കാശിന്റെ കളികൾ, കഴിഞ്ഞ രണ്ട് മാസത്തിനിടെ ഓരോ മണിക്കൂറിലും അംബാനി സമ്പാദിച്ചത് 95 കോടി രൂപ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ രണ്ട് മാസത്തിനിടെ കോവിഡ് പ്രതിസന്ധിയുടെ ആദ്യ രണ്ട് മാസങ്ങളിൽ നഷ്ടപ്പെട്ട സമ്പത്തിന്റെ ഭൂരിഭാഗവും ലോകത്തിലെ മികച്ച 100 ശതകോടീശ്വരന്മാരും വീണ്ടെടുത്തതായി റിപ്പോർട്ട്. ഓരോ വർഷവും ലോക സമ്പന്നരുടെ പട്ടിക തയ്യാറാക്കുന്ന ചൈന ആസ്ഥാനമായ ഹൂറൻ സമ്പന്ന പട്ടികയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൊവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള നാല് മാസത്തെ സമ്പത്തിനെക്കുറിച്ചാണ് പ്രത്യേക റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

 

മുകേഷ് അംബാനി

മുകേഷ് അംബാനി

റിപ്പോർട്ട് അനുസരിച്ച്, ലോകത്തിലെ മികച്ച 100 സമ്പന്നരിൽ ഉൾപ്പെടുന്ന നാല് ഇന്ത്യൻ ശതകോടീശ്വരന്മാരും നഷ്ടമായ സമ്പത്ത് വേഗത്തിൽ തിരിച്ചു പിടിച്ചു. മുകേഷ് അംബാനി തന്റെ സമ്പത്തിൽ വി ആകൃതിയിലുള്ള വീണ്ടെടുക്കലാണ് നടത്തിയിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കൊവിഡ് പൊട്ടിപ്പുറപ്പെട്ട ആദ്യ രണ്ട് മാസങ്ങളിൽ അംബാനിക്ക് 19 ബില്യൺ ഡോളർ നഷ്ടമായപ്പോൾ, കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 18 ബില്യൺ ഡോളർ (ഏകദേശം 1.37 ലക്ഷം കോടി രൂപ) അംബാനി തിരിച്ചു പിടിച്ചു.

എട്ടാമത്തെ ധനികൻ

എട്ടാമത്തെ ധനികൻ

ഇതിനർത്ഥം കഴിഞ്ഞ രണ്ട് മാസത്തിനിടെ ഓരോ മണിക്കൂറിലും 95 കോടി രൂപ അദ്ദേഹം സമ്പത്തിൽ ചേർത്തുവെന്നാണ്. ഹൂറൺ റിപ്പോർട്ട് അനുസരിച്ച്, അംബാനി ഇപ്പോൾ ലോകത്തിലെ എട്ടാമത്തെ ധനികനാണ്.

മക്കളെ വിദേശത്ത് നിന്ന് എത്തിക്കാൻ പരക്കം പാഞ്ഞ് കോടീശ്വരന്മാർ, ചെലവാക്കുന്നത് ലക്ഷങ്ങൾ

സൈറസ് പൂനവല്ല

സൈറസ് പൂനവല്ല

അതേസമയം, കൊവിഡ് -19 വാക്സിൻ വിതരണ സാധ്യതയുടെ പിൻബലത്തിൽ ഇന്ത്യയിലെ വാക്സിൻ രാജാവ് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ സൈറസ് പൂനവല്ലയുടെ സ്വത്ത് 25 ശതമാനം ഉയർന്ന് 15 ബില്യൺ ഡോളറിലെത്തി. ലോകത്തെ മികച്ച 100 ശതകോടീശ്വരന്മാരുടെ റാങ്കിംഗിൽ പൂനവല്ല 57-ാം സ്ഥാനത്ത് എത്തി. മുമ്പ് 86-ാം സ്ഥാനത്തായിരുന്നു ഇദ്ദേഹം.

മുകേഷ് അംബാനിയുടെ വലംകൈ ആര്? റിലയൻസ് ഇടപാടുകൾക്ക് പിന്നിലെ ബുദ്ധികേന്ദ്രത്തെക്കുറിച്ച് അറിയാം

ഗൌതം അദാനി

ഗൌതം അദാനി

മികച്ച 100 കോടീശ്വരന്മാരുടെ പട്ടികയിൽ ബാക്കിയുള്ള രണ്ട് ഇന്ത്യക്കാർ ഗൌതം അദാനിയും എച്ച്സി‌എല്ലിലെ ശിവ് നാടാറുമുാണ്. അവരുടെ സമ്പത്ത് യഥാക്രമം 18%, 6% എന്നിങ്ങനെയായി കുറഞ്ഞു. എന്നാൽ ഹ്യൂറൻ റിപ്പോർട്ട് അനുസരിച്ച്, ലോകത്തെ മികച്ച 100 സമ്പന്നരിൽ കൊവിഡ് ആരംഭിച്ച ആദ്യ രണ്ട് മാസങ്ങളിൽ കണ്ട പ്രാരംഭ നഷ്ടത്തിന്റെ 98% തിരികെ നേടി.

ജെഫ് ബെസോസ്

ജെഫ് ബെസോസ്

ആമസോൺ ഉടമ ജെഫ് ബെസോസാണ് സമ്പാദ്യം ഏറ്റവും കൂടുതൽ നേടിയ വ്യക്തി. അദ്ദേഹത്തിന്റെ സമ്പത്ത് 20 ബില്യൺ മുതൽ 160 ബില്യൺ വരെ ഉയർന്നു. വിവാഹമോചനത്തിനുശേഷവും ജെഫ് ബെസോസ് ബിൽ ഗേറ്റ്സിനേക്കാൾ 60 ബില്യൺ യുഎസ് ഡോളർ സമ്പന്നനാണ്, ഇത് ലോകത്തിലെ മികച്ച രണ്ട് സ്ഥാനങ്ങൾ തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസമാണെന്ന് ഹ്യൂറൻ റിപ്പോർട്ടിന്റെ ചെയർമാനും മുഖ്യ ഗവേഷകനുമായ റൂപർട്ട് ഹൂഗെവർഫ് പറഞ്ഞു.

മുകേഷ് അംബാനി - സുനിൽ മിത്തൽ അഥവാ ജിയോ - എയർടെൽ യുദ്ധം വീണ്ടും മുറുകുന്നു

വാറൻ ബഫെറ്റ്

വാറൻ ബഫെറ്റ്

വാറൻ ബഫെറ്റ്, ബെർണാഡ് അർനോൾട്ട് എന്നിവരാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട മറ്റ് സമ്പന്നർ. വർക്ക് 18 ബില്യൺ ഡോളർ വീതം നഷ്ടമായി. കാർലോസ് സ്ലിമിന് 17 ബില്യൺ ഡോളർ നഷ്ടമായി. കഴിഞ്ഞ നാല് മാസത്തിനിടെ 14 വ്യക്തികൾക്ക് 5 ബില്യൺ ഡോളർ വീതം നഷ്ടമായി.

English summary

Last two months, Ambani earned Rs 95 crores every hour | കാശിന്റെ കളികൾ, കഴിഞ്ഞ രണ്ട് മാസത്തിനിടെ ഓരോ മണിക്കൂറിലും അംബാനി സമ്പാദിച്ചത് 95 കോടി രൂപ

The world's top 100 billionaires have recovered most of the wealth they lost in the first two months of the Covid crisis. Read in malayalam.
Story first published: Thursday, June 25, 2020, 13:40 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X