വരുമാനത്തില്‍ വമ്പന്‍ വര്‍ധനവ്; 100 ബില്യണ്‍ ഡോളര്‍ ക്ലബ്ബിലെത്തി മാര്‍ക്ക് സുക്കര്‍ബര്‍ഗ്‌

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടിക് ടോക്ക് എതിരാളിയായ റീല്‍സിന്റെ പ്രകാശനത്തെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം ഫെയ്‌സ്ബുക്കിനെ റൊക്കോര്‍ഡ് ഉയരത്തിലെത്തിച്ച ശേഷം, ഇക്കഴിഞ്ഞ വ്യാഴാഴ്ച ഇതാദ്യമായി മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ആസ്തി 100 മില്യണ്‍ ഡോളര്‍ കടന്നു. ഇതോടെ 36 വയസുകാരനായ സുക്കര്‍ബര്‍ഗ്, ബ്ലൂംബെര്‍ഗ് ശതകോടീശ്വര സൂചിക പ്രകാരം നിലവിലെ സെന്റിബില്യണയര്‍ പദവിയിലുള്ള ജെഫ് ബെസോസ്, ബില്‍ ഗേറ്റ്‌സ് എന്നിവരോടൊപ്പം ചേരുന്നു. ഫെയ്‌സ്ബുക്കിലെ 13 ശതമാനം ഓഹരിയില്‍ നിന്നാണ് സ്ഥാപകനായ സക്കര്‍ബര്‍ഗിന് ഈ ഭാഗ്യം ലഭിച്ചത്. അമേരിക്കയിലെ ഏറ്റവും വലിയ സാങ്കേതിക കമ്പനികളുടെ സ്ഥാപകര്‍ ഈ വര്‍ഷം സമ്പത്ത് വര്‍ധിപ്പിക്കുന്ന കാഴ്ചയ്ക്കാണ് ബിസിനസ് ലോകം സാക്ഷിയായത്.

അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ അതിവേഗം ചുരുങ്ങുന്നുവെങ്കിലും, കൊറോണ വൈറസ് മഹാമാരി ഓണ്‍ലൈന്‍ സേവനങ്ങളിലേക്കും മറ്റും ആളുകളെ നയിച്ചത് ഇവര്‍ക്ക് മുതല്‍ക്കൂട്ടായി. മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഈ വര്‍ഷം 22 ബില്യണ്‍ ഡോളര്‍ നേടിയപ്പോള്‍, ആമസോണ്‍ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ് 75 ബില്യണ്‍ ഡോളറിലധികം വരുമാനം നേടി. അഞ്ച് വലിയ അമേരിക്കന്‍ സാങ്കേതിക കമ്പനികളായ ആപ്പിള്‍, ആമസോണ്‍, ആല്‍ഫബെറ്റ്, മൈക്രോസോഫ്റ്റ് എന്നിവയ്ക്ക് നിലവില്‍ യുഎസ് മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 30 ശതമാനത്തിന് തുല്യമായ വിപണി മൂല്യങ്ങളുണ്ട്. അതായത്, 2018 അവസാനത്തോടെ ഉണ്ടായിരുന്നതിന്റെ ഇരട്ടിയോളം.

 വരുമാനത്തില്‍ വമ്പന്‍ വര്‍ധനവ്; 100 ബില്യണ്‍ ഡോളര്‍ ക്ലബ്ബിലെത്തി മാര്‍ക്ക് സുക്കര്‍ബര്‍ഗ്‌

 

അതേസമയം, കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തില്‍ 'മോശപ്പെട്ട സമ്പത്ത് നേട്ടങ്ങള്‍' എന്ന് വിളിക്കുന്ന നികുതി ചുമത്തുന്നതിനുള്ള നിയമനിര്‍മ്മാണം അവതരിപ്പിക്കാന്‍ യുഎസ് സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. 'മെയ്ക്ക് ബില്യണയര്‍സ് പേ ആക്റ്റ്' മാര്‍ച്ച് 18 മുതല്‍ വര്‍ഷാവസാനം വരെയുള്ള, സമ്പന്നരുടെ മൊത്തം ആസ്തിയും 60 ശതമാനം നികുതി ചുമത്തുകയും വരുമാനം എല്ലാ അമേരിക്കക്കാരുടെയും ആരോഗ്യ പരിരക്ഷാ ചെലവുകള്‍ക്കായി ഉപയോഗിക്കുകയും ചെയ്യും. 2004-ല്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാല ഡോര്‍ റൂമില്‍ നിന്ന് സമൂഹ മാധ്യമ ഭീമനായ ഫെയ്‌സ്ബുക്ക് സ്ഥാപിച്ച സുക്കര്‍ബര്‍ഗ്, തന്റെ ജീവിതകാലത്ത് 99 ശതമാനം ഫെയ്‌സ്ബുക്ക് ഓഹരികളും നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കി. വിദേശരാജ്യങ്ങളില്‍ പോലും ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയവരില്‍ ടെക് ഭീമന്മാരായ ഫെയ്‌സ്ബുക്ക് ഉള്‍പ്പെടുന്നുണ്ട്.

English summary

mark zuckerberg net worth passed usd 100 bn and joins centibillionaire club | വരുമാനത്തില്‍ വമ്പന്‍ വര്‍ധനവ്; 100 ബില്യണ്‍ ഡോളര്‍ ക്ലബ്ബിലെത്തി മാര്‍ക്ക് സുക്കര്‍ബര്‍ഗ്‌

mark zuckerberg net worth passed usd 100 bn and joins centibillionaire club
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X