വിറ്റുവരവ് 1,000 കോടിയില്‍ എത്തിക്കാന്‍ ലൂക്കര്‍ ഇലക്ട്രിക് ടെക്‌നോളജീസ്; ബിഗ് ബോസില്‍ കണ്ട അതേ ലൂക്കര്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: ബിഗ് ബോസ് മലയാളം സീസണ്‍ ത്രീയുടെ പരസ്യത്തില്‍ എപ്പോഴും കാണുന്ന ഒന്നായിരുന്നു ജെവി ലൂക്കര്‍ യുഎസ്എ എന്നത്. ലൂക്കര്‍ ഇലക്ട്രിക് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉത്പന്നമാണിത്. മലയാളിയായ ജ്യോതിഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഈ കമ്പനി.

 

ലോക്ക് ഡൗണിലെ ഇളവ് ഗുണം ചെയ്തു; വാഹന വില്‍പ്പന ജൂണ്‍ മാസത്തില്‍ കുതിച്ചു

ഒരു വര്‍ഷത്തില്‍ നിക്ഷേപകര്‍ക്ക് 250 ശതമാനം നേട്ടം നല്‍കിയ ഈ ഓഹരിയെ അറിയാമോ?

ആറ് വര്‍ഷമായി ലൂക്കര്‍ ഇലക്ട്രിക് ടെക്‌നോളജീസ് പ്രവര്‍ത്തന രംഗത്തുണ്ട്. മികച്ച മുന്നേറ്റമാണ് അവര്‍ ഉണ്ടാക്കിയിട്ടുള്ളത്. അടുത്ത നാല് വര്‍ഷത്തില്‍ വലിയൊരു ലക്ഷ്യം മറികടക്കാന്‍ ഒരുങ്ങുകയാണ് ലൂക്കര്‍. പരിശോധിക്കാം...

ആറ് വര്‍ഷം കൊണ്ട് 300 കോടി

ആറ് വര്‍ഷം കൊണ്ട് 300 കോടി

2016 ല്‍ ആയിരുന്നു ലൂക്കര്‍ ഇലക്ട്രിക് ടെക്‌നോളജീസ് തുടങ്ങുന്നത്. ആറ് വര്‍ഷത്തിനുള്ളില്‍ 300 കോടി രൂപയുടെ വിറ്റുവരവാണ് ഇവര്‍ സ്വന്തമാക്കിയത്. ലൈറ്റിങ്- ഇലക്ട്രിക് ഉത്പന്നങ്ങളുടെ മേഖലയില്‍ രാജ്യത്ത് തന്നെ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ് ഇവര്‍.

ലക്ഷ്യം ആയിരം കോടി

ലക്ഷ്യം ആയിരം കോടി

അടുത്തത് ആയിരം കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി ലക്ഷ്യമിടുന്നത്. 2025 ഓടെ ഈ ലക്ഷ്യം കൈവരിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. അതോടെ മേഖലയിലെ ഏറ്റവും വലിയ കമ്പനി എന്ന ഖ്യാതിയിലേക്കാകും ലൂക്കര്‍ എത്തുക.

കോയമ്പത്തൂരില്‍ ഫാക്ടറി

കോയമ്പത്തൂരില്‍ ഫാക്ടറി

കോയമ്പത്തൂരില്‍ കമ്പനി പുതിയൊരു ഫാക്ടറി സ്ഥാപിച്ചിട്ടുണ്ട്. 100 കോടി രൂപ ചെലവിട്ടാണിത്. രാജ്യത്തെ ഏറ്റവും വലിയ എല്‍ഇഡി ഫാക്ടറി കൂടിയണിത്. ഇതോടെ ഉത്പാദന ശേഷിയിലും വന്‍ വര്‍ദ്ധനയുണ്ടായി. ഇപ്പോള്‍ അഞ്ഞൂറ് കോടി രൂപയുടെ ഉത്പാദന ശേഷിയുണ്ട് ലൂക്കറിന്.

ലൂക്കറിന്റെ സാന്നിധ്യം

ലൂക്കറിന്റെ സാന്നിധ്യം

വൈവിധ്യമായ മോഡലുകളും ഡിസൈനുകളും ആണ് ലൂക്കര്‍ ഇലക്ട്രിക് ടെക്‌നോളജീസിന്റെ പ്രത്യേക. രണ്ടായിരത്തി അഞ്ഞൂറോളം മോഡലുകളും ഡിസൈനുകളും ഇവര്‍ക്ക് സ്വന്തമായുണ്ട്. വീടുകള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ആവശ്യമായ ഉത്പന്നങ്ങള്‍ക്കു പുറമേ സ്റ്റേഡിയങ്ങള്‍ക്കും മറ്റും ആവശ്യമായ ലൈറ്റിങ് ഉത്പന്നങ്ങളും ഇവര്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്.

ശ്രദ്ധ നേടിയ ഫാനുകള്‍

ശ്രദ്ധ നേടിയ ഫാനുകള്‍

വൈദ്യുതി ഉപഭോഗം വളരെ കുറവാണ് എന്നതാണ് ലൂക്കര്‍ ഉത്പന്നങ്ങളുടെ പ്രത്യേകത. ഇവരുടെ ഫാനുകള്‍ക്ക് ഇതിനകം തന്നെ ഏറെ ശ്രദ്ധനേടിയിട്ടുണ്ട്. സീലിങ്, എക്‌സ്‌ഹോസ്റ്റ്, പെഡസ്റ്റല്‍ തുടങ്ങി എല്ലാ വിഭാഗം ഫാനുകളും ഇവര്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്. പരിസ്ഥിതി സൗഹൃദവും ചുരുങ്ങിയ വൈദ്യുതി ഉപഭോഗവും ആണ് ലൂക്കറിന്റെ പ്രഖ്യാപിത മുദ്രാവാക്യം.

മികച്ച സാധ്യതകള്‍

മികച്ച സാധ്യതകള്‍

തൊഴില്‍ മേഖലയിലും വലിയ സാധ്യതകളാണ് ലൂക്കര്‍ ഇലക്ട്രിക് ടെക്‌നോളജീസ് തുറന്നിട്ടിരിക്കുന്നത്. ആയിരം പേര്‍ക്ക് ഇപ്പോള്‍ തന്നെ നേരിട്ട് തൊഴില്‍ നല്‍കുന്നുണ്ട്. മൂവായിരത്തില്‍പരം ആളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കുന്നു. വിറ്റുവരവ് ആയിരം കോടിയില്‍ എത്തുമ്പോള്‍ നേരിട്ട് തൊഴില്‍ നല്‍കുന്നവരുടെ എണ്ണത്തില്‍ തന്നെ വലിയ വര്‍ദ്ധനയുണ്ടാകും.

കെഎസ്ആർടിസിയിൽ ജി സ്പാർക്ക്; ജീവനക്കാർക്ക് ശമ്പളവും സർവ്വീസ് വിവരങ്ങളും ഇനി ഓൺലൈനായി

മിനുട്ടുകള്‍ക്കുള്ളില്‍ ആധാര്‍ കാര്‍ഡിലെ മൊബൈല്‍ നമ്പറും, ജനനത്തീയ്യതിയും വിലാസവും തിരുത്താം

English summary

Luker Electric Technologies aims 1,000 crore turnover by 2025

Luker Electric Technologies aims 1,000 crore turnover by 2025.
Story first published: Friday, July 2, 2021, 21:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X