ഗ്യാസ് സിലിണ്ടറിന് വില കൂട്ടി, 50 രൂപ വർദ്ധനവ്; വില ഉയർത്തൽ അഞ്ച് മാസങ്ങൾക്ക് ശേഷം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എല്ലാ പ്രധാന നഗരങ്ങളിലും 14.2 എൽപിജി സിലിണ്ടറുകളുടെ വില 50 രൂപ ഉയർത്തിയതായി ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ വെബ്‌സൈറ്റിലെ ഏറ്റവും പുതിയ അപ്‌ഡേറ്റ് വ്യക്തമാക്കുന്നു. വിലയിലെ മാറ്റം 5 മാസത്തിന് ശേഷമാണ്. തുടർച്ചയായ 3 മാസത്തെ വിലക്കുറവിന് ശേഷം ജൂൺ, ജൂലൈ മാസങ്ങളിൽ ഇന്ത്യയിൽ എൽപിജി സിലിണ്ടർ വില ഉയർത്തിയിരുന്നു. ജൂലൈയിലെ വർദ്ധനവിന് ശേഷം നിരക്കുകളിൽ മാറ്റമില്ലായിരുന്നു.

 

പുതിയ മാറ്റം

പുതിയ മാറ്റം

ഡിസംബർ തുടക്കത്തിലും വിലയിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചിരുന്നില്ല. എന്നാൽ പുതിയ മാറ്റം അനുസരിച്ച് 2020 ഡിസംബറിൽ ബാധകമായ എൽപിജി സിലിണ്ടർ നിരക്കുകൾ പരിശോധിക്കാം. അന്താരാഷ്ട്ര അസംസ്കൃത നിരക്കും രൂപയുടെ വിനിമയ നിരക്കും അടിസ്ഥാനമാക്കി സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ റീട്ടെയിലർമാരാണ് ഈ നിരക്കുകൾ നിശ്ചയിക്കുന്നത്.

ഡിസംബർ ഒന്ന് മുതൽ നിങ്ങളെ ബാധിക്കുന്ന വലിയ മാറ്റങ്ങൾ, തീർച്ചയായും അറിയണം ഇക്കാര്യങ്ങൾ

പ്രാധാന നഗരങ്ങളിലെ പുതുക്കിയ നിരക്കുകൾ

പ്രാധാന നഗരങ്ങളിലെ പുതുക്കിയ നിരക്കുകൾ

  • ഡൽഹി - 644 രൂപ (പഴയ വില - 594 രൂപ)
  • കൊൽക്കത്ത - 670.5 (പഴയ വില - 620.5 രൂപ)
  • മുംബൈ - 644 (പഴയ വില - 594 രൂപ)
  • ചെന്നൈ - 660 (പഴയ വില - 610 രൂപ)
  • തിരുവനന്തപുരം - 653 (പഴയ വില - 603 രൂപ)
സബ്സിഡി സിലിണ്ടർ

സബ്സിഡി സിലിണ്ടർ

ഇന്ത്യയിലെ ഒരു വീട്ടിൽ പ്രതിവർഷം പരമാവധി 12 എൽപിജി സിലിണ്ടർ വാങ്ങാൻ സബ്‌സിഡി നിരക്കിൽ അനുമതിയുണ്ട്. വാങ്ങുന്ന സമയത്ത് സിലിണ്ടറുകൾ മുഴുവൻ വിലയ്ക്കും വാങ്ങണം. തുടർന്ന് സബ്സിഡി ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് സർക്കാർ ക്രെഡിറ്റ് ചെയ്യും. എന്നിരുന്നാലും, മെയ് മുതൽ മിക്ക ഉപഭോക്താക്കൾക്കും സബ്‌സിഡികൾ ലഭിച്ചിട്ടില്ല. കാരണം അന്താരാഷ്ട്ര എണ്ണവില തകർച്ചയും ആഭ്യന്തര റീഫിൽ നിരക്ക് വർദ്ധനയും കാരണം സബ്‌സിഡിയും മാർക്കറ്റ് നിരക്കുകളും തമ്മിലുള്ള വ്യത്യാസം കുറച്ചിരിക്കുകയാണ്.

ഫ്രിഡ്ജിനും വാഷിംഗ് മെഷീനും എസിയ്ക്കും വില കുത്തനെ ഉയരും, ഏറ്റവും വലിയ ഒറ്റത്തവണ വർധനവ്

വാണിജ്യ പാചക വാതക സിലിണ്ടർ വില

വാണിജ്യ പാചക വാതക സിലിണ്ടർ വില

19 കിലോഗ്രാം വാണിജ്യ പാചക വാതക(എൽപിജി) സിലിണ്ടറിന്റെ വില ദേശീയ തലസ്ഥാനത്ത് ഒരു സിലിണ്ടറിന് 54.50 രൂപ ഡിസംബർ ആദ്യം തന്നെ ഉയർത്തിയിരുന്നു. വില പരിഷ്കരണത്തിന് ശേഷം വാണിജ്യ സിലിണ്ടറിന്റെ വില ഡൽഹിയിൽ 1,296 രൂപയാണ്. വാണിജ്യ എൽപിജി സിലിണ്ടറിന്റെ നവംബറിലെ വില 1,241.50 രൂപയായിരുന്നു.

2020 സ്വർണത്തെ ബാധിച്ചത് എങ്ങനെ? 2021ൽ സ്വർണ വില എങ്ങോട്ട്? സ്വർണം കൈയിലുള്ളവർ അറിയേണ്ട കാര്യങ്ങൾ

English summary

LPG Price Hike By Rs 50; Latest LPG Rate In Kerala | ഗ്യാസ് സിലിണ്ടറിന് വില കൂട്ടി, 50 രൂപ വർദ്ധനവ്; വില ഉയർത്തൽ അഞ്ച് മാസങ്ങൾക്ക് ശേഷം

According to the latest update on the Indian Oil Corporation's website, the price of 14.2 LPG cylinders has been hiked by Rs 50 in all major cities. Read in malayalam.
Story first published: Tuesday, December 8, 2020, 15:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X