വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലൂടെയാണ് കഴിഞ്ഞയാഴ്ചയും കടന്നു പോയത്. ആദ്യ മൂന്ന് ദിവസങ്ങള്‍ നഷ്ടം രേഖപ്പെടുത്തിയെങ്കിലും അവസാന രണ്ടു ദിവസങ്ങളിലെ മുന്നേറ്റത്തോടെ കഴിഞ്ഞ വ്യാപാര ആഴ്ച നേട്ടത്തില്‍ ക്ലോസ് ചെയ്യാന്‍ സാധിച്ചു. ആഴ്ച കാലയളവില്‍ പ്രധാന സൂചികകളായ നിഫ്റ്റിയും സെന്‍സെക്സും ഒരു ശതമാനത്തിലേറെ നേട്ടം കൈവരിച്ചു. ഇതോടെ തുടര്‍ച്ചയായ രണ്ടാം ആഴ്ചയാണ് വിപണി നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കിയത്. ബാങ്കിംഗ് ഓഹരികളിലെ ഉണര്‍വ് സൂചികകളിലെ മുന്നേറ്റത്തിന് പിന്‍ബലമേകി. ഈ വ്യാപാര ആഴ്ച വിപണിയെ സ്വാധീനിക്കാവുന്ന പ്രധാന 8 ഘടകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ആഭ്യന്തര ഘടകങ്ങള്‍
- മാര്‍ച്ച് പാദഫലം- ഈയാഴ്ച 300-ലേറെ കമ്പനികള്‍ മാര്‍ച്ച് സാമ്പത്തിക പാദത്തിലെ പ്രവര്‍ത്തനഫലം പ്രസിദ്ധീകരിക്കും. എല്‍ഐസി, സണ്‍ ഫാര്‍മ, ജൂബിലന്റ് ഫൂഡ്സ്, ഡെല്‍ഹിവെറി, ഡിക്സണ്‍ ടെക്നോളജീസ്, ദിലീപ് ബില്‍ഡ്കോണ്‍, ഡിഷ് ടിവി, ഇക്വിറ്റാസ് ഹോല്‍ഡിംഗ്സ്, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, വികാസ് എക്കോടെക്, ടിടികെ പ്രസ്റ്റീജ് എന്നീ പ്രധാന കമ്പനികളും പാദഫലം പ്രഖ്യാപിക്കുന്നുണ്ട്. ഓഹരി കേന്ദ്രീകരിച്ചുള്ള നീക്കം പ്രതീക്ഷിക്കാം.
- വാഹന വില്പന- മേയ് മാസത്തിലെ വാഹന വില്പനയുടെ കണക്കുകള്‍ ജൂണ്‍ 1-മുതല്‍ പുറത്തുവിടും. ഇത് വാഹന വിഭാഗവുമായി ബന്ധപ്പെട്ട ഓഹരികളില്‍ നീക്കങ്ങളുണ്ടാക്കും.

- ജിഡിപി നിരക്ക്- മാര്‍ച്ച് പാദത്തില്‍ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) വളര്‍ച്ച നിരക്ക് ഈ ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. ഡിമാന്റ് കാര്യമായി ഉയരാത്തതിനാലും വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിലും തുടര്‍ച്ചയായ മൂന്നാമത്തെ സാമ്പത്തിക പാദത്തിലും വളര്‍ച്ച നിരക്ക് മന്ദഗതിയിലാവും എന്നാണ് രാജ്യാന്തര മാധ്യമമായ റോയിട്ടേഴ്സ് പ്രവചിച്ചത്. രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ കോവിഡ് മൂന്നാം തരംഗത്തിന്റേയും ഉക്രൈന് യുദ്ധത്തിന്റെ തിരിച്ചടികളും എത്രത്തോളം ഉണ്ടെന്നും ജിഡിപി നിരക്കുകളിലൂടെ വെളിവാകും.

ആഗോള ഘടകങ്ങള്‍
- യുഎസ് തൊഴില്‍ വിവരക്കണക്ക്- വെള്ളിയാഴ്ചയാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. തൊഴില്‍ കണക്കുകള്‍ പ്രതീക്ഷിച്ചതിലും താഴെയാണെങ്കില്‍ വിപണിയില്‍ വില്പന സമ്മര്‍ദം നേരിടാനുള്ള സാധ്യതകളുണ്ട്. അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യത്തിലേക്കാണെന്ന നിഗമനങ്ങളും ബലപ്പെടും.
- ഡോളര്‍ ഇന്‍ഡക്സ്- രണ്ടാഴ്ച മുമ്പ് 20 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലേക്ക് ഉയര്‍ന്ന ഡോളര്‍ സൂചിക 101 നിലവാരത്തിലേക്ക് തിരുത്തല്‍ നേരിട്ടു. ഇവിടുന്ന് എങ്ങോട്ട് നീങ്ങിയാലും അതനുസരിച്ചുള്ള പ്രതിഫലനം ആഗോള വിപണികളില്‍ പ്രകടമാകാം. ഡോളര്‍ സൂചിക താഴേക്കിറങ്ങുന്നത് വിദേശ നിക്ഷേപകരെ വില്പനയില് നിന്നും പിന്തിരിപ്പിക്കുന്ന ഘടകമാണ്. മറിച്ചായാല്‍ വില്പനയുടെ തോത് വര്‍ധിപ്പിക്കുകയും ചെയ്യും.

- യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്- പണപ്പെരുപ്പ ഭീഷണിയെ തുടര്‍ന്ന് പലിശ നിരക്ക് വര്‍ധിപ്പിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ചുവടു പിടിച്ച് യൂറോപ്യന്‍ കേന്ദ്ര ബാങ്കും പലിശ നിരക്ക് ഉയര്‍ത്തുമെന്നാണ് അനുമാനം. ഇത് വിപണിയെ പ്രതികൂലമായി ബാധിക്കാവുന്ന ഘടകമാണ്.
- ചൈനയുടെ ഉത്പദാന വളര്‍ച്ച നിരക്ക്- ഈയാഴ്ച ആഗോള വിപണികള്‍ സശ്രദ്ധം വീക്ഷിക്കുന്ന ഘടകമാണിത്. പലിശ നിരക്കുകള്‍ താഴ്ത്തി സമ്പദ്ഘടനയെ ഉത്തേജിപ്പിക്കുന്ന ഘട്ടത്തിലായതിനാല്‍ വളര്‍ച്ചാ നിരക്കിലെ ഇടിവ് വികസ്വര രാജ്യങ്ങളില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നതിന് വിദേശ നിക്ഷേപകരെ പ്രേരിപ്പിച്ചേക്കും.
Also Read: 95% ലാഭം നേടാം; വിലക്കുറവിലുള്ള ഈ കുഞ്ഞന്‍ കണ്‍സ്ട്രക്ഷന്‍ ഓഹരി പരിഗണിക്കാം

നിഫ്റ്റിയില്‍ ഇനിയെന്ത് ?
വെള്ളിയാഴ്ചത്തെ മുന്നേറ്റത്തോടെ നിഫ്റ്റി സൂചികയുടെ ദിവസ ചാര്‍ട്ടില്‍ 'ബുള്ളിഷ് ഹാമര്‍' കാന്‍ഡില്‍ പാറ്റേണ്‍ രൂപപ്പെട്ടു. ഈ കാന്‍ഡിലില്‍ വലിയ 'ലോവര്‍ വിക്ക്' കൂടി കാണാം. ഇത് താഴ്ന്ന നിലവാരത്തിലെ നിക്ഷേപ താത്പര്യത്തെ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത് 20-ഡിഎംഎ നിലവാരത്തിന് മുകളിലാണ് എന്നതും അനുകൂല ഘടകമാണ്. അതിനാല്‍ 16,250 നിലവാരത്തിന് മുകൡ നിഫ്റ്റിക്ക് നിലനില്ക്കാന് സാധിച്ചാല്‍ 16,442- 16,666 നിലവാരങ്ങളിലേക്ക് മുന്നേറാന്‍ ഈയാഴ്ച ശ്രമിക്കും. അതേസമയം 16,161- 16,061 നിലവാരങ്ങളില്‍ പിന്തുണ പ്രതീക്ഷിക്കാം.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.