വനിതാ സ്റ്റാർട്ട് അപ്പുകളാണോ? ആഗോള മത്സരത്തിൽ പങ്കെടുക്കാൻ ക്ഷണം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം: ആഗോളതലത്തിൽ സ്ത്രീ സംബന്ധിയായ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് ശ്രദ്ധപിടിച്ചുപറ്റുന്നതിനായി മത്സരം സംഘടിപ്പിച്ച് കേരള സ്റ്റാർട്ടപ്പ് മിഷനും ഷീ ലവ്സ് ടെക്കും. സാങ്കേതികവിദ്യകൾക്കുമായുള്ള ലോകത്തിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് മത്സരത്തിനായി വനിതാ ഇംപാക്റ്റ് ടെക് സ്റ്റാർട്ടപ്പുകളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

 

ഈ പോസ്റ്റ് ഓഫീസ് നിക്ഷേപത്തിലൂടെ കുറഞ്ഞ സമയത്തില്‍ നിങ്ങളുടെ പണം ഇരട്ടിയാക്കാം

വനിതാ സംരംഭകർക്കായി ഒരു അന്താരാഷ്ട്ര വേദി നൽകാനാണ്
'ഷീ ലവ്സ് ടെക് 2021 ഗ്ലോബൽ സ്റ്റാർട്ടപ്പ് മത്സരം' സംഘടിപ്പിക്കുന്നത്. ഒപ്പം സ്ത്രീ ജീവിതം മെച്ചപ്പെടുത്തുന്നതിനായി സ്റ്റാർട്ടപ്പുകളെ ഉപയോഗപ്പെടുത്തുക കൂടിയാണ് ലക്ഷ്യം. ഷീ ലവ്സ് ടെക് ഇന്ത്യ ദേശീയ തല മത്സരം സെപ്തംബർ എട്ടിന് കെഎസ് യുഎം നടത്തുമെന്നും ഇതിന് മുന്നോടിയായി ജൂലൈ 21ന് വെർച്വൽ റോഡ് ഷോയും സംഘടിപ്പിച്ചിരുന്നു.

  വനിതാ സ്റ്റാർട്ട് അപ്പുകളാണോ?  ആഗോള മത്സരത്തിൽ പങ്കെടുക്കാൻ ക്ഷണം

അഞ്ച് ദശലക്ഷം ഡോളർ നേടിയിട്ടുള്ളതും വിജയപ്രദമായ ഉൽപ്പന്നം വികസിപ്പിച്ചിട്ടുള്ളതുമായ സ്റ്റാർട്ട് അപ്പുകൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യതയുള്ളത്. വനിതകൾക്ക് ഉപയോഗിക്കാവുന്ന സാങ്കേതിക ഉൽപ്പന്നമുള്ള പ്രാരംഭ ഘട്ട സ്റ്റാർട്ട് അപ്പോ അല്ലെങ്കിൽ വനിതാ സ്ഥാപകരുള്ള സ്റ്റാർട്ട് അപ്പോ ആയിരിക്കണം എന്നാണ് ചട്ടം. ഈ രണ്ട് യോഗ്യതകളും ഉണ്ടെങ്കിലും മത്സരത്തിൽ പങ്കെടുക്കാം.

ആസ്ട്രേലിയ, ബംഗ്ലാദേശ്, ചൈന, കംബോഡിയ, ജർമനി, ഇന്ത്യ, ഇന്തോനേഷ്യ, ഇസ്രായേൽ, ഇറ്റലി, ലാത്വിയ, ലിത്വാനിയ, മലേഷ്യ, മംഗോളിയ, നേപ്പാൾ, നൈജീരിയ, നോർവേ, പാകിസ്താൻ, പോളണ്ട്, ഫിലിപ്പൈൻസ്, റഷ്യ, സിംഗപ്പൂർ, ശ്രീലങ്ക, തായ് ലൻഡ്, വിയറ്റ്നാം, യുഎഇ, അമേരിക്ക എന്നിങ്ങനെ നാൽപ്പതോളം രാജ്യങ്ങളിലായി ഇത്തവണ മത്സരം നടക്കും.

തേജാവഞ്ചേഴ്സ്, ഏഷ്യൻ ഡവലപ്പ്മെന്റ് ബാങ്ക് വെഞ്ചേഴ്സ് തുടങ്ങിയവയിൽ നിന്നും സ്റ്റാർട്ട് അപ്പുകൾക്ക് മത്സരത്തിലൂടെ 50000 ഡോളർ വരെ സ്വന്തമാക്കാൻ കഴിയും. ഷോർട്ട് ലിസ്റ്റിൽ ഇടം നേടുന്ന സ്റ്റാർട്ട് അപ്പുകൾക്ക് ആശയാവതരണത്തിനും നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചകൾക്കും ശിൽപ്പശാലകളിൽ പങ്കെടുക്കുന്നതിനുള്ള നിർദേശങ്ങൾ ലഭിക്കും. ജൂലൈ 31 മുമ്പ് തന്നെ മത്സരത്തിൽ പങ്കെടുക്കുന്നതിന് രജിസ്റ്റർ ചെയ്യണം. http://www.startupmission.in/shelovestech/ എന്ന വെബ്സൈറ്റിലാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത്.

English summary

KSUM calls women-impact start-ups to compete in the global event

KSUM calls women-impact start-ups to compete in the global event
Story first published: Thursday, July 22, 2021, 22:07 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X