ലക്ഷ്മി വിലാസ് ബാങ്ക്: പ്രത്യേക സാഹചര്യങ്ങളിൽ അഞ്ച് ലക്ഷം വരെ പിൻവലിക്കാൻ അനുമതി!!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: തകർച്ചയുടെ വക്കിലെത്തിയ ലക്ഷ്മി വിലാസ് ബാങ്കിന് കഴിഞ്ഞ ദിവസമാണ് റിസർവ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിക്കുന്നത്. ഡിസംബർ 16 വരെ 30 ദിവസത്തേക്കാണ് മൊറട്ടോറിയം ഏർപ്പെടുത്തിയിട്ടുള്ളത്. ഇതോടെ 94 വർഷം പഴക്കമുള്ള ബാങ്കിന്റെ ഉപയോക്താക്കൾക്ക് മൊറട്ടോറിയം അവസാനിക്കുന്നത് വരെ 25000 രൂപയിൽ കൂടുതൽ പിൻവലിക്കാനാവില്ല. എന്നിരുന്നാലും ബാങ്കിന്റെ നിക്ഷേപകർക്ക് 25000ലധികം രൂപ പിൻവലിക്കുന്നതിനുള്ള വ്യവസ്ഥ ഏർപ്പെടുത്തിയിട്ടുണ്ട്.

 

ലക്ഷ്മി വിലാസ് ബാങ്ക് ലിമിറ്റഡിൽ നിന്ന് പണമെടുക്കുന്നതുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളിൽ നിക്ഷേപകർക്ക് 25000 രൂപയിൽ കൂടുതൽ തുക അനുവദിക്കുന്നതിന് വേണ്ടിയാണ് ഉത്തരവ്. ആർബിഐ വിജ്ഞാപനം അനുസരിച്ച് നാല് വ്യവസ്ഥകളാണ് മുന്നോട്ടുവെച്ചിട്ടുള്ളത്.

 ലക്ഷ്മി വിലാസ് ബാങ്ക്: പ്രത്യേക സാഹചര്യങ്ങളിൽ അഞ്ച് ലക്ഷം വരെ പിൻവലിക്കാൻ അനുമതി!!

1). നിക്ഷേപകൻ/ നിക്ഷേപകയുടെയോ ആശ്രിതരുടെയോ ചികിത്സയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് 25000 രൂപയ്ക്ക് മുകളിൽ പണം പിൻവലിക്കാൻ സാധിക്കും

2). ഇന്ത്യയിലോ ഇന്ത്യയ്ക്ക് പുറത്തോ വിദ്യാഭ്യാസം നടത്തുന്നവരുടെ ആശ്രിതരായി നിക്ഷേപകർ ഉണ്ടാകുന്ന സാഹചര്യത്തിൽ റിസർവ് ബാങ്ക് നേരത്തെ നിശ്ചയിച്ചതിനേക്കാൾ പണം പിൻവലിക്കാം.

3). വിവാഹം, അതുപോലുള്ള മറ്റ് ചടങ്ങുകളുമായി ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ള പണം പിൻവലിക്കുന്നതിനും ആശ്രിതരുടെ പ്രത്യേക ആവശ്യങ്ങൾക്കുള്ള പണം പിൻവലിക്കുന്നതിനും നിയന്ത്രണങ്ങൾ ഉണ്ടായിരിക്കില്ല.

4). ഒഴിവാക്കാനാവാത്ത അടിയന്തര സാഹചര്യങ്ങളിലും 2500 രൂപയ്ക്ക് മുകളിൽ പണം പിൻവലിക്കാൻ അനുമതിയുണ്ട്.

മുകളിൽ പറയുന്ന സാഹചര്യങ്ങളിൽ വേണ്ടത്ര പരിശോധനകൾക്ക് ശേഷം അഞ്ച് ലക്ഷത്തിൽ കവിയാത്ത തുകയാണ് പിൻവലിക്കാൻ കഴിയുക. നിക്ഷേപിച്ചിട്ടുള്ള തുകയെക്കാൾ കുറഞ്ഞ തുക മാത്രമേ പിൻവലിക്കാൻ സാധിക്കുകയുള്ളൂ.

വിശ്വസനീയമായ പുനരുജ്ജീവന പദ്ധതിയുടെ അഭാവത്തിൽ, ബാങ്കുകളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനായി 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 45 പ്രകാരം മൊറട്ടോറിയം ഏർപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാരിന് മുമ്പാകെ അപേക്ഷിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് പ്രത്യേക പ്രസ്താവനയിൽ റിസർവ് ബാങ്ക് വ്യക്തമാക്കി. അതേ സമയം തന്നെ ബാങ്കിന്റെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുകയും വേണം.

കഴിഞ്ഞ സെപ്തംബറിൽ ആർബിഐ മീറ്റാ മഖാന്റെ കീഴിൽ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. സ്വകാര്യമേഖലയിൽ സാമ്പത്തിക ബാധ്യതയുള്ള ധനകാര്യ സ്ഥാപനങ്ങൾക്കെതിരെ വായ്പ നൽകുന്നവർക്കെതിരെ ഓഹരി ഉടമകൾ ഏഴ് ഡയറക്ടർമാർക്കെതിരെ വോട്ട് ചെയ്തത്. ആസ്തിയുടെ ഗുണനിലവാരം മോശമായതിനാൽ ലക്ഷ്മി വിലാസ് ബാങ്കിന് അടിയന്തിരമായി മൂലധനം ആവശ്യമായി വന്നിരുന്നു. കഴിഞ്ഞ ഒരു വർഷം മുതൽ തന്നെ വാങ്ങുന്നയാളെ കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് മൊറട്ടോറിയം പ്രഖ്യാപിക്കുന്നത്. മൂലധന ലയിപ്പിക്കുന്നതിനും ബാങ്ക് ലയനത്തിനുമുള്ള സാധ്യത തേടി ക്ലിക്സ് ക്യാപിറ്റലുമായി ഇത് ചർച്ച ചെയ്തതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.

English summary

Lakshmi Vilas Bank: In Special cases where withdrawals upto Rs 5 lakh allowed, details are here

Lakshmi Vilas Bank: In Special cases where withdrawals upto Rs 5 lakh allowed, details are here
Story first published: Thursday, November 19, 2020, 13:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X