മഹീന്ദ്ര മെഗാ ഓഫർ; സർക്കാർ ജീവനക്കാർക്ക് വമ്പൻ ഡിസ്കൌണ്ട്, 799 രൂപയുടെ മുതൽ ഇഎംഐ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉത്സവ സീസണിൽ വിൽപ്പന വർധിപ്പിക്കുന്നതിനായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം) സർക്കാർ ജീവനക്കാർക്കായി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു. ഏറ്റവും പുതിയ ആനുകൂല്യങ്ങളിൾ അനുസരിച്ച് 11,500 രൂപ വരെ അധിക ക്യാഷ് ഡിസ്കൗണ്ട്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര വാഹനങ്ങൾ വാങ്ങുന്നതിനുള്ള വായ്പ പലിശ നിരക്കിൽ കുറവ് എന്നിങ്ങനെ നിരവധി ഓഫറുകളുമായാണ് കമ്പനി രംഗത്തെത്തിയിരിക്കുന്നത്.

 

സർക്കാർ 2.0

സർക്കാർ 2.0

'സർക്കാർ 2.0' എന്ന പേരിലുള്ള ഈ പദ്ധതി അനുസരിച്ച് എല്ലാ സർക്കാർ ജീവനക്കാർക്കും 11,500 രൂപ വരെ കിഴിവ്, സീറോ പ്രോസസ്സിംഗ്, ഫോർക്ലോഷർ ഫീസ്, 7.25 ശതമാനം മുതൽ കുറഞ്ഞ പലിശനിരക്ക് എന്നിവയ്ക്ക് അർഹതയുണ്ടെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ദമ്പതികളുടെ നിസ്വാർത്ഥ സേവനത്തിന് വ്യവസായി ആനന്ദ് മഹീന്ദ്ര നൽകിയ സമ്മാനം 4 ലക്ഷം രൂപ

വായ്പ ഇളവുകൾ

വായ്പ ഇളവുകൾ

ഒന്നിലധികം ഫിനാൻസ് പങ്കാളികളുള്ള എട്ട് വർഷം വരെയുള്ള ഏറ്റവും ഉയർന്ന കാലാവധിയിലുള്ള വായ്പകളും ഈ ഇടപാടിൽ ഉൾപ്പെടുന്നു. വ്യക്തിഗത യൂട്ടിലിറ്റി വാഹനങ്ങൾക്ക് പ്രതിമാസം ഇഎംഐകൾ ഒരു ലക്ഷത്തിന് 799 രൂപ മുതൽ ആരംഭിക്കുന്നു. ഇവയിൽ ചിലത് വിവിധ ധനകാര്യ സ്ഥാപനങ്ങൾ വഴിയാണ് വാഗ്ദാനം ചെയ്യുന്നത്, ഈ ഓഫറുകൾ ലഭിക്കുന്നതിന് ഉപഭോക്താക്കൾ അടുത്തുള്ള ഡീലറുമായി ബന്ധപ്പെടേണ്ടതുണ്ട്.

ഇഎംഐ

ഇഎംഐ

തൽക്ഷണ ഇഎംഐ സൗകര്യങ്ങൾ നൽകുന്നതിന് കമ്പനി സാമ്പത്തിക സാങ്കേതിക കമ്പനികളുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഡോർ സ്റ്റെപ് സേവനങ്ങളും കോൺടാക്റ്റ്ലെസ് പേയ്മെന്റ് ഓപ്ഷനുകളും മഹീന്ദ്ര ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. മുകളിൽ സൂചിപ്പിച്ച എല്ലാ ഓഫറുകളും മഹീന്ദ്രയുടെ മുഴുവൻ ഉൽപ്പന്നങ്ങൾക്കും ബാധകമാണ്.

എച്ച്ഡിഎഫ്സി ബാങ്കിൽ അക്കൌണ്ടുള്ളവർക്ക് ബംബർ ഓഫറുകൾ നേടാം, എങ്ങനെ?

ദീപാവലി വിൽപ്പന

ദീപാവലി വിൽപ്പന

ദീപാവലി വിൽപ്പനയുടെ ഭാഗമായി നവംബർ 7 മുതൽ നവംബർ 9 വരെ 500 പുതിയ താർ എസ്‌യുവികൾ വിതരണം ചെയ്യുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര അറിയിച്ചു. പുതിയ താറിനുള്ള ബുക്കിംഗ് ആരംഭിച്ച് ഒരു മാസത്തിനുള്ളിൽ 20,000 പേരാണ് വാഹനം ബുക്ക് ചെയ്തത്. താർ കമ്പനിയുടെ പ്രതീക്ഷകളെയും ഉൽപാദന ശേഷിയെയും മറികടന്നുവെന്ന് എം & എം ഓട്ടോമോട്ടീവ് ഡിവിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വീജയ് നക്ര പറഞ്ഞു.

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ നാളെ മുതൽ; പ്രൈം അംഗങ്ങൾക്ക് ഇന്ന് മുതൽ ഡിസ്കൌണ്ടുകൾ

English summary

Mahindra Mega Offer; Big Discounts For Government Employees, EMI From Rs 799 | മഹീന്ദ്ര മെഗാ ഓഫർ; സർക്കാർ ജീവനക്കാർക്ക് വമ്പൻ ഡിസ്കൌണ്ട്, 799 രൂപയുടെ മുതൽ ഇഎംഐ

Mahindra & Mahindra (M&M) has announced special offers for government employees to boost sales during the festive season. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X