1.7 ബില്യണ്‍ യുഎസ് ഡോളര്‍ സംഭാവന നൽകി ആമസോണ്‍ സിഇഒയുടെ മുന്‍ ഭാര്യ മക്കെന്‍സി സ്‌കോട്ട്‌

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യ സംരക്ഷണം, എല്‍ജിബിടി അവകാശങ്ങള്‍, വംശീയ നീതി തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഗ്രൂപ്പുകള്‍ക്ക് 1.7 ബില്യണ്‍ യുഎസ് ഡോളര്‍ സംഭാവന ചെയ്തതായി ആമസോണ്‍ സിഇഒ ജെഫ് ബെസോസിന്റെ മുന്‍ ഭാര്യ മക്കെന്‍സി സ്‌കോട്ട് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം ബെസോസില്‍ നിന്ന് വിവാഹ മോചനം നേടിയ ശേഷം തന്റെ കുടുംബപ്പേര് മാറ്റിയെന്ന് പറഞ്ഞ സ്‌കോട്ട്, തന്റെ സമ്പത്തിന്റെ ഭൂരിഭാഗവും അവ സൃഷ്ടിക്കാന്‍ സഹായിച്ച സമൂഹത്തിന് തിരികെ നല്‍കുമെന്ന് പ്രതിജ്ഞ എടുത്തതായി 'മീഡിയം' എന്നൊരു ഓണ്‍ലൈന്‍ പബ്ലിഷിംഗ് പ്ലാറ്റ്‌ഫോമില്‍ പങ്കിട്ട പോസ്റ്റില്‍ വ്യക്തമാക്കി.

 

60.4 ബില്യണ്‍ ഡോളറാണ് 50 -കാരിയായ മക്കെന്‍സി സ്‌കോട്ടിന്റെ ആസ്തി. ബ്ലൂംബര്‍ഗ് ശതകോടീശ്വര സൂചികയില്‍ 13-ാം സ്ഥാനക്കാരിയാണ് മക്കെന്‍സി സ്‌കോട്ട്. 'പലരേയും പോലെ, 2020 -ന്റെ ആദ്യ പകുതി വളരെ ആശങ്കാജനകമായാണ് ഞാന്‍ കാണുന്നത്. നമ്മുടെ വ്യവസ്ഥകളിലെ അസമത്വം തുറന്നുകാട്ടുന്നതിനുള്ള പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനോ ഈ അസന്തുലിതാവസ്ഥയിലുള്ള ഒരു നാഗരികത അന്യായമായി മാത്രമല്ല, അസ്ഥിരമാണെന്ന വസ്തുതയിലേക്ക് നമ്മെ ഉണര്‍ത്തുന്നതിനോ ജീവിതം ഒരിക്കലും തടയില്ല,' അവര്‍ വ്യക്തമാക്കി.

ജിയോ ഫൈബറില്‍ 1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങി ഖത്തര്‍ നിക്ഷേപ അതോറിറ്റി

1.7 ബില്യണ്‍ യുഎസ് ഡോളര്‍ സംഭാവന നൽകി ആമസോണ്‍ സിഇഒയുടെ മുന്‍ ഭാര്യ മക്കെന്‍സി സ്‌കോട്ട്‌

വംശീയ സമത്വത്തിനായി പോരാടുന്നതിന് 586 ദശലക്ഷം യുഎസ് ഡോളറും കാലാവസ്ഥ വ്യതിയാനത്തിനെതിരെ പോരാടുന്നതിന് 125 ദശലക്ഷം യുഎസ് ഡോളറും നീക്കിവെച്ചിട്ടുണ്ടെന്ന് സ്‌കോട്ടിന്റെ പോസ്റ്റ് വ്യക്തമാക്കുന്നു. എന്‍എഎസിപി ലീഗല്‍ ഡിഫന്‍സ് ആന്‍ഡ് എജ്യുക്കേഷണല്‍ ഫണ്ട്, ജോര്‍ജ് ഡബ്ല്യു ബുഷ് പ്രസിഡന്‍ഷ്യല്‍ സെന്റര്‍, അഡ്വാന്‍സ്‌മെന്റ് പ്രൊജക്റ്റ്, എജ്യുക്കേറ്റ് ഗേള്‍സ് എന്നിവായാണ് സംഭാവന സ്വീകരച്ച ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ചില ഗ്രൂപ്പുകളെന്ന് ദ് ഹില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോകത്തിലെ ഏറ്റവും ധനികനായ ജെഫ് ബെസോസും സ്‌കോട്ടും തമ്മിലുളള വിവാഹമോചനം, ബെസോസിന്റെ 25 ശതമാനം ഓഹരികള്‍ അവര്‍ക്ക് ലഭിക്കാന്‍ കാരണമായെന്നും ഇത് സ്‌കോട്ടിനെ ലോകത്തെ ഏറ്റവും ധനികരായ സ്ത്രീകളില്‍ ഒരാളായി മാറ്റിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ സ്‌കോട്ട് ഗിവിംഗ് പ്ലെഡ്ജില്‍ ഒപ്പുവച്ചിരുന്നു.

 

വളരെ സമ്പന്നരായ ആളുകള്‍ അവരുടെ സമ്പത്തിന്റെ ഭൂരിഭാഗവും കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പ്രചാരണ പരിപാടിയാണ് ഗിവിംഗ് പ്ലെഡ്ജ്. 2010 -ല്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും ഭാര്യ മെലിന്‍ഡ ഗേറ്റ്‌സുമാണ് ഇത് സ്ഥാപിച്ചത്.

English summary

mackenzie scott ex-wife of amazon ceo jeff bezos donates usd 1.7 billion for social causes | 1.7 ബില്യണ്‍ യുഎസ് ഡോളര്‍ സംഭാവന നൽകി ആമസോണ്‍ സിഇഒയുടെ മുന്‍ ഭാര്യ മക്കെന്‍സി സ്‌കോട്ട്‌

mackenzie scott ex-wife of amazon ceo jeff bezos donates usd 1.7 billion for social causes
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X