യൂസഫലി ജമ്മു കശ്മീരിലേക്കും ; ശ്രീനഗറില്‍ ഭക്ഷ്യസംസ്‌കരണ ശാല തുടങ്ങാന്‍ ലുലു ഗ്രൂപ്പ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മലയാളികളുടെ യശസ്സ് വാനോളം ഉയര്‍ത്തിയ വ്യവസായിയാണ് എംഎ യൂസഫലി. ഗള്‍ഫ് നാടുകളില്‍ യൂസഫലിയുടെ പേര് തന്നെ അത്രയും പ്രധാനപ്പെട്ടതാണ്. ഇന്ത്യയിലും യൂസഫലിയുടെ നേതൃത്വത്തിലുള്ള ബിസിനസ് സംരംഭങ്ങള്‍ ചെറുതല്ല.

 

എന്തായാലും ബിസിനസ് സാമ്രാജ്യം കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് എംഎ യൂസഫലിയും ലുലു ഗ്രൂപ്പും. ശ്രീനഗറില്‍ ലുലു ഗ്രൂപ്പ് ഭക്ഷ്യ സംസ്‌കരണശാല തുടങ്ങും എന്നാണ് വാര്‍ത്ത. വിശദാംശങ്ങള്‍...

കാര്‍ഷികോത്പന്നങ്ങള്‍ക്കായി

കാര്‍ഷികോത്പന്നങ്ങള്‍ക്കായി

ജമ്മു കശ്മീരില്‍ നിന്നുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ സംഭരിക്കുക എന്നതാണ് ലക്ഷ്യം. ഇതിന് വേണ്ടിയാണ് ശ്രീനഗറില്‍ ലുലു ഗ്രൂപ്പ് ഭക്ഷ്യ സംസ്‌കരണ ശാല തുറക്കുന്നത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി തന്നെയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

മോദിക്ക് കൊടുത്ത വാഗ്ദാനം

മോദിക്ക് കൊടുത്ത വാഗ്ദാനം

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നല്‍കിയ വാഗ്ദാനം ആണ് ഇത് വഴി നിറവേറ്റുന്നത് എന്നും യൂസഫലി വ്യക്തമാക്കി. 2019 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദര്‍ശിച്ചപ്പോള്‍ ആയിരുന്നു ഇത്തരമൊരു നിക്ഷേപ വാഗ്ദാനം നല്‍കിയത് എന്ന് യൂസഫലി പറഞ്ഞു.

ഫുഡ് സെക്യൂരിറ്റി സമ്മിറ്റ്

ഫുഡ് സെക്യൂരിറ്റി സമ്മിറ്റ്

ദുബായില്‍ നടന്ന യുഎഇ- ഇന്ത്യ ഫുഡ് സെക്യൂരിറ്റി സമ്മിറ്റില്‍ ആണ് യൂസഫലി ഇക്കാര്യം വ്യക്തമാക്കിയത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടേയും ഇന്‍വെസ്റ്റ് ഇന്ത്യയുടേയും സഹകരണത്തോടെ ദുബായിലെ കോണ്‍സുലേറ്റ് ജനറല്‍ ആയിരുന്നു സമ്മിറ്റ് സംഘടിപ്പിച്ചത്.

 400 ടണ്‍ ആപ്പിള്‍

400 ടണ്‍ ആപ്പിള്‍

ഈ കൊവിഡ് കാലത്തും ജമ്മു കശ്മീരില്‍ നിന്ന് ലുലു ഗ്രൂപ്പ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്തത്. ആപ്പിള്‍ മാത്രമല്ല, കുങ്കുമവും കശ്മീരില്‍ നിന്ന് ഗള്‍ഫിലേക്ക് ലുലു ഗ്രൂപ്പ് ഇറക്കുമതി ചെയ്യുന്നുണ്ട്. പുതിയ സംസ്‌കരണ കേന്ദ്രം തുറക്കുന്നതോടെ കൂടുതല്‍ ഉത്പന്നങ്ങള്‍ ഗള്‍ഫിലേക്ക് ഇറക്കുമതി ചെയ്യാന്‍ ലുലു ഗ്രൂപ്പിന് സാധിക്കും.

 അറുപത് കോടി രൂപ

അറുപത് കോടി രൂപ

ശ്രീനഗറിലെ ഭക്ഷ്യ സംസ്‌കരണ കേന്ദ്രത്തിനായി ആദ്യ ഘട്ടത്തില്‍ അറുപത് കോടി രൂപ ആയിരിക്കും യൂസഫലിയുടെ ലുലു ഗ്രൂപ്പ് നിക്ഷേപിക്കുക. ആദ്യ ഘട്ടത്തില്‍ തന്നെ മൂന്നൂറില്‍ പരും ആളുകള്‍ക്ക് നേരിട്ട് തൊഴില്‍ ലഭ്യമാക്കും. പരോക്ഷ തൊഴില്‍ ഇതിലും അധികമായിരിക്കും.

ഭക്ഷ്യ ഇറക്കുമതി

ഭക്ഷ്യ ഇറക്കുമതി

ഇന്ത്യയില്‍ ഭക്ഷ്യ വസ്തുക്കള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യുന്നവരില്‍ വമ്പന്‍മാരാണ് ലുലു ഗ്രൂപ്പ്. എന്തായാലും ആപ്പിളും മറ്റ് പഴ വര്‍ഗ്ഗങ്ങളും ലഭ്യമാക്കുന്നതിനായി ഫ്രൂട്ട് മാസ്റ്റര്‍ അഗ്രോ ഫ്രെഷ് ജമ്മു കശ്മീരുമായി ലുലു ഗ്രൂപ്പ് ധാരണാപത്രത്തില്‍ ഒപ്പിട്ടുകഴിഞ്ഞു.

English summary

MA Yusuff Ali's Lulu group to set up food processing unit in Srinagar

MA Yusuff Ali's Lulu group to set up food processing unit in Srinagar.
Story first published: Saturday, December 12, 2020, 14:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X