സ്വര്‍ണത്തിന് നാളെ മുതല്‍ വില കിട്ടില്ലേ; നോട്ട് നിരോധനം പോലെയോ... എന്താണ് വസ്തുത?

By Ashif N
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: രാജ്യത്തെ ജനങ്ങളെ മൊത്തം അമ്പരിപ്പിക്കുന്ന നടപടിയായിരുന്നു മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനം. ഒരു ദിവസം രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി 1000, 500 നോട്ടുകള്‍ നിരോധിക്കുകയാണ് എന്ന് പ്രഖ്യാപിച്ചു. നാളെ മുതല്‍ അതിന് മൂല്യമില്ല എന്നും 50 ദിവസത്തിനകം ബാങ്കുകളില്‍ നിന്ന് മാറ്റിയെടുക്കണമെന്നും നിര്‍ദേശിച്ചു. പിന്നീടുണ്ടായ പരക്കം പാച്ചില്‍ ആരും മറന്നുകാണില്ല. സ്വര്‍ണത്തിന്റെ കാര്യത്തിലും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

സ്വര്‍ണത്തിന് നാളെ മുതല്‍ വില കിട്ടില്ലേ; നോട്ട് നിരോധനം പോലെയോ... എന്താണ് വസ്തുത?

അതിനിടെയാണ് ബിഐഎസ് മുദ്ര ഇല്ലാത്ത സ്വര്‍ണം വില്‍ക്കരുതെന്ന് ജ്വല്ലറികള്‍ക്ക് നിര്‍ദേശം ലഭിച്ചത്. 2020 ജനുവരിയിലാണ് ഇക്കാര്യത്തില്‍ കണിശമായ നിര്‍ദേശം കിട്ടിയത്. ഒരു വര്‍ഷത്തിനകം കൈവശമുള്ള സ്വര്‍ണം മാറ്റിയെടുക്കാനും സമയം നല്‍കി. ഈ സമയപരിധി ഇപ്പോള്‍ അവസാനിക്കുകയാണ്. ഇതോടെയാണ് കൈയ്യിലുള്ള സ്വര്‍ണം ഇനി വില്‍ക്കാന്‍ സാധിക്കില്ലേ എന്ന ചോദ്യം ഉയര്‍ന്നത്.

സ്വര്‍ണാഭരണം വില്‍ക്കണമെങ്കില്‍ ജ്വല്ലറികള്‍ ബിഐഎസില്‍ രജിസ്റ്റര്‍ ചെയ്യണം. വില്‍ക്കുന്ന ആഭരണങ്ങള്‍ ഹാള്‍ മാര്‍ക്ക് ചെയ്യുകയും വേണം. 2021 ജനുവരി 15ന് ശേഷം ഹാള്‍മാര്‍ക്ക് ചെയ്യാത്ത ആഭരണങ്ങള്‍ വില്‍ക്കില്ല. കൈയ്യിലുള്ള പഴയ സ്വര്‍ണം എന്തു ചെയ്യുമെന്ന് കരുതി ആശങ്ക വേണ്ട. നിങ്ങള്‍ വാങ്ങിയ ജ്വല്ലറികളില്‍ പഴയ സ്വര്‍ണം വില്‍ക്കാന്‍ സാധിക്കും. അതിന് വില്‍ക്കുന്ന ദിവസത്തെ മൂല്യം നികുതി കിഴിച്ച് ലഭിക്കുകയും ചെയ്യും. പക്ഷേ, ജ്വല്ലറികള്‍ ആ സ്വര്‍ണം മാറ്റി പണിത് വില്‍ക്കുമ്പോള്‍ ഹാള്‍ മാര്‍ക്ക് നിര്‍ബന്ധമാണ്.

പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ പറ്റിക്കപ്പെടാനുള്ള സാധ്യതയും മുന്‍കൂട്ടി കാണണം. ഇനി ഈ സ്വര്‍ണത്തിന് പഴയ വില കിട്ടില്ലെന്ന ജ്വല്ലറിക്കാരുടെ വാക്കുകളില്‍ വീണുപോകരുത്. ഏത് ജ്വല്ലറികളിലും സ്വര്‍ണ പരിശുദ്ധി പരിശോധിക്കുന്ന കാരറ്റ് അനലൈസര്‍ ഉണ്ടാകും. അതില്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെടാം. സ്വര്‍ണ ശുദ്ധിക്ക് അനുസരിച്ചുള്ള വിലയും കിട്ടും. എന്നാല്‍ നിങ്ങള്‍ വാങ്ങിയ ജ്വല്ലറികളില്‍ തന്നെയാണ് വില്‍ക്കുന്നതെങ്കില്‍ പരിശുദ്ധി പരിശോധിക്കേണ്ട സാഹചര്യവുമുണ്ടാകില്ല. പഴയ സ്വര്‍ണം വാങ്ങി മാറ്റിയുണ്ടാക്കി തന്നെയാണ് മിക്ക ജ്വല്ലറികളും മുന്നോട്ട് പോകുന്നത്. 2000 മുതല്‍ ഇന്ത്യയില്‍ ഹാള്‍മാര്‍ക്ക് സംവിധാനം നിലവില്‍ വന്നിട്ടുണ്ട്. പിന്നീട് ജ്വല്ലറികള്‍ വില്‍ക്കുന്ന മിക്ക ആഭരണങ്ങളും ഹാള്‍ മാര്‍ക്കോട് കൂടിയുള്ളതാണ്. പിന്നീട് വാങ്ങിയ സ്വര്‍ണം വില്‍ക്കാനാണ് നിങ്ങള്‍ പോകുന്നതെങ്കില്‍ ആശങ്ക വേണ്ട എന്ന് ചുരുക്കം.

English summary

Listen these points when you are going to sell Gold Ornaments

Listen these points when you are going to sell Gold Ornaments
Story first published: Thursday, December 31, 2020, 10:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X