ഒരാഴ്ചകൊണ്ട് 16% നേട്ടം; അറിയാം ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്‌ഫോളിയോയിലെ ഈ ഫാര്‍മ ഓഹരി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയുടെ വാരന്‍ ബഫെറ്റെന്നാണ് രാകേഷ് ജുന്‍ജുന്‍വാല അറിയപ്പെടുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ഇറങ്ങുന്നവര്‍ ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്‌ഫോളിയോ സ്‌റ്റോക്കുകളില്‍ ഒരു നോട്ടം എന്നും പതിപ്പിക്കാറുണ്ട്. ഇപ്പോഴാണെങ്കില്‍ വിപണി കുതിക്കുകയാണ്. കോവിഡ് പ്രതിസന്ധിയില്‍ ഇന്ത്യന്‍ സമ്പദ്ഘടന പകച്ചുനില്‍ക്കുമ്പോഴും സെന്‍സെക്‌സും നിഫ്റ്റിയും പുതിയ ഉയരങ്ങളിലേക്ക് അനുദിനം ചുവടുവെയ്ക്കുന്നു.

 

ഫാർമ ഓഹരികൾ

കോവിഡ് കാലത്ത് ഫാര്‍മ ഓഹരികളില്‍ നിക്ഷേപം നടത്തണമെന്നാണ് വിപണി വിശാരദന്മാരുടെ പക്ഷം. രാകേഷ് ജുന്‍ജുന്‍വാലയും ഇതു ശരിവെയ്ക്കുന്നുണ്ട്. കാരണം മാര്‍ച്ച് പാദത്തില്‍ ലൂപിന്‍ ലിമിറ്റഡിലുള്ള 1.6 ശതമാനം ഓഹരി പങ്കാളിത്തം ഇദ്ദേഹം നിലനിര്‍ത്തുകയാണുണ്ടായത്. നേരത്തെ, ഡിസംബര്‍ പാദത്തിലും ലൂപിന്‍ കമ്പനിയുടെ 1.6 ശതമാനം ഓഹരികള്‍ ജുന്‍ജുന്‍വാല വിട്ടുകളഞ്ഞിരുന്നില്ല. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര ഫാര്‍മാ കമ്പനിയാണ് ലൂപിന്‍ ലിമിറ്റഡ്.

മാർച്ച് പാദത്തിലെ കണക്കുകൾ

മാര്‍ച്ച് 31 വരെയുള്ള കണക്കുപ്രകാരം രാകേഷ് ജുന്‍ജുന്‍വാലയുടെ പക്കല്‍ ലൂപിന്‍ ലിമിറ്റഡിന്റെ 72.45 ലക്ഷം ഓഹരികളുണ്ട്. കമ്പനിയുടെ മൊത്തം ഓഹരികളുടെ 1.60 ശതമാനം വരുമിത്. വില്‍ക്കപ്പെട്ട ഓഹരികളുടെ എണ്ണം അടിസ്ഥാനപ്പെടുത്തുകയാണെങ്കില്‍ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഇതുവരെ 2.83 ലക്ഷം ലൂപിന്‍ ഓഹരികള്‍ ഇടപാട് ചെയ്യപ്പെട്ടു. എന്‍എസ്ഇയിലാകട്ടെ, കമ്പനിയുടെ 52.91 ലക്ഷം ഓഹരികളും കൈമറിഞ്ഞു.

വിലചരിത്രം

ഇനി ലൂപിന്‍ ഓഹരികളുടെ വില ചരിത്രം പരിശോധിക്കാം. മെയ് നാലിന് 1,057.95 രൂപ എന്ന നിലയിലാണ് ദേശീയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലൂപിന്‍ ഓഹരികള്‍ ക്ലോസ് ചെയ്തത്. മെയ് 11 -ന് (വെള്ളി) എന്‍എസ്ഇയില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ലൂപിന്റെ വിലനിലവാരം 1,228.85 രൂപ. അതായത്, ഒരാഴ്ച്ചകൊണ്ട് ലൂപിന്‍ ഷെയറുകള്‍ ഉയര്‍ന്നത് 170 രൂപയോളം (16 ശതമാനം നേട്ടം).

Also Read: 1 ലക്ഷം രൂപ സമ്പാദ്യം 10 ലക്ഷം രൂപയാക്കി മാറ്റാം, വെറും 6 വര്‍ഷം കൊണ്ട് - അറിയേണ്ടതെല്ലാം

വളർച്ച

കഴിഞ്ഞ വര്‍ഷം ജൂലായില്‍ ഓഹരി വില 828.65 രൂപയിലേക്ക് നിലംപതിച്ച ശേഷമാണ് ലൂപിന്റെ തിരിച്ചുവരവ്. അന്നത്തെ വീഴ്ച്ചയ്ക്ക് ശേഷം 53 ശതമാനത്തോളം വളരാന്‍ കമ്പനിക്ക് സാധിച്ചു. ടെക്‌നിക്കല്‍ ചാര്‍ട്ടുകള്‍ പരിശോധിച്ചാല്‍ ഇപ്പോഴത്തെ നിലയില്‍ നിന്നും 20 ശതമാനം കൂടി കൂടുതല്‍ ഉയരാന്‍ ലൂപിന്‍ ലിമിറ്റഡ് പ്രാപ്തമാണ്.

ചാര്‍ട്ടുകളിലെ 'പോള്‍ ഫ്‌ളാഗ്' ഫോര്‍മേഷന്‍ ശക്തമായ ഉയര്‍ച്ചയ്ക്കുള്ള സൂചനയാണ് നല്‍കുന്നതെന്ന് ഈ രംഗത്തുള്ള വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ബ്രേക്കൗട്ട് 1,226 ഉം പോള്‍ ഉയരം 160 പോയിന്റുമാണ്. അതുകൊണ്ട് വൈകാതെ 1,380 നിലയിലേക്കെത്താന്‍ ലൂപിന് കഴിഞ്ഞേക്കും. ഇതേസമയം, സ്റ്റോപ്പ് ലോസ് 1,200 രൂപയ്ക്ക് താഴെ വെയ്ക്കാന്‍ വിട്ടുപോകരുതെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഡിമാൻഡ് വർധിക്കുന്നു

എന്തുകൊണ്ടാണ് ലൂപിന്‍ ഓഹരികള്‍ കുതിക്കുന്നത്? പലര്‍ക്കും ഈ സംശയമുണ്ടാകും. ജനറിക് മരുന്നുകളുടെ നിര്‍മാണമാണ് ലൂപിന്‍ ലിമിറ്റഡിന്റെ പ്രധാന ബിസിനസ്. കഴിഞ്ഞ ഏതാനും മാസങ്ങളായി അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ജനറിക് മരുന്നുകള്‍ക്ക് ഡിമാന്‍ഡ് കുത്തനെ വര്‍ധിക്കുകയാണ്. ഈ സാഹചര്യം ലൂപിന്റെ ജനറിക് മരുന്നുകള്‍ക്ക് ഭേദപ്പെട്ട വിലനിലവാരം ലഭിക്കാന്‍ കാരണമാകുന്നു.

Also Read: ദിവസം വെറും 100 രൂപ മാറ്റിവെച്ചാല്‍ നിങ്ങള്‍ക്കും നേടാം 20 ലക്ഷം രൂപ - മ്യൂച്വല്‍ ഫണ്ടിനെ കുറിച്ച് അറിയാം

പ്രവചനം

എന്തായാലും ലൂപിന്‍ ഓഹരികളുടെ കുതിപ്പ് ഇനിയും തുടരുമെന്നാണ് വിപണി വിദഗ്ധരുടെ പ്രവചനം. കാരണം സമീപകാലത്തൊന്നും ജനറിക് മരുന്നുകളുടെ ഡിമാന്‍ഡ് കുറയില്ലെന്ന് ഇവര്‍ സൂചിപ്പിക്കുന്നു. അടുത്ത മൂന്നു മുതല്‍ ആറ് മാസംകൊണ്ട് ലൂപിന്റെ ഓഹരി വില 1,370 രൂപ വരെയെത്താന്‍ സാധ്യതയുണ്ടെന്നും ഈ രംഗത്തുള്ള വിദഗ്ധര്‍ പറയുന്നുണ്ട്.

മുകളിലുള്ള ലേഖനം അറിവിനായി മാത്രമുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസോ രചയിതാവോ ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Lupin Limited Shares From Rakesh Jhunjhunwala Portfolio Surge 16 Per Cent In One Week; Know Full Details In Malayalam

Lupin Limited Shares Surge 16 Per Cent In One Week; Know Full Details In Malayalam. Read in Malayalam.
Story first published: Saturday, June 12, 2021, 17:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X