തൊലിനിറ വംശീയത; ഫെയര്‍ ആന്‍ഡ് ലവ്‌ലിക്ക് പിറകെ ലോറിയലും തൊലിനിറം പരാമർശിക്കുന്ന പദങ്ങൾ ഒഴിവാക്കുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യൂണിലിവറിന്റെ ഫെയര്‍ ആന്‍ഡ് ലവ്‌ലിക്ക് പിറകെ ലോറിയലും ചർമ്മ പ്രകാശ ഉൽപ്പന്നങ്ങളിൽ നിന്നും 'വൈറ്റ്', 'ഫെയർ' , 'ലൈറ്റ്' തുടങ്ങിയ പരാമർശിക്കുന്ന പദങ്ങൾ ഒഴിവാക്കുന്നു. ഫെയര്‍ ആന്‍ഡ് ലവ്‌ലി ബ്രാന്‍ഡ്, പേരില്‍ നിന്ന് ഫെയര്‍ ഒഴിവാക്കാന്‍ തീരുമാനിച്ചതായി കഴിഞ്ഞ ദിവസമാണ് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനി അറിയിച്ചത്. ഇതിന് ചുവടുപിടിച്ചാണ് ലോകത്തിലെ ഏറ്റവും വലിയ കോസ്‌മെറ്റിക്സ് കമ്പനിയായ ലോറിയലും ഇത്തരം പദങ്ങൾ ഒഴിവാക്കാൻ ഒരുങ്ങുന്നത്. അനേകം ഏഷ്യൻ, ആഫ്രിക്കൻ, കരീബിയൻ രാജ്യങ്ങളിൽ ഉപയോഗിക്കുന്ന സ്‌കിൻ വൈറ്റനിംഗ് ക്രീമുകൾ പുറത്തിറക്കുന്ന ആഗോള വിപണിയിലെ രണ്ട് വലിയ കമ്പനികളാണ് യൂണിലിവറും ലോറിയലും.

 

ഇരുണ്ട തൊലി നിറമുള്ളവര്‍ക്കെതിരെ ലോകത്ത് നടക്കുന്ന അധിക്ഷേപങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും സഹായകമായ മനോഭാവത്തെ പ്രോത്സാഹിപ്പിക്കുന്നവയാണ് ഇത്തരം പദങ്ങളെന്ന വിമര്‍ശനം വര്‍ഷങ്ങളായി ഉന്നയിക്കുന്നുണ്ട്. അതിനാൽ തന്നെ തൊലി നിറം വെളുപ്പിക്കാന്‍ സഹായിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഇത്തരം കോസ്‌മെറ്റിക് ഉത്പന്നങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധങ്ങളും ഉയർന്നിരുന്നു. അമേരിക്കയില്‍ ജോര്‍ജ് ഫ്ലോയിഡ് എന്നയാളെ പോലീസ് ശ്വാസം മുട്ടിച്ച് കൊന്നതിനെ തുടർന്ന് യുഎസ്സില്‍ ആരംഭിച്ച ബ്ലാക്ക് ലിവ്‌സ് മാറ്റര്‍ എന്ന പ്രസ്ഥാനത്തിന്റെ വരവോടു കൂടി സോഷ്യല്‍മീഡിയയിലും മറ്റും കോസ്‌മെറ്റിക്‌സ് കമ്പനികള്‍ നേരിടുന്ന തിരിച്ചടികള്‍ പരിഗണിച്ചാണ് കമ്പനികൾ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്നാണ് റിപ്പോർട്ടുകൾ.

തൊലിനിറ വംശീയത; ഫെയര്‍ ആന്‍ഡ് ലവ്‌ലിക്ക് പിറകെ ലോറിയലും തൊലിനിറം പരാമർശിക്കുന്ന പദങ്ങൾ ഒഴിവാക്കുന്നു

പെട്രോൾ ഡീസൽ വിലയിൽ വീണ്ടും വർധനവ്; തുടർച്ചയായ 21-ാം ദിവസവും ഇന്ധന വില മുകളിലേക്ക് തന്നെ

ന്യൂട്രോജെന ആൻഡ് ക്ലീൻ & ക്ലിയർ ബ്രാൻഡിന് കീഴിൽ ഏഷ്യയിലും മിഡിൽ ഈസ്റ്റിലും വിൽക്കുന്ന സ്കിൻ വൈറ്റനിംഗ് ക്രീമുകളുടെ വിൽപ്പന നിർത്തുമെന്ന് ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയും വ്യക്തമാക്കി. യൂണിലിവറിന്റെ സ്‌കിന്‍ ക്രീമിലെ 'ഫെയര്‍' എന്ന വാക്ക് ഇനി ഉപയോഗിക്കില്ലെന്നാണ് യൂണിലിവര്‍ കമ്പനി അറിയിച്ചത്. സ്‌കിന്‍ ലൈറ്റനിംഗ് സ്‌കിന്‍ വൈറ്റനിംഗ് തുടങ്ങിയ വാക്കുകള്‍ക്ക്‌ പകരം സ്‌കിന്‍ റജുവിനേഷന്‍, സ്‌കിന്‍ വൈറ്റാലിറ്റി എന്ന വാക്കുകള്‍ ഉത്പന്നത്തിന്റെ ഗുണഗണങ്ങളില്‍ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ആലോചനകളും കമ്പനിയില്‍ നടക്കുന്നുണ്ട്. ഡോവ്, നോര്‍ (Knorr) തുടങ്ങിയ ബ്രാന്‍ഡുകൾ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റേതാണ്. ഇതിലും വൈകാതെ ഇത്തരം മാറ്റങ്ങൾ വരുത്തും. ഗാർണിയർ സ്കിൻ, നാച്ചുറൽസ് വൈറ്റ്, കംപ്ലീറ്റ് മൾട്ടി ആക്ഷൻ ഫെയർനെസ് ക്രീം തുടങ്ങി ലോറിയലിന്റെ ഉൽപ്പന്നങ്ങളും ഇതിൽ ഉൾപ്പെടുന്നു.

Read more about: product us
English summary

loreal also drop words such as whitening from skin products | തൊലിനിറ വംശീയത; ഫെയര്‍ ആന്‍ഡ് ലവ്‌ലിക്ക് പിറകെ ലോറിയലും തൊലിനിറം പരാമർശിക്കുന്ന പദങ്ങൾ ഒഴിവാക്കുന്നു

loreal also drop words such as whitening from skin products
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X