എൽ‌ഐ‌സി പെൻഷൻ പദ്ധതി, എസ്‌ബി‌ഐ സ്പെഷ്യൽ എഫ്‌ഡി: മികച്ച നിക്ഷേപം ഏത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുതിർന്ന പൗരന്മാർ സാധാരണയായി തിരഞ്ഞെടുക്കുന്ന രണ്ട് നിക്ഷേപ ഓപ്‌ഷനുകളാണ് സ്ഥിര നിക്ഷേപങ്ങളും പ്രതിമാസ പെൻഷൻ പദ്ധതികളും. സ്ഥിര നിക്ഷേപമെന്നത് ദീർഘകാലത്തേക്കുള്ള നിക്ഷേപമാണ്. മാത്രമല്ല ഏറ്റവും പരമ്പരാഗതവും ഏറ്റവും സുരക്ഷിതവുമായ നിക്ഷേപ ഓപ്‌ഷനുമാണിത്. റിട്ടർമെന്റ് ജീവിതം നയിക്കുന്നവർക്ക് സ്ഥിരമായ ഒരു വരുമാനം ആവശ്യമായതുകൊണ്ട് തന്നെ ഇത്തരക്കാരാണ് പ്രധാനമായും സ്ഥിര നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന പലിശയെ ആശ്രയിച്ച് ജീവിക്കുന്നത്. രാജ്യത്തെ ഒട്ടുമിക്ക ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും മുതിർന്ന പൗരന്മാർക്കായി സ്ഥിര നിക്ഷേപ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

 

കേന്ദ്ര സർക്കാർ

മുതിർന്ന പൗരന്മാരെ ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ പ്രധാൻ മന്ത്രി വയന വന്ദന യോജന (പിഎംവിവിവൈ) നിക്ഷേപ പദ്ധതിക്ക് രൂപം നൽകിയത്. പൊതുമേഖലാ ബാങ്കായ എസ്‌ബിഐയും ഈ അടുത്ത കാലത്ത് 'എസ്‌ബി‌ഐ വികെയർ' എന്ന പേരിൽ മുതിർന്ന പൗരന്മാർക്കായി പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി ആരംഭിച്ചിട്ടുണ്ട്.

പ്രധാൻ മന്ത്രി വയ വന്ദന യോജന

പ്രധാൻ മന്ത്രി വയ വന്ദന യോജന

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) വഴിയാണ് പ്രധാൻ മന്ത്രി വയന വന്ദന യോജന (പിഎംവിവിവൈ) പദ്ധതി നടപ്പാക്കുന്നത്. മറ്റുള്ള നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് താഴുന്ന സാഹചര്യത്തിൽ പിഎംവിവിവൈയിൽ 10 വർഷത്തേക്ക് സ്ഥിരമായി 8 ശതമാനം പലിശ ഉറപ്പായി ലഭിക്കുന്നു. അറുപത് വയസ്സോ അതിന് മുകളിലോ പ്രായമുള്ള ആർക്കും പദ്ധതിയിൽ അംഗമാകാവുന്നതാണ്. നിക്ഷേപം നടത്തി ഒരു മാസം പൂർത്തിയാകുന്നത് മുതൽ പെൻഷൻ ലഭിച്ചുതുടങ്ങുന്നതാണ്.

പെൻഷൻ

എത്ര രൂപ പെൻഷൻ ലഭിക്കണം എന്നതിനനുസരിച്ച് വരിക്കാരന് നിക്ഷേപ തുക നിശ്ചയിക്കാവുന്നതാണ്. 1000 രൂപയാണ് ഏറ്റവും കുറഞ്ഞ പെൻഷൻ തുക. ഈ തുക ലഭിക്കണമെങ്കിൽ ഉപഭോക്താവ് 1,50,000 രൂപ നിക്ഷേപിക്കേണ്ടതുണ്ട്. മാസം പരമാവധി പെൻഷൻ തുകയായ 5,000 രൂപ ലഭിക്കണമെങ്കിൽ 7,50,000 രൂപ നിക്ഷേപിക്കേണ്ടതുണ്ട്. പത്ത് വർഷമാണ് നിക്ഷേപ കാലാവധി.

കൊവിഡ് പ്രതിസന്ധി; ബാങ്കുകൾക്ക് 1.5 ട്രില്യൺ രൂപയുടെ ധനസഹായം നൽകേണ്ടി വന്നേക്കും

നിക്ഷേപകൻ

കാലാവധിയാകുന്നതിന് മുൻപ് നിക്ഷേപകൻ മരണപ്പെടുകയാണെങ്കിൽ നിക്ഷേപ തുക പൂർണ്ണമായും തിരികെ നൽകും. ഓൺലൈൻ വഴിയോ എൽഐസി ശാഖ സന്ദർശിച്ചോ പദ്ധതിയിൽ അംഗമാകാവുന്നതാണ്. പ്രതിമാസം പെൻഷൻ വാങ്ങുകയാണെങ്കിൽ 8 ശതമാനമായിരിക്കും പലിശ ലഭിക്കുക. ഇനി വാർഷിക പെൻഷനാണ് വാങ്ങുന്നതെങ്കിൽ 8.3 ശതമാനം പലിശ ലഭിക്കും.

റിസർവ് ബാങ്ക് 7.75% ബോണ്ടുകൾ: നിക്ഷേപിക്കാനുള്ള അവസാന അവസരം ഇന്ന്

എസ്‌ബിഐ വികെയർ

എസ്‌ബിഐ വികെയർ

മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂടുതൽ പലിശ ലഭ്യമാകുന്ന പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയാണ് എസ്ബിഐയുടെ 'എസ്ബിഐ വികെയര്‍'. 5 വർഷം മുതൽ 10 വരെയാണ് പദ്ധതിയുടെ കാലാവധി. പദ്ധതി പ്രകാരം മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുന്ന അരശതമാനം പലിശയ്ക്ക് പുറമെ 30 ബേസിസ് പോയന്റിന്റെ (ബിപിഎസ്) അധിക പലിശയും ലഭിക്കുന്നതാണ്. അങ്ങനെവരുമ്പോള്‍ മൊത്തം 0.80 ശതമാനം പലിശയാണ് കൂടുതലായി ലഭിക്കുക. അഞ്ചുവര്‍ഷമോ അതിൽ താഴെയോ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് പദ്ധതി പ്രകാരം 50 ബേസിസ് പോയന്റ് കൂടുതല്‍ ലഭിക്കും.

അനിൽ അംബാനിയുടെ വൈദ്യുതി വിതരണ ബിസിനസ് ഓഹരികൾ വാങ്ങാൻ ഒരുങ്ങി എൻടിപിസി

കാലാവധി

അഞ്ചുവര്‍ഷമോ അതിന് മുകളിലോ കാലാവധിയുള്ള സ്ഥിര നിക്ഷേപമാണെങ്കിൽ പദ്ധതി പ്രകാരം 80 ബേസിസ് പോയന്റാണ് കൂടുതല്‍ ലഭിക്കുക. കാലാവധിയെത്തും മുമ്പ് നിക്ഷേപം പിന്‍വലിച്ചാല്‍ അധികമായി നല്‍കുന്ന 30 ബേസിസ് പോയ്‌ന്റിന്റെ വര്‍ധന ലഭിക്കില്ല. നിലവിൽ ഏഴ് ദിവസം മുതൽ 10 വർഷം വരെ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപത്തിന് 4% മുതൽ 6.20% വരെ പലിശ നിരക്കാണ് ബാങ്ക് നല്‍കുന്നത്. പരമാവധി നിക്ഷേപ തുക 2 കോടി വരെയാണ്.

English summary

LIC Pension Scheme, SBI Special FD: Which is the Best Investment? | എൽ‌ഐ‌സി പെൻഷൻ പദ്ധതി, എസ്‌ബി‌ഐ സ്പെഷ്യൽ എഫ്‌ഡി: മികച്ച നിക്ഷേപം ഏത്?

LIC Pension Scheme, SBI Special FD: Which is the Best Investment?
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X