ഒരു ശതമാനം പലിശ നിരക്കില്‍ വായ്പ! ആര്‍ക്കൊക്കെ ലഭിക്കുമെന്നറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണത്തിനായി പെട്ടെന്നൊരാവശ്യം വന്നപ്പോള്‍ വായ്പ എടുക്കുന്നതിന് വേണ്ടി സകല ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും കയറി ഇറങ്ങുന്നതോര്‍ത്ത് ആശങ്കപ്പെട്ടിരിക്കുകയാണോ നിങ്ങള്‍? എന്നാല്‍ നിങ്ങളൊരു ഒരു പിപിഎഫ് അക്കൗണ്ട് ഉടമയാണെങ്കില്‍ ഇനി വായ്പയെടുക്കുവാന്‍ അത്തരം അലച്ചിലുകളുടെ ആവശ്യമേയില്ല. വെറും 1 ശതമാനം പലിശ നിരക്കില്‍ നിങ്ങളുടെ പിപിഎഫ് അക്കൗണ്ടില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് വായ്പയെടുക്കുവാന്‍ സാധിക്കും.

 
ഒരു ശതമാനം പലിശ നിരക്കില്‍ വായ്പ! ആര്‍ക്കൊക്കെ ലഭിക്കുമെന്നറിയാം

ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടുന്നതിനായി നിക്ഷേപകരെ സഹായിക്കുന്ന ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണ് പിപിഎഫ് അഥവാ പബ്ലിക് പ്രൊവിഡന്റ്. നിക്ഷേപത്തിന്റെ നിക്ഷേപ കാലാവധി പൂര്‍ത്തിയാകും മുമ്പ് തന്നെ വായ്പയ്ക്കായി അപേക്ഷിക്കാം. കൂടാതെ ആവശ്യമെങ്കില്‍ അടിയന്തിര സാഹചര്യങ്ങളില്‍ അക്കൗണ്ടില്‍ നിന്ന് ഭാഗികമായി പണം പിന്‍വലിക്കാനും നിക്ഷേപകന് സാധിക്കും.

Also Read : ഈ മൂന്ന് മ്യൂച്വല്‍ ഫണ്ടുകളില്‍ 5,000 രൂപ നിക്ഷേപത്തിലൂടെ 5 വര്‍ഷത്തില്‍ 12 ലക്ഷം രൂപയുടെ നേട്ടം - ഇവിടെ വായിക്കാം

15 വര്‍ഷമാണ് പിപിഎഫ് നിക്ഷേപത്തിന്റെ ലോക്ക് ഇന്‍ പിരീഡ്. എന്നാല്‍ മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുന്നത് മുമ്പ് ഭാഗിക പിന്‍വലിക്കലുകള്‍ക്കും വായ്പാ സേവനവും ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. അക്കൗണ്ട് ആരംഭിച്ചതിന് ശേഷം മൂന്ന് മുതല്‍ 6 വര്‍ഷം വരെ പൂര്‍ത്തിയായാല്‍ വായ്പയ്ക്ക് അപേക്ഷിക്കാമെന്നാണ് പിപിഎഫ് വായ്പാ നിയമത്തില്‍ പറയുന്നത്. അക്കൗണ്ട് ആരംഭിച്ച് 7 വര്‍ഷത്തിന് ശേഷം ഭാഗിക പിന്‍വലിക്കലുകളും സാധ്യമാണ്.

Also Read : 1 ലക്ഷം 4.60 ലക്ഷമായി വളര്‍ന്നത് വെറും 18 മാസത്തില്‍! തകര്‍പ്പന്‍ ആദായം നല്‍കിയ ഈ മ്യൂച്വല്‍ ഫണ്ടിനെ അറിയാം - ഇവിടെ വായിക്കാം

നിങ്ങള്‍ ഈ കാലയളവിലുള്ള പിപിഎഫ് നിക്ഷേപകന്‍ അല്ലെങ്കില്‍ നിക്ഷേപക ആണെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ആവശ്യങ്ങള്‍ അടിയന്തിരമായി ഉണ്ടാവുകയാണെങ്കില്‍ പിഎഫ് വായ്പാ സേവനം ഉപയോഗപ്പെടുത്തി പണം കണ്ടെത്താം. ഒരു ശതമാനം മാത്രമാണ് പിപിഎഫ് വായ്പയ്ക്ക് ഈടാക്കുന്ന പലിശ നിരക്ക് എന്നതും ഈ സേവനത്തെ ആകര്‍ഷകമാക്കുന്നു. പരമാവധി 36 മാസത്തേക്കാണ് വായ്പ അനുവദിച്ചു നല്‍കുക.

Also Read : എസ്ബിഐയില്‍ സ്വര്‍ണവും സ്ഥിര നിക്ഷേപം നടത്താം!നിക്ഷേപ കാലാവധിയും പലിശ നിരക്കുമുള്‍പ്പെടെ അറിയേണ്ടതെല്ലാം - ഇവിടെ വായിക്കാം

മെച്യൂരിറ്റി കാലാവധി പൂര്‍ത്തിയാകുന്ന സമയത്ത് പിപിഎഫ് പലിശ കണക്കാക്കുമ്പോള്‍ അക്കൗണ്ടില്‍നിന്ന് എടുത്ത വായ്പാ തുക കുറച്ച് ബാക്കിയുള്ള തുകയും അതിന്റെ പലിശയുമാണ് വരിക്കാരന് ലഭിക്കുക. നിലവില്‍ പിപിഎഫ് പലിശ നിരക്ക് 7.1 ശതമാനമാണ്.

Also Read : ഒറ്റ വര്‍ഷത്തില്‍ നിക്ഷേപ തുക ഇരട്ടിയാക്കി നല്‍കിയ മള്‍ട്ടി ബാഗ്ഗര്‍ മെറ്റല്‍ ഓഹരികളെ പരിചയപ്പെടാം - ഇവിടെ വായിക്കാം

ഇനി വായ്പ തുക തിരിച്ചടയ്ക്കുന്നതില്‍ പരാജയപ്പെടുകയാണെങ്കില്‍, വായ്പ പൂര്‍ണമായും തിരിച്ചടയ്ക്കുന്നതുവരെ പലിശ നിരക്ക് ആറ് ശതമാനം വീതമാണ് നിക്ഷേപകന് ലഭിക്കുക. 1 ശതമാനം പലിശ നിരക്കിലാണ് നിങ്ങള്‍ക്ക് പിപിഎഫ് വായ്പ ലഭിക്കുന്നത്. എന്നാല്‍ പിപിഎഫ് വായ്പയുടെ യഥാര്‍ഥ പലിശ നിരക്ക് പിപിഫ് നിരക്കിനൊപ്പം 1 ശതമാനം കൂടി ചേര്‍ന്നതാണ്. നിലവിലെ നിരക്കില്‍ പിപിഎഫ് വായ്പയുടെ യഥാര്‍ത്ഥ ചിലവ് 8.1 ശതമാനമാണ്.

 

സാധാരണക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ പദ്ധതി കൂടിയാണ് പിപിഎഫ്. നിങ്ങള്‍ക്ക് സമീപത്തുള്ള ഏതെങ്കിലും പൊതു മേഖലാ ബാങ്കില്‍ നിന്നോ, സ്വകാര്യ ബാങ്കില്‍ നിന്നോ, പോസ്റ്റ് ഓഫീസ് ശാഖയില്‍ നിന്നോ നിങ്ങള്‍ക്ക് പബ്ലിക് പ്രൊവിഡന്റ് ഫണ്ടില്‍ അക്കൗണ്ട് ആരംഭിക്കാം.

Read more about: ppf
English summary

loan against PPF; Subscribers will have to pay 1% interest on the loan amount | ഒരു ശതമാനം പലിശ നിരക്കില്‍ വായ്പ! ആര്‍ക്കൊക്കെ ലഭിക്കുമെന്നറിയാം

loan against PPF; Subscribers will have to pay 1% interest on the loan amount
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X