ലാബില്‍ 'വളര്‍ത്തിയെടുത്ത' കോഴിയിറച്ചി... ചരിത്രത്തിലാദ്യമായി 'കൃത്രിമ ഇറച്ചി' വില്‍പനയ്ക്കെത്തുന്നു; സിംഗപ്പൂരില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിംഗപ്പൂര്‍: ശാസ്ത്രം വികസിക്കുന്നത് മനുഷ്യന്റെ സ്വപ്‌നങ്ങള്‍ക്കൊപ്പമാണെന്ന് ഒരു പ്രയോഗമുണ്ട്. മുമ്പ് കണ്ടിരുന്ന സ്വപ്‌നങ്ങളാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായി നമുക്ക് മുന്നിലുള്ളത്. വിമാനം മുതല്‍ മൊബൈല്‍ ഫോണ്‍ വരെ അതങ്ങ് നീണ്ട് കിടക്കുകയാണ്.

 

ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ ചിലപ്പോള്‍ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളും ഉണ്ടാകും. കോഴിയിറച്ചി കഴിക്കാന്‍ കോഴിയെ വളര്‍ത്തേണ്ടതില്ല എന്ന് വന്നാല്‍ എങ്ങനെയുണ്ടാകും. ഇറച്ചി മാത്രം പരീക്ഷണശാലയില്‍ വളര്‍ത്തിയെടുക്കുന്ന രീതിയിലേക്ക് ശാസ്ത്രം വളര്‍ന്നിട്ട് അധികകാലം ആയിട്ടില്ല. ഇപ്പോള്‍ ആ ഇറച്ചി വിപണിയിലേക്കും എത്തുകയാണ്. വിശദാംശങ്ങള്‍...

ഇറച്ചി വളര്‍ത്താം

ഇറച്ചി വളര്‍ത്താം

ഇറച്ചിയ്ക്കായി മൃഗങ്ങളെ വളര്‍ത്തുക എന്നത് ലോകത്തിലെ വലിയ ബിസിനസ് മേഖലകളില്‍ ഒന്നാണ്. ഒരുപക്ഷേ, ഒരുപാട് സാമൂഹിക, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും ഇത് വഴിവയ്ക്കുന്നുണ്ട്. എന്നാല്‍ മൃഗങ്ങളെ വളര്‍ത്താതെ ഇറച്ചി മാത്രം വളര്‍ത്തിയെടുത്താല്‍ എങ്ങനെയുണ്ടാകും!

ലാബില്‍ വളരുന്ന ഇറച്ചി

ലാബില്‍ വളരുന്ന ഇറച്ചി

മൃഗങ്ങളുടെ ശരീര കോശങ്ങള്‍ എടുത്ത് അത് പരീക്ഷണ ശാലകളില്‍ വളര്‍ത്തിയെടുക്കുന്ന രീതിയ്ക്ക് അധികം വൈകാതെ ഏറെ പ്രചാരം കിട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അത്തരത്തിലുള്ള ചില വാര്‍ത്തകള്‍ തന്നെയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ഈറ്റ് ജസ്റ്റ് വില്‍ക്കും

ഈറ്റ് ജസ്റ്റ് വില്‍ക്കും

അമേരിക്കന്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ് ഈറ്റ് ജസ്റ്റ്. ലാബോറട്ടറിയില്‍ വളര്‍ത്തിയെടുത്ത കോഴി ഇറച്ചി വില്‍ക്കാന്‍ ഈറ്റ് ജസ്റ്റിന് സിംഗപ്പൂര്‍ സര്‍ക്കാര്‍ അനുമതി നല്‍കി എന്നതാണ് വാര്‍ത്ത. ലോകത്ത് തന്നെ ആദ്യമായിട്ടാണ്, കൃത്രിമമായി വളര്‍ത്തിയെടുത്ത ഇറച്ചി വിപണിയില്‍ എത്തിക്കാന്‍ ഇങ്ങനെ ഒരു അനുമതി ലഭിക്കുന്നത്.

ചെലവ് കൂടുതല്‍

ചെലവ് കൂടുതല്‍

സംഗതി കേള്‍ക്കാന്‍ നല്ല രസമുള്ള കാര്യമാണ്. ജീവികളെ കൊല്ലാതേയും വേദനിപ്പിക്കാതേയും ഇറച്ചി കിട്ടുക എന്ന് പറഞ്ഞാല്‍ അത് വളരെ നല്ലതല്ലേ! എന്നാല്‍ ഇതില്‍ ഇപ്പോഴൊരു പ്രശ്‌നമുണ്ട്. സംഗതി തുടക്ക ഘട്ടത്തില്‍ മാത്രമാണ്. വലിയ ചെലവാണ് ഇപ്പോള്‍ ഇത്തരത്തില്‍ മാംസം ഉത്പാദിപ്പിക്കാന്‍. എന്നാല്‍ കാലക്രമേണ ചെലവ് കുറയും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സിംഗപ്പൂരില്‍

സിംഗപ്പൂരില്‍

സിംഗപ്പൂരില്‍ തന്നെ ആണ് ഈ 'ലബോറട്ടറി കോഴി ഇറച്ചി' ആദ്യം വില്‍പനയ്ക്ക് എത്തുക. ചെറിയ തോതിലായിരുന്നു വിപണനം ആദ്യം തുടങ്ങുക എന്നാണ് ഈറ്റ് ജസ്റ്റ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ എന്നാണ് ഇത് തുടങ്ങുക എന്ന് വ്യക്തമാക്കിയിട്ടില്ല. നഗ്ഗറ്റ്‌സ് ആയിരിക്കും ആദ്യം വിപണിയില്‍ എത്തിക്കുക.

സുരക്ഷിതം

സുരക്ഷിതം

ഇപ്പോള്‍ ലഭിക്കുന്ന ഇറച്ചികളുടെ വൃത്തിയിലും സുരക്ഷയിലും എല്ലാം വലിയ ആശങ്കകളാണ് ഉള്ളത്. രോഗം ബാധിച്ചവയില്‍ നിന്നാണോ ഇറച്ചി എന്ന് പോലും ഉറപ്പിക്കാന്‍ സാധിക്കില്ല. എന്നാല്‍ ലാബില്‍ കൃത്രിമമായി ഉത്പാദിപ്പിക്കാന്‍ തുടങ്ങിയാല്‍ ഇത്തരം ഭയങ്ങള്‍ക്ക് അടിസ്ഥാനമുണ്ടാവില്ല.

 ഇരുപത്തിയഞ്ചോളം കമ്പനികള്‍

ഇരുപത്തിയഞ്ചോളം കമ്പനികള്‍

ഈറ്റ് ജസ്റ്റ് മാത്രമൊന്നും അല്ല ഈ മേഖലയില്‍ കൈവച്ചിട്ടുള്ളത്. ആഗോള തലത്തില്‍ ഏതാണ്ട് ഇരുപത്തിയഞ്ചോളം കമ്പനികള്‍ ഇത്തരത്തില്‍ പരീക്ഷണശാലയില്‍ മാംസം വളര്‍ത്തുന്ന പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണത്രെ.

ഇറച്ചി മാത്രമല്ല, മീനും

ഇറച്ചി മാത്രമല്ല, മീനും

ചിക്കനും ബീഫും മാത്രമല്ല മീനും ഇത്തരത്തില്‍ പരീക്ഷണ ശാലയില്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സംഗതി വിജയമായാല്‍, ഇപ്പോള്‍ വേട്ടയാടലിന്റെ പേരും വംശനാശത്തിന്റെ പേരിലും വിലക്കുള്ള ഇറച്ചികള്‍ പോലും പരീക്ഷണ ശാലകളില്‍ ഉത്പാദിപ്പിച്ച് വില്‍ക്കാനുള്ള സാഹചര്യം ഉണ്ടാകും.

English summary

Lab Grown meat to hit the market soon, Singapore gives permission for US Startup | ലാബില്‍ 'വളര്‍ത്തിയെടുത്ത' കോഴിയിറച്ചി... ചരിത്രത്തിലാദ്യമായി 'കൃത്രിമ ഇറച്ചി' വില്‍പനയ്ക്കെത്തുന്നു; സിംഗപ്പൂരില്‍

Lab Grown meat to hit the market soon, Singapore gives permission for US Startup
Story first published: Wednesday, December 2, 2020, 16:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X