കൊവിഡ് 19: മാരുതി, മഹീന്ദ്ര, ഹ്യുണ്ടായി ഉള്‍പ്പടെ ഇന്ത്യയില്‍ വാഹന ഉത്പാദനം നിര്‍ത്തിവയ്ക്കുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് കാര്‍ ഉത്പാദനം നിര്‍ത്തുമെന്ന് മാരുതി സുസുക്കി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മെഴ്‌സിഡീസ് ബെന്‍സ്, ഫിയറ്റ് ക്രിസ്‌ലര്‍ ഓട്ടോമൊബൈല്‍സ് (എഫ്‌സിഎ), ഹ്യുണ്ടായി മോട്ടോര്‍ ഉള്‍പ്പടെയുള്ള പ്രമുഖ വാഹനനിര്‍മാതാക്കള്‍ അറിയിച്ചു. കൊവിഡ് 19 വ്യാപനത്താലുള്ള ആഗോള മരണസംഖ്യ 13,000 കവിഞ്ഞതിനാല്‍ യൂറോപ്പ്, അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ വാഹനനിര്‍മാതാക്കള്‍ കഴിഞ്ഞയാഴ്ച തന്നെ നിര്‍മാണശാലകള്‍ അടച്ചുപൂട്ടി. ഇതേതുടര്‍ന്നാണ് ഇന്ത്യയിലും ഈ നടപടി. കൊവിഡ് 19 ബാധിച്ച രോഗികള്‍ക്ക് വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നതായി സ്‌പോര്‍ട് യൂട്ടിലിറ്റി വെഹിക്കിള്‍ (എസ്‌യുവി) നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അറിയിച്ചു. ഫെറാരി, ഫിയറ്റ് ഉള്‍പ്പടെയുള്ള മറ്റു വാഹനനിര്‍മാതാക്കളും സമാനമായ ശ്രമങ്ങളിലാണ്.

 

1

ഇന്ത്യയില്‍ ഇതുവരെ 341 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ രാജ്യത്ത് കൊവിഡ് 19 മൂലമുള്ള മരണസംഖ്യ അഞ്ചായി ഉയര്‍ന്നു. രാജ്യത്തൊട്ടാകെയുള്ള മിക്ക ട്രെയിന്‍, മെട്രോ സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും മാര്‍ച്ച് 31 വരെ പല സംസ്ഥാനങ്ങളിലും കടകള്‍ അടച്ചുപൂട്ടാനും വിവിധ സര്‍ക്കാരുകള്‍ ഉത്തരവിട്ടു. ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന ഓരോ രണ്ടു കാറകളിലും ഒരെണ്ണം മാരുതിയുടേതാണെന്നാണ് കണക്കുകള്‍. ഹരിയാനയിലുള്ള കമ്പനിയുടെ നിര്‍മാണശാലകള്‍, ഓഫീസുകള്‍ എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നിര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ അടച്ചുപൂട്ടല്‍ പ്രക്രിയയുടെ കാലാവധി സര്‍ക്കാര്‍ നയത്തെ ആശ്രയിച്ചിരിക്കുമെന്ന് ജപ്പാനിലെ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ ഭൂരിപക്ഷ ഉടമസ്ഥതയിലുള്ള മാരുതി, ഞായറാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.

2

രാജ്യത്ത് ഏറ്റവുമധികം കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമായ മഹാരാഷ്ട്രയിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോ ഹബ്ബുകളിലൊന്നായ പൂനെ സ്ഥിതിചെയ്യുന്നത്. ഇവിടെ നിരവധി കാര്‍ നിര്‍മാതാക്കള്‍ ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനൊരുങ്ങുന്നു. ഒരു നിര്‍മാണശാലയിലെ ഉത്പാദനം പൂര്‍ണമായി നിര്‍ത്തിവച്ചിരിക്കുന്നെന്നും മറ്റു രണ്ടെണ്ണം തിങ്കളാഴ്ച തൊട്ട് നിര്‍ത്തുമെന്നും അടുത്തിടെ പുറത്തുവിട്ട പ്രസ്താവനയിലൂടെ മഹീന്ദ്ര അറിയിച്ചു. നിര്‍മാണശാലകളില്‍ വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് കമ്പനി ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ട്വിറ്ററിലൂടെ അറിയിച്ചു. മാര്‍ച്ച് 31 വരെ തങ്ങളുടെ നിര്‍മാണശാലകളില്‍ ഉത്പാദനം നിര്‍ത്തിവയ്ക്കുമെന്ന് ഡൈംലര്‍ എജിയുടെ മെഴ്‌സിഡീസ് ബെന്‍സും ഫിയറ്റും ബൈക്ക് നിര്‍മാതാക്കളായ ബജാജ് ഓട്ടോയും അറിയിച്ചു.

3

ജോലികള്‍ വെട്ടിക്കുറക്കില്ലെന്നും ജീവനക്കാരുടെ ശമ്പളം തുടരുമെന്നും ഫിയറ്റ് അറിയിച്ചു. ഇന്ത്യ, ബംഗ്ലാദേശ്, കൊളംബിയ എന്നിവിടങ്ങളിലെ എല്ലാ നിര്‍മാണശാലകളിലും ഉത്പാദനം നിര്‍ത്തിയതായി ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് വ്യക്തമാക്കി. ഇന്ത്യന്‍ കാര്‍ നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ്, മഹാരാഷ്ട്രയിലെ കാര്‍ ഫാക്ടറിയിലെ പ്രവര്‍ത്തനം അതിവേഗം കുറയ്ക്കുകയാണെന്നും വൈറസിനെ കുറിച്ചുള്ള ആശങ്കകള്‍ രൂക്ഷമായാല്‍ ഫാക്ടറി അടയ്ക്കാന്‍ തയ്യാറാകുമെന്നും പറയുന്നു. ബിസിനസ് പരിവര്‍ത്തനത്തിന്റെ ഭാഗമായി പൂനെയിലെ പ്ലാന്റില്‍ നിര്‍മാണം നിര്‍ത്തിവെച്ചതായും ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതായും ഫോക്‌സവാഗണ്‍ എജിയുടെ ഇന്ത്യ യൂണിറ്റ് അറിയിച്ചു. വൈറസ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ലോക്ക്-ഡൗണ്‍ നടപടികള്‍ക്ക് മറുപടിയായി തിങ്കളാഴ്ച മുതല്‍ മാര്‍ച്ച് അവസാനം വരെ ചെന്നൈ പ്ലാന്റിലെ ഉത്പാദനം നിര്‍ത്തിവയ്ക്കുകയാണെന്ന് ദക്ഷിണ കൊറിയന്‍ വാഹനനിര്‍മാതാക്കളായ ഹ്യുണ്ടായി മോട്ടോര്‍ അറിയിച്ചു.

English summary

കൊവിഡ് 19: വാഹനനിര്‍മാതാക്കള്‍ ഇന്ത്യയില്‍ ഉത്പാദനം നിര്‍ത്തിവയ്ക്കുന്നു

maruti suzuki mahindra hyundai halt production in india due to covid 19.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X