കെഎസ്എഫ്ഇ റെയ്ഡ്: വിജിലന്‍സ് പരിശോധനയിലെ കണ്ടെത്തലുകള്‍ തളളി കെഎസ്എഫ്ഇ ചെയര്‍മാന്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം: വിജിലന്‍സ് പരിശോധനയിലെ കണ്ടെത്തലുകള്‍ തളളി കെഎസ്എഫ്ഇ. സംസ്ഥാനത്തെ 40 കെഎസ്എഫ്ഇ ശാഖകളില്‍ ആണ് വിജിലന്‍സ് റെയ്ഡ് നടത്തിയത്. ഇതില്‍ 35 ഓഫീസുകളിലും വിജിലന്‍സ് റെയ്ഡില്‍ ക്രമക്കേട് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാലിത് തളളി കെഎസ്എഫ്ഇ ചെയര്‍മാന്‍ പീലിപ്പോസ് തോമസ് രംഗത്ത് എത്തി.

 

കെഎസ്എഫ്ഇ ബ്രാഞ്ചുകളില്‍ നടത്തിയ പരിശോധനകളില്‍ വീഴ്ച കണ്ടെത്താന്‍ ഓഡിറ്റ് ടീമിന് സാധിച്ചിട്ടില്ലെന്ന് പീലിപ്പോസ് തോമസ്. കെഎസ്എഫ്ഇ ആഭ്യന്തര ഓഡിറ്റ് സംഘമാണ് പരിശോധന നടത്തിയത്. വിജിലന്‍സ് ആരോപിക്കുന്ന പൊള്ള ചിട്ടി അടക്കമുളളവ ഓഡിറ്റ് സംഘം പരിശോധിച്ചു. എന്നാല്‍ ഒരു വീഴ്ചയും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് പീലിപ്പോസ് തോമസ് വ്യക്തമാക്കി.

കെഎസ്എഫ്ഇ റെയ്ഡ്: വിജിലന്‍സ് പരിശോധനയിലെ കണ്ടെത്തലുകള്‍ തളളി  കെഎസ്എഫ്ഇ ചെയര്‍മാന്‍

വിജിലന്‍സിലെ ചിട്ടിയെ കുറിച്ച് അറിവില്ലാത്ത ഉദ്യോഗസ്ഥരാണ് കെഎസ്എഫ്ഇകളില്‍ പരിശോധന നടത്തിയതെന്ന് പീലിപ്പോസ് തോമസ് ആരോപിച്ചു. മുന്‍കൂട്ടി ചോദ്യാവലികള്‍ തയ്യാറാക്കിയായിരുന്നു പരിശോധന. അവര്‍ എന്താണ് കണ്ടെത്തിയത് എന്ന് ഇതുവരെ കെഎസ്എഫ്ഇയെ അറിയിച്ചിട്ടില്ല. അക്കാര്യങ്ങള്‍ അറിയിക്കണമെന്നും പീലിപ്പോസ് തോമസ് പറഞ്ഞു. നടപടിക്രമങ്ങളില്‍ ചെറിയ പാകപ്പിഴ മാത്രമാണ് കണ്ടെത്താനായത് എന്നും അദ്ദേഹം വ്യക്തമാക്കി.

കെഎസ്എഫ്ഇയിലെ പരിശോധനകളെ കുറിച്ച് ധനമന്ത്രി തോമസ് ഐസക് രൂക്ഷമായാണ് പ്രതികരിച്ചത്. വിജിലന്‍സ് ചെയ്തത് എതിരാളികള്‍ക്ക് അവസരം ഉണ്ടാക്കി നല്‍കലാണെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. കെഎസ്എഫ്ഇക്ക് എതിരായ പ്രചാരണങ്ങള്‍ക്ക് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അവസരം നല്‍കുകയാണ് വിജിലന്‍സ് ചെയ്തിരിക്കുന്നത്. വിജിലന്‍സ് പരിശോധനയെ എതിര്‍ക്കുന്നില്ല. എന്നാല്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുന്നതിന് മുന്‍പ് വിവരങ്ങള്‍ മാധ്യമങ്ങളിലെത്തുന്നത് എങ്ങനെ ആണെന്നും ധനമന്ത്രി ചോദിച്ചു.

English summary

KSFE Chairman denies vigilance findings in raids in KAFE offices

KSFE Chairman denies vigilance findings in raids in KAFE offices
Story first published: Monday, November 30, 2020, 20:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X