വോഡഫോണ്‍ ഐഡിയയിലെ മുഴുവന്‍ ഓഹരിയും നല്‍കാം; സര്‍ക്കാരിന് കത്തെഴുതി ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: സമ്മര്‍ദ്ദത്തിലായ ടെലികോം കമ്പനിയെ നിലനിര്‍ത്താന്‍ വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ ഓഹരിയില്‍ ഏതെങ്കിലും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അല്ലെങ്കില്‍ ആഭ്യന്തര സാമ്പത്തിക സ്ഥാപനത്തിന് നല്‍കാന്‍ തയ്യാറാണെന്ന്് കുമാര്‍ മംഗലം ബിര്‍ള സര്‍ക്കാരിനോട് പറഞ്ഞു. ജൂണ്‍ 7 ന് യൂണിയന്‍ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയ്ക്ക് അയച്ച കത്തിലാണ് വിഐഎല്ലിന്റെ പ്രമോട്ടറും ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാനുമായ ബിര്‍ള ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.

 
വോഡഫോണ്‍ ഐഡിയയിലെ മുഴുവന്‍ ഓഹരിയും നല്‍കാം; സര്‍ക്കാരിന് കത്തെഴുതി ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍

സ്‌പെക്ട്രം ബാധ്യതകളും മൊത്ത വരുമാന ബാധ്യതകളും ഉള്‍പ്പെടെ 1.8 കോടി രൂപയുടെ കടബാധ്യത വിഐഎല്ലിന് ഉണ്ട്. ഇതേ തുടര്‍ന്ന് ബോര്‍ഡ് കഴിഞ്ഞ സെപ്റ്റംബറില്‍ 25,000 കോടി രൂപ സമാഹരിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും സര്‍ക്കാര്‍ പിന്തുണയുടെ അഭാവത്തില്‍ നിക്ഷേപകര്‍ മുന്നോട്ട് വന്നില്ല. ബിര്‍ളയുടെ കത്തില്‍ അടിയന്തര നടപടികളുടെ ആവശ്യകത വേണമെന്ന് ആവശ്യപ്പെട്ടു.

അതേസമയം, കമ്പനിയുടെ നിയന്ത്രണാധികാരം തന്നെ കൈമാറാനുള്ള വമ്പന്‍ ഓഫറാണ് കമ്പനി ഇപ്പോള്‍ മുന്നോട്ടുവച്ചിരിക്കുന്നത്. 27 ശതമാനം ഓഹരിയാണ് ബിര്‍ലയ്ക്ക് വിഐഎല്ലില്‍ ഉള്ളത്. വോഡാഫോണിനാകട്ടെ 44 ശതമാനവും. വിഐഎല്ലിന്റെ നിലവിലെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ 24,000 കോടി രൂപയിലധികമാണ്.

അതേസമയം, എജിആര്‍ കണക്കുകൂട്ടുന്നതിലെ പിഴവുകള്‍ തിരുത്തണമെന്നാവശ്യപ്പെട്ട വിഐഎല്‍, ഭാരതി എയര്‍ടെല്‍ എന്നിവയുടെ ഹര്‍ജികള്‍ കഴിഞ്ഞ മാസം സുപ്രീം കോടതി തള്ളിയിരുന്നു. 7800 കോടി രൂപ അടച്ചതിന് ശേഷം വിഐഎല്‍ അതിന്റെ ശേഷിക്കുന്ന എജിആര്‍ കുടിശ്ശിക ഏകദേശം 21,500 കോടി രൂപയായി കണക്കാക്കിയിരുന്നു.

English summary

Kumar Mangalam Birla told govt to take Vodafone Idea Limited's Share

Kumar Mangalam Birla told govt to take Vodafone Idea Limited's Share
Story first published: Monday, August 2, 2021, 21:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X