ലാക്ടോ കലാമൈൻ ബ്രാൻഡ് അംബാസഡർ ഇനി കാജൽ അഗർവാൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രശസ്ത സിനിമ താരം കാജല്‍ അഗര്‍വാള്‍ 'പിരാമല്‍ ലാക്ടോ കലാമൈന്‍' ബ്രാന്‍ഡ് അംബാസഡറായി തെരഞ്ഞെടുക്കപ്പെട്ടു. പിരാമല്‍ ഫാര്‍മ ലിമിറ്റഡിന്റെ കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സ് ഡിവിഷന്റെ ചര്‍മ സംരക്ഷണ ബ്രാന്‍ഡാണ് ലാക്ടോ കലാമൈന്‍.

 

ഓയില്‍ കണ്‍ട്രോള്‍ ലോഷനുകള്‍, സണ്‍സ്‌ക്രീന്‍, ഫേസ് വാഷ്, ഫേഷ്യല്‍ വൈപ്പുകള്‍ തുടങ്ങി വിപുലമായ ചര്‍മ്മ സംരക്ഷണ ഉത്പന്നങ്ങളാണ് പിരാമലിന്റെ ലാക്ടോ കലാമൈന്‍ ബ്രാന്‍ഡിന് കീഴിൽ വരുന്നത്. ചർമത്തിലെ അധിക എണ്ണ ആഗിരണം ചെയ്യുന്നതിനൊപ്പം മുഖക്കുരു, ബ്ലാക്ക്ഹെഡ്സ്, വരണ്ട ചര്‍മം, കറുത്ത പാടുകള്‍ എന്നിവ പോലുള്ള പ്രശ്നങ്ങൾക്കും പരിഹാരം നൽകുന്നതാണ് ലാക്ടോ കലാമൈൻ എന്നാണ് അവകാശവാദം. എണ്ണമയമുള്ള ചര്‍മ്മത്തിന് ഏറ്റവും സഹായകമായ ഉത്പന്നങ്ങളാണ് തങ്ങളുടെ ബ്രാൻഡിന് കീഴിൽ ഉള്ളത് എന്നും ഇവർ അവകാശപ്പെടുന്നു.

ലാക്ടോ കലാമൈൻ ബ്രാൻഡ് അംബാസഡർ ഇനി കാജൽ അഗർവാൾ

ലാക്ടോ കലാമൈന്‍ നല്‍കുന്ന സവിശേഷമായ വാഗ്ദാനങ്ങള്‍ മെച്ചപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് പിരാമല്‍ ഫാര്‍മ ലിമിറ്റഡ് ചെയര്‍പേഴ്‌സണ്‍ നന്ദിനി പിരാമല്‍ പറഞ്ഞു. ചര്‍മസംരക്ഷണ വിപണിയില്‍ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനൊപ്പം പുതിയ കാലഘട്ടത്തിലേക്ക് പ്രവേശിക്കാന്‍ പിരാമലിന്റെ ലാക്ടോ കലാമൈന്‍ തയ്യാറെടുക്കുകയാണെന്നും നന്ദിനി പിരാമല്‍ കൂട്ടിച്ചേര്‍ത്തു.

വ്യക്തിപരമായി ഉപയോഗിച്ച, വിശ്വസനീയമായ ഉല്‍പ്പന്നമാണ് ലാക്ടോ കലാമൈന്‍ എന്നും കമ്പനിയുമായി സഹകരിക്കുന്നതില്‍ സന്തുഷ്ടയാണെന്നും ബ്രാന്‍ഡ് അംബാസിഡറായി തെരഞ്ഞെടുക്കപ്പെട്ട നടി കാജല്‍ അഗര്‍വാള്‍ പറഞ്ഞു.

സ്വര്‍ണനിക്ഷേപം കൂടുതല്‍ ലാഭകരമാകുന്നത് ഇടിഎഫ്കളിലോ ? അറിയാം കൂടുതല്‍ വിവരങ്ങള്‍

മുത്തൂറ്റ് ഫിനാന്‍സിന്റെ കടപത്രങ്ങള്‍ക്കുള്ള ഐസിആര്‍എ റേറ്റിങ് എഎ പ്ലസ് (സ്റ്റേബിള്‍) ആയി ഉയര്‍ത്തി

മാസം 1000 രൂപ വീതം മാത്രം നിക്ഷേപിച്ച് തുടങ്ങാവുന്ന 5 കിടിലന്‍ വഴികളിതാ !

English summary

Kajal Aggarwal will be the brand ambassador of Lacto Calamine

Kajal Aggarwal will be the brand ambassador of Lacto Calamine
Story first published: Wednesday, March 17, 2021, 18:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X