ലോൺ മൊറട്ടോറിയം: സുപ്രീംകോടതി ഉത്തരവ് പൊതുമേഖലാ ബാങ്കുകൾക്ക് 2,000 കോടി ബാധ്യത

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: കൊവിഡ് വ്യാപനം മൂലം രാജ്യത്ത് മൊറട്ടോറിയം പ്രഖ്യാപിച്ചതോടെ പൊതുമേഖലാ ബാങ്കുകളുടെ ബാധ്യത വർധിക്കും. 2020 മാർച്ച്-ഓഗസ്റ്റ് കാലയളവിൽ വായ്പകളിന്മേലുള്ള സംയുക്ത പലിശ എഴുതിത്തള്ളണമെന്നാശ്യപ്പെട്ട് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതോടെ പൊതുമേഖലാ ബാങ്കുകൾക്ക് 1,800-2,000 കോടി രൂപയുടെ ബാധ്യത ചുമക്കേണ്ടിവരുമെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നത്.

 

നിങ്ങളുടെ ആദായം പരമാവധിയാക്കുവാന്‍ പിപിഎഫില്‍ എപ്പോള്‍ നിക്ഷേപിക്കണമെന്നറിയാമോ?

സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് കഴിഞ്ഞ നവംബറിൽ രണ്ട് കോടിയ്ക്ക് മുകളിലുള്ള ലോണുകൾക്കാണ് പലിശ ഈടാക്കുന്നത് നിർത്തിവെച്ചത്. വായ്പ മൊറട്ടോറിയത്തിനായുള്ള കോമ്പൌണ്ട് പലിശ സഹായ പദ്ധതിക്ക് 2020-21 കാലയളവിൽ സർക്കാർ ചെലവഴിച്ചത് 5,500 കോടി രൂപയാണ്. മൊറട്ടോറിയം ലഭിക്കാത്ത പ്രോംപ്റ്റ് വൺ ഉൾപ്പെടെയുള്ള എല്ലാ വായ്പക്കാരെയും ഉൾക്കൊള്ളിക്കുന്നതാണ് ഈ പദ്ധതി.

ലോൺ മൊറട്ടോറിയം: സുപ്രീംകോടതി ഉത്തരവ് പൊതുമേഖലാ ബാങ്കുകൾക്ക് 2,000 കോടി ബാധ്യത

തുടക്കത്തിൽ 60 ശതമാനം വായ്പക്കാർ മൊറട്ടോറിയം ഉപയോഗിക്കുകയും ക്രമേണ ശതമാനം 40 ശതമാനമായി കുറയുകയും ലോക്ക്ഡൌൺ കാലഘട്ടത്തിൽ പിന്നീട് നില മെച്ചപ്പെടുകയും ചെയ്തിരുന്നു. കോർപ്പറേറ്റ് ബാങ്കുകളെ അപേക്ഷിച്ച് പൊതുമേഖലകളുടേത് 25 ശതമാനം വരെ കുറവാണ്. വായ്പയെടുക്കുന്നയാൾ മൊറട്ടോറിയം നേടിയ കാലയളവിൽ ബാങ്കുകൾ സംയുക്ത പലിശ ഇളവ് നൽകുമെന്നും അവർ പറഞ്ഞു. ഉദാഹരണത്തിന്, വായ്പെയെടുക്കുന്ന ഒരു വ്യക്തി മൂന്ന് മാസത്തെ മൊറട്ടോറിയം ഉപയോഗിച്ചാൽ, ആ കാലയളവിന് അനുസൃതമായിട്ടായിരിക്കും എഴുതിത്തള്ളുന്നത്.

കൊവിഡിനെ തുടർന്ന് 2020 മാർച്ച് 1 നും മെയ് 31 നും ഇടയിൽ വരാനിരിക്കുന്ന ടേം ലോണുകളുടെ തിരിച്ചടവ് സംബന്ധിച്ചാണ് കഴിഞ്ഞ മാർച്ച് 27 ന് റിസർവ് ബാങ്ക് വായ്പ മൊറട്ടോറിയം പ്രഖ്യാപിച്ചത്. പിന്നീട് ഇത് ഓഗസ്റ്റ് 31 വരെ നീട്ടുകയും ചെയ്തിരുന്നു. ഇത്തവണ സുപ്രീംകോടതി ഉത്തരവ് മൊറട്ടോറിയം നേടിയവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ പൊതുമേഖലാ ബാങ്കുകളുടെ ബാധ്യത ഏകദേശം 2,000 കോടിയിൽ താഴെയായിരിക്കുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്തമായി കോമ്പൗണ്ട് പലിശ തീർപ്പാക്കുന്നതിനുള്ള സമയപരിധിയെക്കുറിച്ച് സുപ്രീംകോടതി വിധിയിൽ പരാമർശിക്കുന്നില്ല.

English summary

Loan moratorium: PSU banks may have to take ₹2,000 cr hit due to SC order on interest waiver

Loan moratorium: PSU banks may have to take ₹2,000 cr hit due to SC order on interest waiver
Story first published: Sunday, April 4, 2021, 17:40 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X