ഇ- കൊമേഴ്സ് രംഗത്തേക്ക് ലുലു: ആദ്യ സെന്റർ അബുദാബിയിൽ, ഭാവിയിൽ കൂടുതൽ രാജ്യങ്ങളിലേക്ക് സേവനം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അബുദാബി: ഇ കൊമേഴ്സ് വിപണിയിൽ പ്രവർത്തനം വിപുലപ്പെടുത്താനൊരുങ്ങി ലുലു ഗ്രൂപ്പ്. യുഎഇയിൽ ആദ്യത്തെ ഇ കൊമേഴ്സ് ഫുൾഫിൽമെന്റ് സെന്ററാണ് ഇതോടെ അബുദാബിയിൽ പ്രവർത്തനമാരംഭിച്ചിട്ടുള്ളത്. ലുലു ഗ്രൂപ്പിന്റെ ചെയർമാൻ എംഎ യൂസഫലിയുടെ സാന്നിധ്യത്തിൽ സോൺസ്കോർപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുൽ അസീസ് ബവാസീറാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.

 

കോഫിഡെ നിയന്ത്രണം ഇനി പുതിയ കൈകളില്‍; മാളവിക ഹെഗ്‌ഡെ സിഇഒ, ആരാണ് മാളവിക

അബുദാബിയിലെ ഐക്കാഡ് സിറ്റിയിലാണ് ഓൺലൈൻ ഡെലിവറിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായുള്ള കേന്ദ്രം ആരംഭിച്ചിട്ടുള്ളത്. ഉപയോക്താക്കൾക്ക് ലോകോത്തര നിലവാരമുള്ള ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുന്നതാണ് ലുലു ഒരുക്കിയിട്ടുള്ള ഓൺലൈൻ പോർട്ടൽ. ആധുനിക സൌകര്യങ്ങളോടെയാണ് അബുദാബിയിലുള്ള ലോജിസ്റ്റിക് സെന്ററും പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. ഉപയോക്താക്കളിലേക്ക് ഏറ്റവും പുതിയ സേവനങ്ങൾ പെട്ടെന്ന് എത്തിക്കുന്നതിന്റെ ഭാഗമായാണ് അബുദാബിയിൽ ലോജിസ്റ്റിക് സെന്ററും ആരംഭിച്ചിട്ടുള്ളത്.

ഇ- കൊമേഴ്സ് രംഗത്തേക്ക് ലുലു: ആദ്യ സെന്റർ അബുദാബിയിൽ, ഭാവിയിൽ കൂടുതൽ രാജ്യങ്ങളിലേക്ക് സേവനം

നിലവിൽ യുഎഇയിൽ ആരംഭിച്ചിട്ടുള്ള ലുലുവിന്റെ ഇ- കൊമേഴ്സ് സേവനങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് എംഎ യൂസഫലി വ്യക്തമാക്കിയിട്ടുണ്ട്. ഇദ്ദേഹത്തിന് പുറമേ ലുലു ഗ്രൂപ്പ് സിഇഒ സൈഫീ രൂപവാല, എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്റഫ് അലി എംഎ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഇതോടെ യുഎഇയിലുള്ളവർക്ക് ലുലു ഷോപ്പിംഗ് ആപ്പ് വഴിയോ www.luluhypermarket.com എന്ന വെബ്സൈറ്റ് വഴിയോ ഷോപ്പിംഗ് ചെയ്യാം.

ഭക്ഷ്യ വസ്തുക്കൾ, പാൽ ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ, ഫാഷൻ എന്നീ വസ്തുക്കൾ പോർട്ടലിലൂടെ ഓർഡർ ചെയ്താൽ വീട്ടിലെത്തിച്ച് നൽകും. ഇതിനായി പ്രത്യേക രൂപ കൽപ്പന ചെയ്തിട്ടുള്ള വാഹനങ്ങളും ലുലു ഒരുക്കിയിട്ടുണ്ട്.

English summary

Lulu group expands their business to E commerce sector

Lulu group expands their business to E commerce sector
Story first published: Monday, December 7, 2020, 18:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X