മദ്യപാനികൾക്ക് ഇതെന്തു പറ്റി? കുടിയന്മാർ നന്നാകാൻ തീരുമാനിച്ചോ​​​​? മദ്യവിൽപ്പനയിൽ 29% ഇടിവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക്ക്ഡൌൺ മാസങ്ങളിൽ മദ്യ വിൽപ്പന നിരോധിച്ചതും ചില സംസ്ഥാനങ്ങളിൽ കൊറോണ നികുതി കുത്തനെ വർധിച്ചതും കാരണം നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഇന്ത്യയിലുടനീളം മദ്യവിൽപ്പനയിൽ 29% കുറവുണ്ടായതായി കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ആൽക്കഹോളിക് ബിവറേജ് കമ്പനീസ് റിപ്പോർട്ട്.

 

വിൽപ്പന കുത്തനെ ഇടിഞ്ഞു

വിൽപ്പന കുത്തനെ ഇടിഞ്ഞു

ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വിൽപ്പനയിൽ ഏറ്റവും കുറവുണ്ടായിരിക്കുന്നത്. മദ്യത്തിന് കൊറോണ നികുതി ഉയർന്നതിനാലാണ് ഇവിടെ വിൽപ്പന കുത്തനെ ഇടിഞ്ഞത്. 2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ രാജ്യത്ത് മൊത്തത്തിലുള്ള മദ്യ വിൽപ്പന 29 ശതമാനം കുറഞ്ഞു.

കേരളത്തിൽ മദ്യത്തിന് വില കൂടും; 50 രൂപ വരെ കൂടാൻ സാധ്യത, തീരുമാനം നാളെ

കൂടുതൽ വരുമാനം പ്രതീക്ഷിച്ച്

കൂടുതൽ വരുമാനം പ്രതീക്ഷിച്ച്

ചില സംസ്ഥാന സർക്കാരുകൾ മദ്യത്തിന് ഉയർന്ന നികുതി ചുമത്തി. ഇതുവഴി കൂടുതൽ വരുമാനം നേടാനാകുമെന്ന് കരുതുന്നത് തെറ്റാണെന്ന് സിഐബിസി ഡയറക്ടർ ജനറൽ വിനോദ് ഗിരി പറഞ്ഞു. നികുതി വർദ്ധിപ്പിച്ചതോടെ മദ്യത്തിന്റെ വില 5-10 ശതമാനത്തിന് മുകളിൽ ഉയർന്നു. വില വർദ്ധനവ് മദ്യത്തിന്റെ ഡിമാൻഡ് കുറയാൻ കാരണമാകുകയും ചെയ്തു.

ആപ്പിളിന്റെ ഐഫോൺ 12 സീരീസ് ഒക്ടോബർ 30 മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിക്കും, വില അറിയണ്ടേ?

ഇടിവ് ഇങ്ങനെ

ഇടിവ് ഇങ്ങനെ

നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ (ഏപ്രിൽ-ജൂൺ) വിൽപ്പന 49 ശതമാനം ഇടിഞ്ഞു. രണ്ടാം പാദത്തിൽ വിൽപ്പന 9 ശതമാനം ഇടിഞ്ഞു. ലോക്ക്ഡൌൺ കാരണം മദ്യ വിൽപ്പന പൂർണമായും നിർത്ത വച്ച ഏപ്രിൽ ഒഴിവാക്കിയാൽ മെയ് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ വിൽപ്പന കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 16% കുറഞ്ഞു.

ആമസോൺ വിൽപ്പന; ഐഫോണ്‍ 11 വാങ്ങാനുള്ള മികച്ച അവസരമിതാണ്

കൊവിഡ് ടാക്സ്

കൊവിഡ് ടാക്സ്

ഉയർന്ന കൊവിഡ് ടാക്സ് ഏർപ്പെടുത്തിയ സംസ്ഥാനങ്ങളിൽ വിൽപ്പനയിലുണ്ടായ ഇടിവ് വളരെ കൂടുതലാണെന്ന് സിഐബിസി പറഞ്ഞു. നികുതി വർദ്ധനവുമായി ബന്ധപ്പെട്ട് വിൽപ്പനയിലുണ്ടായ ഇടിവാണിത്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ വിൽപ്പനയിൽ ഇടിവുണ്ടായ അഞ്ച് സംസ്ഥാനങ്ങൾ താഴെ പറയുന്നവയാണ്. ഈ സംസ്ഥാനങ്ങൾ ഇപ്പോഴും മദ്യത്തിന് ഉയർന്ന കൊറോണ നികുതിയാണ് ചുമത്തുന്നത്.

സംസ്ഥാനങ്ങൾ

സംസ്ഥാനങ്ങൾ

  • ആന്ധ്രാപ്രദേശ് (-51%)
  • ഛത്തീസ്ഗഡ് (-40%)
  • ജമ്മു കശ്മീർ (-39%)
  • പശ്ചിമ ബംഗാൾ (-22%)
  • രാജസ്ഥാൻ (-20%)
വില കുറഞ്ഞ മദ്യം

വില കുറഞ്ഞ മദ്യം

മദ്യത്തിന് വില കൂടിയപ്പോൾ ഉപഭോക്താക്കൾ വില കുറഞ്ഞ ബ്രാൻഡിലേയ്ക്ക് തിരിയാൻ തുടങ്ങി. വില കുറഞ്ഞ മദ്യം വാങ്ങുന്നതിലൂടെ സർക്കാരിന് ഒരു കുപ്പിക്ക് കുറഞ്ഞ നികുതി മാത്രമാണ് ലഭിക്കുക. ചില സംസ്ഥാനങ്ങൾ നികുതി വർദ്ധനവ് പിൻ‌വലിച്ചപ്പോൾ മറ്റുള്ളവ ഉയർന്ന നികുതിയിൽ തുടരുകയാണ്. ആ സംസ്ഥാനങ്ങളിലെ ഭാവി എന്തായിരിക്കുമെന്നതിൽ ആശങ്കയുണ്ടെന്നും വിനോദ് ഗിരി പറഞ്ഞു.

English summary

Lockdown And Corona Tax, 29% Decline In Liquor Sales | മദ്യപാനികൾക്ക് ഇതെന്തു പറ്റി? കുടിയന്മാർ നന്നാകാൻ തീരുമാനിച്ചോ​​​​? മദ്യവിൽപ്പനയിൽ 29% ഇടിവ്

Liquor sales across India fell by 29% in the first half of the current financial year, according to the Confederation of Indian Alcoholic Beverages. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X