കേരളത്തിൽ മദ്യശാലകൾ ഉടൻ തുറക്കില്ല, അനിയന്ത്രിതമായ തിരക്കുണ്ടാകുമെന്ന് ഭീതി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തിൽ മദ്യശാലകൾ ഉടൻ തുറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ഉന്നതതല യോഗ തീരുമാനം. അനിയന്ത്രിതമായ തിരക്കുണ്ടാകുമെന്ന വിലയിരുത്തലിലാണ് ഉടൻ മദ്യശാലകൾ തുറക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്. രാജ്യം മൂന്നാം ഘട്ട ലോക്ക്ഡൗണിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ വരുത്തേണ്ട ഇളവുകള്‍ ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സോണുകൾ കേന്ദ്ര നിർദ്ദേശപ്രകാരം തീരുമാനിക്കുമെന്നും ഇളവുകൾ ജില്ലകളിലെ സാഹചര്യം കണക്കിലെടുത്ത് ക്രമീകരിക്കുമെന്നും യോഗത്തിൽ തീരുമാനിച്ചു.

 

തിരക്ക് കൂടും

തിരക്ക് കൂടും

ഓറഞ്ച് ഗ്രീന്‍ സോണുകളില്‍ ബ്യൂട്ടിപാര്‍ലറുകളും ബാര്‍ബര്‍ ഷോപ്പുകളും എന്നിവ തുറക്കാന്‍ യോഗത്തില്‍ തീരുമാനമായി. സംസ്ഥാനങ്ങളുടെ വരുമാന നഷ്ടം കണക്കിലെടുത്ത് നിയന്ത്രണങ്ങളോടെ മദ്യശാലകൾ തുറന്നു പ്രവർത്തിക്കാൻ കേന്ദ്രം അനുമതി നൽകിയിരുന്നെങ്കിലും ബാറുകള്‍ തുറക്കാതിരിക്കുകയും ഔട്ട്‌ലറ്റുകള്‍ തുറക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ആളുകള്‍ കൂട്ടമായി എത്താനുള്ള സാധ്യത കണക്കിലെടുത്താണ് മദ്യവിൽപ്പന ശാലകൾ താത്ക്കാലികമായി തുറക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്.

സംസ്ഥാനങ്ങളുടെ ആവശ്യം

സംസ്ഥാനങ്ങളുടെ ആവശ്യം

മദ്യവിൽപ്പനശാലകൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നൽകിയിരുന്നു. മദ്യ വിൽപ്പനശാലകൾ അടച്ചതുമൂലം സംസ്ഥാനങ്ങൾക്ക് വരുമാനത്തിൽ കനത്ത നഷ്ടമുണ്ടായതിനെക്കുറിച്ച് കർണാടക സർക്കാരും കേന്ദ്രത്തോട് സംസാരിച്ചിരുന്നു.

കേന്ദ്ര മാർഗ നിർദ്ദേശങ്ങൾ

കേന്ദ്ര മാർഗ നിർദ്ദേശങ്ങൾ

വെള്ളിയാഴ്ച പുറപ്പെടുവിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് രോഗികളുള്ള സ്ഥലങ്ങൾ ഒഴികെയുള്ള എല്ലാ മേഖലകളിലും മദ്യവിൽപ്പനശാലകൾ തുറക്കാൻ അനുവദിച്ചിട്ടുണ്ട്. എന്നാൽ മദ്യം, പാൻ, ഗുട്ട്ക, ബീഡി തുടങ്ങിയവ വിൽക്കുന്ന കടകൾ പരസ്പരം കുറഞ്ഞത് ആറടി ദൂരം ഉറപ്പാക്കുകയും ഒരു ഘട്ടത്തിൽ അഞ്ചിൽ കൂടുതൽ ആളുകൾ കടയിൽ ഇല്ലെന്ന് ഉറപ്പാക്കുകയും വേണമെന്ന് മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു.

ഓണ്‍ലൈന്‍ മദ്യ വിൽപ്പന

ഓണ്‍ലൈന്‍ മദ്യ വിൽപ്പന

മദ്യം ഓണ്‍ലൈന്‍ വഴി വില്‍ക്കുന്നതു സംബന്ധിച്ച തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്നും എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

സുധീരന്റെ കത്ത്

സുധീരന്റെ കത്ത്

മദ്യശാലകൾ തുറക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരന്റെ കത്തയച്ചിരുന്നു. ലോക്ക്ഡൗൺ സംബന്ധിച്ച കേന്ദ്ര നിർദ്ദേശങ്ങളിൽ ചില ഇളവുകൾ വരുത്തിയിട്ടുണ്ടെന്നും ഇതിൽ മദ്യവിൽപന സംബന്ധിച്ച് ചില അവ്യക്തതകൾ വന്നിട്ടുള്ളത് ശ്രദ്ധയിൽപ്പെടുമെന്ന് കരുതുന്നുവെന്നും തുടങ്ങിയാണ് കത്ത് ആരംഭിച്ചിരിക്കുന്നത്. കേരളത്തിലെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത് അതീവ ജാഗ്രതയോടെയും കരുതലോടെയും വേണമെന്ന് കത്തിൽ സുധീരൻ അഭ്യർത്ഥിക്കുന്നു. മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കുന്ന സാഹചര്യമുണ്ടായാല്‍ ഇതേവരെ കോവിഡ് പ്രതിരോധത്തിലുണ്ടായ ഗുണഫലങ്ങള്‍ ഇല്ലാതാകുമെന്നും കത്തിൽ സുധീരൻ വ്യക്തമാക്കി.

English summary

liquor shops will not open soon in Kerala | കേരളത്തിൽ മദ്യവിൽപ്പന ശാലകൾ ഉടൻ തുറക്കില്ല, അനിയന്ത്രിതമായ തിരക്കുണ്ടാകുമെന്ന് ഭീതി

A high-level meeting chaired by the chief minister said that liquor shops would not be opened in Kerala soon. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X