വായ്പ മൊറട്ടോറിയം കാലാവധി രണ്ട് വർഷം വരെ നീട്ടാം: സുപ്രീംകോടതിയോട് കേന്ദ്രം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിലവിലെ കൊവിഡ് -19 പകർച്ചവ്യാധിയും സമ്പദ്‌വ്യവസ്ഥയിൽ ചെലുത്തുന്ന സ്വാധീനവും കണക്കിലെടുത്ത് വായ്പാ മൊറട്ടോറിയം കാലാവധി രണ്ട് വർഷം വരെ നീട്ടാമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന് മുന്നിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗജേന്ദർ ശർമ, അഭിഭാഷകനായ വിശാൽ തിവാരി എന്നിവർ സമർപ്പിച്ച രണ്ട് ഹർജികൾ പരിഗണിക്കവേയാണ് സർക്കാർ ഇക്കാര്യം കോടതിയിൽ വ്യക്തമാക്കിയത്.

 

വായ്പാ മൊറട്ടോറിയം രണ്ടുവർഷത്തേക്ക് നീട്ടാമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. മൊറട്ടോറിയം വിഷയത്തിൽ യൂണിയൻ ഓഫ് ഇന്ത്യ സോളിസിറ്റർ ജനറൽ മുഖേന മറുപടി സമർപ്പിച്ച ശേഷം നാളെ ഇക്കാര്യം കേൾക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി. തിങ്കളാഴ്ച ഓൺലൈനിൽ സത്യവാങ്മൂലം സമർപ്പിച്ചതായി മേത്ത പറഞ്ഞു. എന്നാൽ ഇതുവരെ സത്യവാങ്മൂലം ലഭിച്ചിട്ടില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.

എസ്‌ബി‌ഐ ഇ‌എം‌ഐ മൊറട്ടോറിയം പ്രഖ്യാപിച്ചു; പലിശയും മറ്റ് വിശദാംശങ്ങളും അറിയാം

വായ്പ മൊറട്ടോറിയം കാലാവധി രണ്ട് വർഷം വരെ നീട്ടാം: സുപ്രീംകോടതിയോട് കേന്ദ്രം

ഹരീഷ് സാൽവെ ബാങ്കേഴ്സ് അസോസിയേഷനുമായി സംസാരിച്ചു. മിക്ക പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടുവെന്ന് സോളിസിറ്റർ ജനറൽ പറഞ്ഞു. എന്നാൽ പലിശ സംബന്ധിച്ച കാര്യങ്ങളും വ്യക്തമാക്കണമെന്ന് മൂന്നംഗ ബെഞ്ചിലെ ജഡ്ജിമാരിൽ ഒരാളായ ജസ്റ്റിസ് എം.ആർ ഷാ പറഞ്ഞു. ഇത് ഒരു പൊതുതാൽപര്യ വിഷയമാണെന്നും നാളെ സുപ്രീംകോടതിയിൽ ഹാജരാകുമെന്നും മൊറട്ടോറിയം കാലാവധി നീട്ടണമെന്ന് വാദിക്കുമെന്നും ഹർജക്കാരിൽ ഒരാളായ വിശാൽ തിവാരി പറഞ്ഞു.

തിവാരിയും ശർമയും സമർപ്പിച്ച രണ്ട് ഹർജികൾ യഥാക്രമം സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. പകർച്ചവ്യാധികൾക്കിടയിൽ ദീർഘകാല വായ്പകൾക്കുള്ള ഇഎംഐ പേയ്മെന്റ് നീട്ടി വയ്ക്കാൻ വായ്പക്കാരെ സഹായിക്കുന്നതിന് മൊറട്ടോറിയം കാലാവധി നീട്ടാൻ തിവാരി തന്റെ അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നു.

തെരുവ് കച്ചവടക്കാർക്കുള്ള വായ്പാ പദ്ധതി; അപേക്ഷകൾ 5 ലക്ഷം കവിഞ്ഞു

English summary

Loan moratorium can be extended up to two years: Center to Supreme Court | വായ്പ മൊറട്ടോറിയം കാലാവധി രണ്ട് വർഷം വരെ നീട്ടാം: സുപ്രീംകോടതിയോട് കേന്ദ്രം

The Central Government has informed the Supreme Court that the loan moratorium can be extended up to two years. Read in malayalam.
Story first published: Tuesday, September 1, 2020, 13:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X