1,000 ശതമാനം വരെ നേട്ടം; ഈ വര്‍ഷം 'മള്‍ട്ടിബാഗര്‍മാരായ' 5 ഫാര്‍മ സ്‌റ്റോക്കുകള്‍ അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണിയില്‍ ഫാര്‍മ കമ്പനികള്‍ കുതിക്കുകയാണ്. നടപ്പു വര്‍ഷം ബിഎസ്ഇ ഹെല്‍ത്ത്‌കെയര്‍ സൂചിക 20 ശതമാനത്തിലേറെ വളര്‍ച്ച കണ്ടെത്തുന്നത് കാണാം. ആരോഗ്യമേഖലയിലെ കമ്പനികള്‍ മാത്രം ഉള്‍പ്പെടുന്ന ബെഞ്ച്മാര്‍ക്ക് സൂചികയാണ് ബിഎസ്ഇ ഹെല്‍ത്ത്‌കെയര്‍. കോവിഡ് ഭീതിക്കിടെ വലിയ മുന്നേറ്റം സൂചിക കാഴ്ചവെക്കുന്നുണ്ട്.

 

ഇന്ത്യന്‍ നിര്‍മിത മരുന്നുകള്‍ക്ക് ബ്രിട്ടണ്‍, അമേരിക്ക അടക്കമുള്ള വികസിത രാജ്യങ്ങളില്‍ സ്വീകാര്യത ലഭിക്കുമ്പോള്‍ ഫാര്‍മ കമ്പനികള്‍ ഓഹരി വിപണിയില്‍ ഉയര്‍ന്നില്ലെങ്കിലെ അത്ഭുതമുള്ളൂ. ഈ അവസരത്തില്‍ 2021 വര്‍ഷം മള്‍ട്ടിബാഗര്‍മാരായ ഹെല്‍ത്ത്‌കെയര്‍ സ്റ്റോക്കുകള്‍ ഏതെല്ലാമെന്ന് ചുവടെ കാണാം.

1. ക്വാളിറ്റി ഫാര്‍മസ്യൂട്ടിക്കല്‍സ്

1. ക്വാളിറ്റി ഫാര്‍മസ്യൂട്ടിക്കല്‍സ്

1983 -ല്‍ സ്ഥാപിതമായ ഫാര്‍മ കമ്പനിയാണ് ക്വാളിറ്റി ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്. ബുധനാഴ്ച്ച വ്യാപാരം അവസാനിക്കുമ്പോള്‍ 624.75 രൂപയാണ് ക്വാളിറ്റി ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഓഹരി വില (സെപ്തംബര്‍ 22). കഴിഞ്ഞ ഒരു മാസത്തെ ചിത്രത്തില്‍ 33 ശതമാനം വര്‍ധനവ് ക്വാളിറ്റി ഫാര്‍മസ്യൂട്ടിക്കല്‍സ് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ 49.10 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. അതായത്, 6 മാസം കൊണ്ട് 1,100 ശതമാനത്തിലേറെ ഉയരാന്‍ ക്വാളിറ്റി ഫാര്‍മസ്യൂട്ടിക്കല്‍സിന് സാധിച്ചു.

വരുമാന മാർഗം

ഈ വര്‍ഷത്തെ കണക്കിലും കാണാം 959 ശതമാനം വളര്‍ച്ച! ജനുവരി 1 -ന് 59 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. പറഞ്ഞുവരുമ്പോള്‍ 6 മാസം മുന്‍പ് ക്വാളിറ്റി ഫാര്‍മസ്യൂട്ടിക്കല്‍സില്‍ 1 ലക്ഷം നിക്ഷേപിച്ചവര്‍ ഇപ്പോഴും ഓഹരികള്‍ വില്‍ക്കാതെ കൈവശം വെയ്ക്കുന്നുണ്ടെങ്കില്‍ ആസ്തി 12.72 ലക്ഷം രൂപയായി വര്‍ധിച്ചിരിക്കണം.

Also Read: മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലൂടെ 6 വര്‍ഷത്തില്‍ 30 ലക്ഷം രൂപ നേടാനാകുമോ? എങ്ങനെ?

നിലവില്‍ 648.25 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം. ലിക്വിഡ് ഓറലുകള്‍, ഓറല്‍ സസ്‌പെന്‍ഷന്‍ പൗഡറുകള്‍, ടാബ്‌ലെറ്റുകള്‍, കാപ്‌സ്യൂളുകള്‍, ഇഞ്ചക്ഷനുകള്‍ക്ക് വേണ്ടിയുള്ള സ്റ്റിറൈല്‍ പൗഡറുകള്‍, ഓയിന്‍മെന്റുകള്‍, ഓആര്‍എസ് തുടങ്ങിയ നിരവധി ഫാര്‍മ ഉത്പന്നങ്ങളുടെ ഉത്പാദനവും വിതരണവും ക്വാളിറ്റി ഫാര്‍മസ്യൂട്ടിക്കല്‍സ് നടത്തിവരുന്നുണ്ട്.

2. എഎന്‍ജി ലൈഫ്‌സയന്‍സസ്

2. എഎന്‍ജി ലൈഫ്‌സയന്‍സസ്

2006 മുതലാണ് എഎന്‍ജി ലൈഫ്‌സയന്‍സസ് ഇന്ത്യ ലിമിറ്റഡ് രാജ്യത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. ബുധനാഴ്ച്ച വ്യാപാരം അവസാനിക്കുമ്പോള്‍ 331.25 രൂപയാണ് ക്വാളിറ്റി ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഓഹരി വില (സെപ്തംബര്‍ 22). കഴിഞ്ഞ ഒരു മാസത്തെ ചിത്രത്തില്‍ 36 ശതമാനം വര്‍ധനവ് എഎന്‍ജി ലൈഫ്‌സയന്‍സസ് രേഖപ്പെടുത്തുന്നുണ്ട്.

കഴിഞ്ഞ മാര്‍ച്ചില്‍ 43.50 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. അതായത്, 6 മാസം കൊണ്ട് 600 ശതമാനത്തിലേറെ മുന്നേറാന്‍ എഎന്‍ജി ലൈഫ്‌സയന്‍സസിന് സാധിച്ചു. ഈ വര്‍ഷം ഇതുവരെയുള്ള കണക്കിലും കാണാം 820 ശതമാനം വളര്‍ച്ച! ജനുവരി 1 -ന് 36 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില.

ജൂൺ പാദം

ഈ വര്‍ഷമാദ്യം എഎന്‍ജി ലൈഫ്‌സയന്‍സസില്‍ 1 ലക്ഷം നിക്ഷേപിച്ചവര്‍ ഇപ്പോഴും ഓഹരികള്‍ വില്‍ക്കാതെ കൈവശം വെയ്ക്കുന്നുണ്ടെങ്കില്‍ ആസ്തി 9.20 ലക്ഷം രൂപയായി വര്‍ധിച്ചിരിക്കണം. നിലവില്‍ 343.39 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം. ജൂണ്‍ പാദത്തില്‍ 1,268.31 കോടി രൂപയാണ് വില്‍പ്പനയിലൂടെ എഎന്‍ജി ലൈഫ്‌സയന്‍സസ് വരുമാനം കണ്ടെത്തിയത്. ഇതേപാദത്തില്‍ കമ്പനിയുടെ മൊത്തം വരുമാനം 1,272.51 കോടി രൂപയും രേഖപ്പെടുത്തി.

Also Read: ലക്ഷാധിപതിയായി മാറാന്‍ ഈ പോസ്റ്റ് ഓഫീസ് പദ്ധതികളില്‍ നിക്ഷേപിക്കാം!

3. ലുക്ക്‌സ് ഹെല്‍ത്ത് സര്‍വീസസ്

3. ലുക്ക്‌സ് ഹെല്‍ത്ത് സര്‍വീസസ്

2011 -ലാണ് ലുക്ക്‌സ് ഹെല്‍ത്ത് സര്‍വീസസ് ലിമിറ്റഡ് രാജ്യത്തെ ആരോഗ്യമേഖലയില്‍ ചുവടുറപ്പിക്കുന്നത്. 17.91 കോടി രൂപയാണ് ഈ സ്‌മോള്‍ക്യാപ് കമ്പനിയുടെ ഇപ്പോഴത്തെ വിപണി മൂല്യം. ബുധനാഴ്ച്ച വ്യാപാരം അവസാനിക്കുമ്പോള്‍ 17.06 രൂപയാണ് ലുക്ക്‌സ് ഹെല്‍ത്ത് സര്‍വീസസ് ലിമിറ്റഡിന്റെ ഓഹരി വില (സെപ്തംബര്‍ 22). കഴിഞ്ഞ ഒരു മാസത്തെ ചിത്രത്തില്‍ 1.67 ശതമാനം ഇടിവ് ഓഹരി വിലയില്‍ കമ്പനി രേഖപ്പെടുത്തുന്നുണ്ട്.

വളർച്ച

കഴിഞ്ഞ മാര്‍ച്ചില്‍ 6.27 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. അതായത്, 6 മാസം കൊണ്ട് 170 ശതമാനത്തിലേറെ ഉയര്‍ച്ച കൈവരിക്കാന്‍ ലുക്ക്‌സ് ഹെല്‍ത്ത് സര്‍വീസസിന് സാധിച്ചു. ഈ വര്‍ഷം ഇതുവരെയുള്ള കണക്കിലാകട്ടെ, 600 ശതമാനത്തിലേറെയുള്ള വളര്‍ച്ചയാണ് കമ്പനി കാഴ്ചവെക്കുന്നത്. ജനുവരി 1 -ന് 2.24 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. ഈ വര്‍ഷമാദ്യം ലുക്ക്‌സ് ഹെല്‍ത്ത് സര്‍വീസസില്‍ 1 ലക്ഷം നിക്ഷേപിച്ചവര്‍ ഇപ്പോഴും ഓഹരികള്‍ വില്‍ക്കാതെ കൈവശം വെയ്ക്കുന്നുണ്ടെങ്കില്‍ ആസ്തി 7.61 ലക്ഷം രൂപയായി വര്‍ധിച്ചിരിക്കണം.

Also Read: സ്ഥിര നിക്ഷേപങ്ങള്‍ക്ക് 8 ശതമാനം പലിശ നല്‍കുന്ന സര്‍ക്കാര്‍ സ്ഥാപനം ഇവിടുണ്ട്

4. ഹികാല്‍ ലിമിറ്റഡ്

4. ഹികാല്‍ ലിമിറ്റഡ്

1988 -ല്‍ സ്ഥാപിതമായ സ്‌മോള്‍ക്യാപ് ഫാര്‍മ കമ്പനിയാണ് ഹികാല്‍ ലിമിറ്റഡ്. 8,144.01 കോടി രൂപയുടെ വിപണി മൂല്യം ഹികാല്‍ ലിമിറ്റഡിനുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 14.19 ശതമാനം ഉയര്‍ച്ച വാര്‍ഷിക വില്‍പ്പനയില്‍ കമ്പനി കണ്ടെത്തി. ഇതോടെ ഹികാല്‍ ലിമിറ്റഡിന്റെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്ക് (സിഎജിആര്‍) 9.78 ശതമാനത്തിലേക്കും എത്തി. 2020-21 സാമ്പത്തിക വര്‍ഷം പ്രവര്‍ത്തന വരുമാനത്തില്‍ നിന്നുള്ള 2.1 ശതമാനം പലിശ തീര്‍ക്കാനും 9.55 ശതമാനം തൊഴില്‍ ചിലവുകളിലേക്കുമാണ് കമ്പനി വകയിരുത്തിയത്.

നിക്ഷേപ തുക

ബുധനാഴ്ച്ച വ്യാപാരം അവസാനിക്കുമ്പോള്‍ 641.50 രൂപയാണ് ഹികാല്‍ ലിമിറ്റഡിന്റെ ഓഹരി വില (സെപ്തംബര്‍ 22). കഴിഞ്ഞ ഒരു മാസത്തെ ചിത്രത്തില്‍ 9.95 ശതമാനം വര്‍ധനവ് ഓഹരി വിലയില്‍ കമ്പനി കുറിക്കുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ 148 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. അതായത്, 6 മാസം കൊണ്ട് 300 ശതമാനത്തിലേറെ ഉയര്‍ച്ച കണ്ടെത്താന്‍ ഹികാല്‍ ലിമിറ്റഡിന് സാധിച്ചു.

ഈ വര്‍ഷം ഇതുവരെയുള്ള കണക്കിലാകട്ടെ, 280 ശതമാനത്തിലേറെയുള്ള വളര്‍ച്ചയാണ് കമ്പനി കാഴ്ചവെക്കുന്നത്. ജനുവരി 1 -ന് 166.90 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. ഈ വര്‍ഷമാദ്യം ഹികാല്‍ ലിമിറ്റഡില്‍ 1 ലക്ഷം നിക്ഷേപിച്ചവര്‍ ഇപ്പോഴും ഓഹരികള്‍ വില്‍ക്കാതെ കൈവശം വെയ്ക്കുന്നുണ്ടെങ്കില്‍ ആസ്തി 3.84 ലക്ഷം രൂപയായി വര്‍ധിച്ചിരിക്കണം.

5. രാജ് മെഡിസേഫ് ഇന്ത്യ

5. രാജ് മെഡിസേഫ് ഇന്ത്യ

1985 -ല്‍ സ്ഥാപിതമായ രാജ് മെഡിസേഫ് ഇന്ത്യ ലിമിറ്റഡ് 19.23 കോടി രൂപ വിപണി മൂല്യമുള്ള സ്‌മോള്‍ ക്യാപ് കമ്പനിയാണ്. ബുധനാഴ്ച്ച വ്യാപാരം അവസാനിക്കുമ്പോള്‍ 42.65 രൂപയാണ് രാജ് മെഡിസേഫിന്റെ ഓഹരി വില (സെപ്തംബര്‍ 22). കഴിഞ്ഞ ഒരു മാസത്തെ ചിത്രത്തില്‍ 36 ശതമാനം വര്‍ധനവ് കുറിക്കാന്‍ കമ്പനിക്ക് സാധിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ 12.54 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. അതായത്, 6 മാസം കൊണ്ട് 200 ശതമാനത്തിലേറെ ഉയരാന്‍ രാജ് മെഡിസേഫിന് കഴിഞ്ഞു.

കമ്പനിയുടെ ഈ വര്‍ഷം ഇതുവരെയുള്ള കണക്കിലും കാണാം 359 ശതമാനം വളര്‍ച്ച! ജനുവരി 1 -ന് 9.99 രൂപയായിരുന്നു രാജ് മെഡിസേഫിന്റെ ഓഹരി വില. പറഞ്ഞുവരുമ്പോള്‍ 1 വര്‍ഷം മുന്‍പ് രാജ് മെഡിസേഫ് ഇന്ത്യയില്‍ 1 ലക്ഷം നിക്ഷേപിച്ചവര്‍ ഇപ്പോഴും ഓഹരികള്‍ വില്‍ക്കാതെ കൈവശം വെയ്ക്കുന്നുണ്ടെങ്കില്‍ ആസ്തി 4.26 ലക്ഷം രൂപയായി വര്‍ധിച്ചിരിക്കണം.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.

ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

Kwality Pharmaceuticals To Raaj Medisafe; 5 Pharma Stocks That Gave Multi-Bagger Returns In 2021

Kwality Pharmaceuticals To Raaj Medisafe; 5 Pharma Stocks That Gave Multi-Bagger Returns In 2021. Read in Malayalam.
Story first published: Wednesday, September 22, 2021, 18:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X