'പേ വെൻ യു സ്റ്റേ' പുതിയ ഭവന വായ്‌പ സ്‌കീമുമായി എൽഐസി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എൽഐസി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് (എൽഐ‌സിഎച്ച്എഫ്എൽ) 'പേ വെൻ യു സ്റ്റേ' എന്ന പേരിൽ പുതിയ ഭവന വായ്‌പ പദ്ധതി അവതരിപ്പിച്ചു. 2020 ഹോം ലോൺ ഓഫർ പ്രകാരം നിർമ്മാണം പൂർത്തിയാവുന്നതുവരെ വായ്‌പ തിരിച്ചടവ് ആവശ്യപ്പെടില്ല എന്നതാണ് പുതിയ പദ്ധതിയുടെ പ്രത്യേകത. ഇനി 'റെഡി ടൂ മൂവ്' റെസിഡൻഷ്യൽ വീടുകളാണെങ്കിൽ ഈ ഓഫർ പ്രകാരം വായ്പക്കാർക്ക് ആറ് തുല്യമായ പ്രതിമാസ തവണ (ഇഎംഐ) ഇളവ് ലഭിക്കുകയും ചെയ്യും.

 

ഇതൊരു പരിമിത കാല ഓഫർ ആണെന്നും, 2020 ഫെബ്രുവരി 29 വരെ മാത്രമാണ് ഓഫർ ലഭിക്കുക എന്നും കമ്പനി വ്യക്തമാക്കി. നിർമ്മാണത്തിലിരിക്കുന്ന വീട് വാങ്ങുന്നതും ഒക്യുപേഷൻ സർട്ടിഫിക്കറ്റ് (ഒസി) ലഭിച്ച വീടുകളിലേക്ക് മാറാൻ തയ്യാറാകുന്നവർക്കുമാണ് ഈ ഓഫർ ഉപകരികരിക്കുക. റെഡി ടു മൂവ് വീടുകൾ വാങ്ങുന്നവരുടെ പ്രയോജനത്തിനായി, വായ്പ കാലയളവിൽ 6 ഇഎംഐകൾ വരെ എഴുതിത്തള്ളാൻ കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു.

 'പേ വെൻ യു സ്റ്റേ' പുതിയ ഭവന വായ്‌പ സ്‌കീമുമായി എൽഐസി

10 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യൻ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുമെന്ന് ആമസോൺ സ്ഥാപകൻ

അതായത് അഞ്ച്, പത്ത്, പതിനഞ്ച് വർഷത്തിന്റെ അവസാനത്തിൽ 2 ഇഎംഐ വീതമായിരിക്കും ഇളവ് ലഭിക്കുക. വായ്പയെടുക്കുന്നയാൾ കൃത്യമായി തിരിച്ചടച്ചാലും ആദ്യത്തെ 5 വർഷത്തേക്ക് പ്രീ-പേയ്‌മെന്റ് നടത്താതിരിക്കുകയും ചെയ്താൽ മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളൂ. റിയൽ എസ്റ്റേറ്റ് മേഖലയെ ബൂസ്‌റ്റ് ചെയ്യുക, വീട് വാങ്ങുന്നവരെ സാമ്പത്തികമായി സഹായിക്കുക എന്നിവയാണ് എൽഐസി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് എൽഐ‌സിഎച്ച്എഫ്എൽ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സിദ്ധാർത്ഥ മൊഹന്തി പറഞ്ഞു.

English summary

'പേ വെൻ യു സ്റ്റേ' പുതിയ ഭവന വായ്‌പ സ്‌കീമുമായി എൽഐസി

LIC Housing launches new home loan scheme
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X