുത്തി. അതിൽ കോവിഡ് -19 പ്രൊവിഷന്‍സിനായി 1,203 കോടി രൂപയും നീക്കിവെച്ചു. തൽഫലമായി, സാമ്പത്തിക വർഷത്തിലെ ബാങ്കിന്റെ ആദ്യ പാദ ലാഭം 64% കുറഞ്ഞ് 510 കോടി രൂപയായി. ഇൻ‌ഡസ് ഇൻ‌ഡിൻറെ കോർപ്പറേറ്റ് വായ്‌പാ പുസ്തകം ജൂൺ അവസാനം 83,986 കോടി രൂപ (മൊത്തം അഡ്വാൻസിന്റെ 42%) കാണിക്കുന്നുണ്ട് ഇൻ‌ഡസ് ഇൻ‌ഡിൻറെ കാസ നിക്ഷേപം. 84,473 കോടി രൂപയാണ്. അതായത്, ജൂൺ അവസാനത്തോടെയുള്ള ബാങ്കിന്റെ മൊത്തം നിക്ഷേപത്തിന്റെ 40%. രാജ്യത്തുടനീളം രണ്ടായിരത്തോളം ശാഖകളാണ് ബാങ്കിനുള്ളത്, 26 ദശലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഇൻ‌ഡസ് ഇൻ‌ഡസ് സേവനം നൽകുന്നത്.

English summary

Kotak Mahindra to acquire shares in Indusind Bank, Reports | ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഓഹരി സ്വന്തമാക്കാനൊരുങ്ങി കൊട്ടക് മഹീന്ദ്ര

Kotak Mahindra to acquire shares in Indusind Bank, Reports
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X