ആഗോളതലത്തില്‍ 7 ബില്യണ്‍ ഉപയോക്താക്കള്‍; സമൂഹ മാധ്യമ വിപണി സുക്കര്‍ബര്‍ഗ് മയം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമൂഹ മാധ്യമരംഗത്ത് ഫെയ്‌സ്ബുക്കിനൊപ്പം ചുവടുവച്ചതിനുശേഷം, മാര്‍ക്ക് സുക്കര്‍ബര്‍ഗ് വര്‍ഷങ്ങളായി സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെ കാറ്റലോഗ് വിപുലീകരിച്ച് പുതിയവ സമാരംഭിക്കുകയോ അല്ലെങ്കില്‍ സ്ഥാപിതമായ പ്ലാറ്റ്‌ഫോമുകള്‍ സ്വന്തമാക്കുകയോ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍, ഉപയോക്താക്കള്‍ക്ക് വേണ്ടി കടുത്ത മത്സരമാണ് മേഖലയില്‍ നേരിട്ടത്.

 

ഫെയ്‌സ്ബുക്ക്

'ബൈ ഷെയേഴ്‌സ്' ശേഖരിച്ച വിവരങ്ങള്‍ സൂചിപ്പിക്കുന്നത്, 2020 ജൂലൈയിലെ കണക്കനുസരിച്ച് സുക്കര്‍ബര്‍ഗിന്റെ നിയന്ത്രണത്തിലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമുകള്‍ക്ക് 6.98 ബില്യണ്‍ ഉപയോക്താക്കളുടെ ആക്‌സസ് ഉണ്ടെന്നാണ് പറയപ്പെടുന്നത്. മിക്ക സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമുകളിലും, ഒരു വ്യക്തിയ്ക്ക് ഉപയോക്താവായി വര്‍ഗീകരിച്ചിരിക്കുന്ന ഒന്നിലധികം അക്കൗണ്ടുകള്‍ ഉണ്ടായിരിക്കാമെന്നത് എടുത്തുപറയേണ്ടതാണ്. 2.6 ബില്യണ്‍ ഉപയോക്താക്കളുള്ള ഫെയ്‌സ്ബുക്കാണ് പട്ടികയില്‍ ഒന്നാമത് (ആഗോള ജനസംഖ്യയുടെ 34.66%). ഉപയോക്താക്കളുടെ കാര്യത്തില്‍ മുന്‍പന്തിയിലുള്ള സമൂഹ മാധ്യമമാണ് ഫെയ്‌സ്ബുക്ക് എന്നത് എടുത്തപറയേണ്ട ഒന്നാണ്.

വാട്‌സാപ്പ്

സുക്കര്‍ബര്‍ഗിന്റെ നേതൃത്വത്തില്‍ തന്നെയുള്ള വാട്‌സാപ്പ് ആണ് പട്ടികയില്‍ രണ്ടാമതും. ഏകദേശം രണ്ട് ബില്യണ്‍ സജീവ ഉപയോക്താക്കളാണ് വാട്‌സാപ്പിനുള്ളത്. പട്ടികയില്‍ നാലാമതുള്ള ഫെയ്‌സ്ബുക്ക് മെസഞ്ചറിന് 1.3 ബില്യണ്‍ ഉപയോക്താക്കളും ആറാമതുള്ള ഇന്‍സ്റ്റഗ്രാമിന് 1.08 ബില്യണ്‍ ഉപയോക്താക്കളുമുണ്ട്. ആഗോളതലത്തിലെ പ്രമുഖ 15 സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമുകളിലെ സജീവ ഉപയോക്താക്കളുടെ എണ്ണമാണ് ബൈ ഷെയേഴ്‌സ് റിസര്‍ച്ച് അവലോകനം ചെയ്തത്. ലഭ്യമായ ഡാറ്റ പ്രകാരം മികച്ച 15 സമൂഹ മാധ്യമങ്ങള്‍ മൊത്തം 14.6 ബില്യണ്‍ ഉപയോക്താക്കളെ നിയന്ത്രിക്കുന്നതായി പഠനം വ്യക്തമാക്കുന്നു.

ഫെയ്‌സ്ബുക്ക് ഒരു കുത്തകയാണോ?

ഫെയ്‌സ്ബുക്ക് ഒരു കുത്തകയാണോ?

സുക്കര്‍ബര്‍ഗിന് കീഴിലുള്ള സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ ഒരു വലിയ ഉപഭോക്തൃ അടിത്തറയെ നിയന്ത്രിക്കുന്നു. കാരണം, മാതൃസ്ഥാപനമായ ഫെയ്‌സ്ബുക്ക്, തങ്ങളുടെ എതിരാളികളുടെ സവിശേഷതകള്‍ അഥവാ ഫീച്ചേഴ്‌സ് സ്വന്തമാക്കാനോ അവയുമായി സഹകരിക്കാനോ നിരന്തരം ശ്രമിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, സ്‌നാപ്ചാറ്റില്‍ നിന്ന് മിക്ക ഫീച്ചറുകളും പകര്‍ത്താന്‍ ഫെയ്‌സ്ബുക്കിന് സാധിച്ചിട്ടുണ്ട്. സ്റ്റോറികളുടെ സവിശേഷതകള്‍, ഫോട്ടോ സന്ദേശങ്ങള്‍ എന്നിവ ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍, വാട്‌സാപ്പ് എന്നീ പ്ലാറ്റ്‌ഫോമുകളില്‍ ചേര്‍ത്തു.

ബിസിനസ്

ഈ നീക്കം സ്‌നാപ്ചാറ്റിലേതിന് സമാനമായ ബിസിനസ് മോഡലുകളാക്കി ഫെയ്‌സ്ബുക്ക് ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷനുകളെ മാറ്റി. ഫെയ്‌സ്ബുക്കിന് കീഴിലുള്ള സമൂഹ മാധ്യമങ്ങള്‍ മേഖലയില്‍ ആധിപത്യം പുലര്‍ത്തുന്നതിനാല്‍, വ്യവസായം കടുത്ത മത്സരത്തിലേക്ക് നീങ്ങുകയാണോ എന്നുള്ള ചോദ്യം മിക്കവരിലും ഉയര്‍ന്നു. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിലെ മത്സരത്തില്‍ ഫെയ്‌സ്ബുക്കും അതിന് കീഴിലുള്ള ആപ്ലിക്കേഷനുകള്‍ ബഹുദൂരം മുന്നിലായതിനാല്‍, ഇവര്‍ക്ക് പ്രധാന എതിരാളികളില്ലെന്നാണ് വിമര്‍ശകര്‍ വിശ്വസിക്കുന്നത്.

ഫെയ്‌സ്ബുക്ക് എതിരാളികളും ടിക് ടോക്ക് മുന്നേറ്റവും

ഫെയ്‌സ്ബുക്ക് എതിരാളികളും ടിക് ടോക്ക് മുന്നേറ്റവും

ഫെയ്‌സ്ബുക്ക് ആപ്ലിക്കേഷനുകള്‍ ആധിപത്യത്തോടെ തുടരുകയാണെങ്കിലും, മേഖലയിലെ മറ്റു എതിരാളികളില്‍ നിന്ന് കടുത്ത മത്സരമാണ് ഉയരുന്നത്. ഉദാഹരണത്തിന്, വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബിന് ആഗോളതലത്തില്‍ രണ്ട് ബില്യണ്‍ ഉപയോക്താക്കളാണുള്ളത്. ഈ പ്ലാറ്റ്‌ഫോമില്‍ വെല്ലുവിളി ഉയര്‍ത്താന്‍ യോഗ്യമായ ഒരു ഉല്‍പ്പന്നം ഫെയ്‌സ്ബുക്ക് ഇതുവര കണ്ടെത്തിയിട്ടില്ല എന്നത് കമ്പനിയ്ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നു. അതിവേഗം വളരുന്ന മറ്റൊരു പ്ലാറ്റ്‌ഫോമായ ടിക് ടോക് ഇതിനകം തന്നെ വിവിധ മേഖലകളില്‍ ഫെയ്‌സ്ബുക്കിനെ മറികടന്നിരിക്കുന്നു.

ടിക് ടോക്ക്

2017-ലാണ് സമാരംഭിച്ചതെങ്കിലും, ടാര്‍ജറ്റ് പ്രേക്ഷകരിലെ ജനറേഷന്‍ Z മേഖലയിലേക്ക് വരുമ്പോള്‍ ടിക് ടോക്ക്, ഫെയ്‌സ്ബുക്കിന് മേല്‍ ആധിപത്യം പുലര്‍ത്തുന്നു. ഈ പ്രായത്തിലുള്ളവരുടെ ഇഷ്ടങ്ങളും മുന്‍ഗണനകളും ഫെയ്‌സ്ബുക്കിനേക്കാള്‍ നന്നായി ടിക് ടോക്ക് മനസിലാക്കി എന്നുവേണം പറയാന്‍. ഇന്ത്യയില്‍ ടിക് ടോക്ക് നിരോധിച്ചതോടെ, അമേരിക്കന്‍ സാങ്കേതിക ഭീമന്മാരായ മൈക്രോസോഫ്റ്റും മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്ററും, ചൈനീസ് സമൂഹ മാധ്യമം വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. രണ്ട് കമ്പനികളിലൊന്ന് ടിക് ടോക്കില്‍ ഒരു പ്രധാന ഓഹരി വാങ്ങിയാല്‍, പരസ്യ വരുമാന വളര്‍ച്ചയ്ക്ക് അവര്‍ കൂടുതല്‍ സാധ്യതകള്‍ നേടും.

 ടിക് ടോക്ക്

അത്തരമൊരു സാഹചര്യം വരുമാനത്തിനായി പരസ്യങ്ങളെ ആശ്രയിക്കുന്ന ഫെയ്‌സ്ബുക്കിന് വളരെയധികം ബാധിക്കുന്നതാണ്. അമേരിക്കയില്‍ ടിക് ടോക്ക് നിരോധിക്കാനുള്ള നീക്കം, ചൈനീസ് സര്‍ക്കാര്‍ യുഎസ് സമൂഹ മാധ്യമങ്ങള്‍ നിരോധിക്കുന്നതിന്റെ പ്രതികാര നടപടിയായാണ് കണക്കാക്കുന്നത്. ഒരു ബില്യണിലധികം ജനസംഖ്യയുള്ള ചൈനീസ് വിപണിയില്‍ പ്രധാനികളാവാന്‍ ഫെയ്‌സ്ബുക്ക് ശ്രമിക്കുകയാണെങ്കില്‍, സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് വിപണിയില്‍ കമ്പനി ഒരു സുപ്രധാന ശക്തിയാവുമെന്ന് നിസംശയം പറയാം.

Read more about: facebook mark zuckerberg
English summary

mark zuckerberg owned social media platforms controls 7 bn active users globally | ആഗോളതലത്തില്‍ 7 ബില്യണ്‍ ഉപയോക്താക്കള്‍; സമൂഹ മാധ്യമ വിപണി സുക്കര്‍ബര്‍ഗ് മയം

mark zuckerberg owned social media platforms controls 7 bn active users globally
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X