മഹീന്ദ്ര ഡിസംബർ ഓഫർ, വാഹനങ്ങൾക്ക് 3.06 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഹീന്ദ്ര ആൻഡ് മഹീന്ദ്ര തങ്ങളുടെ ജനപ്രിയ കാറുകൾക്ക് ഡിസംബർ ഓഫറുകളുമായി രംഗത്ത്. എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്കൌണ്ട് എന്നിവ ഉൾപ്പെടുന്ന വിവിധ ഡിസ്കൗണ്ടുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഈ ഓഫറുകൾ മഹീന്ദ്രയുടെ ഏറ്റവും പുതിയ എസ്‌യുവി ആയ താറിന് ലഭിക്കില്ല. ഈ മാസം അവസാനം വരെ കമ്പനി കിഴിവുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.

 

എക്‌സ്‌യുവി 500

എക്‌സ്‌യുവി 500

എക്‌സ്‌യുവി 500 വാങ്ങുന്നയാൾക്ക് 12,200 രൂപ വരെ ക്യാഷ് ഓഫറും 20,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറും ലഭിക്കും. കാറിൽ ലഭ്യമായ കോർപ്പറേറ്റ് ഓഫറിന് എസ്‌യുവിയുടെ വില 9,000 രൂപ കുറയ്ക്കാൻ കഴിയും. എസ്‌യുവിയിൽ ലഭ്യമായ മറ്റ് ഓഫറുകൾക്ക് 10,000 രൂപ അധികമായി ലഭിക്കും.

എക്സ് യുവി 300

എക്സ് യുവി 300

സബ്-4 എം കോംപാക്റ്റ് എസ്‌യുവിയിൽ 25,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫർ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ, ബി‌എസ്‌ 6 കംപ്ലയിന്റ് എക്‌സ്‌യുവി 300ൽ മഹീന്ദ്ര 4,500 രൂപയുടെ കോർപ്പറേറ്റ് ഓഫറും നൽകുന്നുണ്ട്.

അടുത്ത വ‍ർഷം 7.15% വരെ പലിശ നേടാം, കൈയിലുള്ള കാശ് നിക്ഷേപിക്കാൻ ഏറ്റവും മികച്ച സേവിംഗ്സ് അക്കൗണ്ടുകൾ

സ്കോർപിയോ

സ്കോർപിയോ

സ്കോർപിയോയ്ക്ക് 4,800 രൂപ വരെ ക്യാഷ് ഓഫർ വാഗ്ദാനം ചെയ്യുന്നുണ്ട്. 15,000 രൂപ വരെ എക്സ്ചേഞ്ച് ഓഫർ ഡിസ്കൌണ്ടും മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നുണ്ട്. കോർപ്പറേറ്റ് ഓഫറുകളായി 4,500 രൂപ കിഴിവ് ലഭിക്കും. മറ്റ് ഓഫറുകളിൽ 10,000 രൂപ വരെ കിഴിവ് ഉൾപ്പെടുന്നു.

2020 ലെ മികച്ച മ്യൂച്വൽ ഫണ്ടുകൾ ഏതൊക്കെ? കാശിറക്കും മുമ്പ് അറിയണം ഇക്കാര്യങ്ങൾ

കെയുവി100 എൻഎക്സ്ടി

കെയുവി100 എൻഎക്സ്ടി

കെയുവി100 എൻഎക്സ്ടി വാങ്ങുന്നവർക്ക് കാറുകൾക്ക് 38,055 രൂപ വരെ കിഴിവ് ലഭിക്കും. 20,000 രൂപ എക്സ്ചേഞ്ച് ഓഫർ ഡിസ്കൗണ്ടും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. കോർപ്പറേറ്റ് ഓഫറായി 4,000 രൂപ അധിക കിഴിവ് ലഭിക്കും.

ദമ്പതികളുടെ നിസ്വാർത്ഥ സേവനത്തിന് വ്യവസായി ആനന്ദ് മഹീന്ദ്ര നൽകിയ സമ്മാനം 4 ലക്ഷം രൂപ

ബൊലേറോ

ബൊലേറോ

ബിഎസ് 6 ബൊലേറോ 10,000 രൂപ വരെ എക്സ്ചേഞ്ച് ഓഫർ കിഴിവോടെ വിൽക്കും. 4,000 രൂപയുടെ കോർപ്പറേറ്റ് കിഴിവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

മരാസോ

മരാസോ

15,000 രൂപ വരെ ക്യാഷ് ഓഫറാണ് മരാസോയ്ക്ക് ലഭിക്കുക. എക്‌സ്‌ചേഞ്ച് ഓഫർ ഡിസ്‌കൗണ്ട് 15,000 രൂപ ലഭിക്കും. 6,000 രൂപയുടെ കോർപ്പറേറ്റ് ഓഫറും കമ്പനി നൽകുന്നുണ്ട്.

അൽടുറാസ് ജി 4

അൽടുറാസ് ജി 4

മറ്റ് മഹീന്ദ്ര കാറുകൾക്കിടയിൽ ഏറ്റവും കൂടുതൽ കിഴിവുകൾ ലഭിക്കുന്നത് അൽടുറാസ് ജി 4നാണ്. 2,20,000 രൂപ വരെ ക്യാഷ് ഓഫറാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 50,000 രൂപ വരെ എക്സ്ചേഞ്ച് ഓഫറും കമ്പനി നൽകുന്നു. എസ്‌യുവിയിലെ കോർപ്പറേറ്റ് ഓഫർ 16,000 രൂപ വരെയും മറ്റ് ഓഫറുകളായി 20,000 രൂപ അധിക കിഴിവും ലഭിക്കും. അൽടുറാസിന് ലഭിക്കുന്ന മൊത്തം കിഴിവ് 3.06 ലക്ഷമാണ്.

English summary

Mahindra December Offer, Discounts On Vehicles Up To Rs 3.06 Lakh | മഹീന്ദ്ര ഡിസംബർ ഓഫർ, വാഹനങ്ങൾക്ക് 3.06 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

Mahindra & Mahindra launches December deals on popular cars. The company offers a variety of discounts, including exchange bonuses and corporate discounts. Read in malayalam.
Story first published: Monday, December 14, 2020, 17:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X